എന്താണ് നഷ്ടപ്പെടുകയെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാം; പൊസസീവ്നെസ് ഇല്ല; അഭിരാമി

വളരെ കുറച്ച് കാലം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് ലൈം ലൈറ്റിൽ നിന്നും അകന്ന ന‌ടിയാണ് അഭിരാമി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തിരിച്ച് വരവിന്റെ പാതയിലാണ് അഭിരാമി. തമിഴിലും മലയാളത്തിനും ജനശ്രദ്ധ കൈവരിച്ച് കൈ നിറയെ അവസരങ്ങൾ വന്ന് കൊണ്ടിരിക്കെയാണ് അഭിരാമി പഠനത്തിനായി സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകുന്നത്.

ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ സിനിമകളാണ് അഭിരാമിക്ക് മലയാളത്തിൽ വഴിത്തിരിവായത്. തമിഴകത്താണ് ന‌ടി കൂടുതൽ സിനിമകൾ ചെയ്തത്. വാനവിൽ, വിരുമാണ്ടി തുടങ്ങിയവാണ് അഭിരാമിയുടെ ശ്രദ്ധേയ തമിഴ് സിനിമകൾ. കമൽ ഹാസന്റെ നായികയായാണ് വിരുമാണ്ടിയിൽ അഭിരാമി അഭിനയിച്ചത്.

Abhirami

2004 ലാണ് അഭിരാമി പഠനത്തിനായി യുഎസിലേക്ക് പോകുന്നത്. 2013 ന് ശേഷം അഭിരാമി സിനിമാ, ടെലിവിഷൻ രം​ഗത്ത് വീണ്ടും സജീവമായി. ചെറുപ്പം തൊട്ടേ സുഹൃത്തായിരുന്ന രാഹുൽ പവനനെയാണ് അഭിരാമി വിവാഹം ചെയ്തത്. അടുത്തിടെയാണ് തങ്ങൾ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം അഭിരാമിയും ഭർത്താവും സോഷ്യൽ മീ‍ഡിയയിലൂടെ അറിയിച്ചത്.

ഭർത്താവ് രാഹുലിനെക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ ഭർത്താവിന് പൊസസീവ്നെസ് ഉണ്ടാേയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഭിരാമി.

Abhirami

അദ്ദേഹത്തിന് പൊസസീവ്നെസ് ഇല്ല. പ്രൊഫഷണലും പേഴ്സണൽ എന്ന വ്യത്യാസം ഞങ്ങൾക്കുണ്ട്. ഞാൻ അദ്ദേഹത്തിന്റെ കാര്യത്തിൽ സെക്യൂർ ആണ്. അ​ദ്ദേഹം ഇങ്ങോട്ടും അങ്ങനെ തന്നെ. ആ വിശ്വാസ്വത ഉണ്ട്. കാരണം എന്താണ് നഷ്ടപ്പെടുകയെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാം. നിങ്ങളും ഞാനും സുഹൃത്തുക്കളായിരിക്കെ ഞാൻ നിങ്ങളെ വഞ്ചിച്ചാൽ അതിന്റെ നഷ്ടം എനിക്കാണ്. കാരണം എനിക്കൊരു സുഹൃത്തിനെ നഷ്ടപ്പെടും.

അത് തന്നെയാണ് പങ്കാളിയുടെ കാര്യത്തിലും. അദ്ദേഹത്തെ വിഷമിപ്പിക്കുന്ന കാര്യം ചെയ്താലുള്ള പ്രത്യാഘാതങ്ങൾ എന്താണെന്ന് എനിക്കറിയാം. പിന്നെ ഞാനെന്തിന് അത് ചെയ്യണം. തനിക്ക് അദ്ദേഹമാണ് പ്രധാനമെന്നും അഭിരാമി വ്യക്തമാക്കി. 2009 ലാണ് രാഹുലും അഭിരാമിയും വിവാഹിതരായത്. പ്രശസ്ത സാഹിത്യകാരൻ പവനന്റെ ചെറുമകനാണ് രാഹുൽ. കൽകി എന്നാണ് ദമ്പതികളുടെ മകളുടെ പേര്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ മകളെ ദത്തെടുത്തതിനെക്കുറിച്ച് അഭിരാമി സംസാരിക്കുകയുണ്ടായി. ദത്തെടുക്കുന്നതിൽ രാഹുലിനും സമ്മതമായിരുന്നു. തന്റെ കുടുംബത്തിൽ മുമ്പും ദത്തെടുക്കൽ നടന്നി‌ട്ടുണ്ട്. അതിനാൽ മാതാപിതാക്കൾ സാധാരണ പോലെയാണ് തങ്ങളുടെ തീരുമാനം കണ്ടതെന്ന് അഭിരാമി തുറന്ന് പറഞ്ഞു. ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞ് വരുന്നു, അതിനെ നമ്മൾ സ്വീകരിക്കുന്നു എന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

കല്യാണം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലേ എന്ന് അച്ഛനും അമ്മയും ഒരിക്കലും ചോദിച്ചിട്ടില്ല. താൻ ഒറ്റ മകളാണ്. രാഹുലും ഒറ്റ മകനാണ്. ദത്തെ‌ടുക്കലിനെ ആരും എതിർത്തിട്ടില്ല. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ഈ കുഞ്ഞ് എവിടെ നിന്നാണ് വന്നത് തു‌‌‌ടങ്ങിയ ചോദ്യങ്ങളൊന്നും വന്നില്ല. ദത്തെടുക്കുന്ന കാര്യം ബന്ധുക്കളോടെല്ലാം സംസാരിച്ചിരുന്നു. കുഞ്ഞിന് കുടുംബാന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയായിരുന്നു അതെന്നും അഭിരാമി അന്ന് വ്യക്തമാക്കി.

സിനിമകളിൽ അഭിരാമിക്ക് തിരക്കേറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത ആർ യു ഓക്കെ ബേബി എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയ വേഷം അഭിരാമി ചെയ്തു. മലയാളത്തിൽ ​ഗരുഡൻ എന്ന സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. സുരേഷ് ​ഗോപി, ബിജു മേനോൻ എന്നിവർക്കൊപ്പമാണ് സിനിമയിൽ അഭിരാമി അഭിനയിക്കുന്നത്.

Read more about: abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X