'ലോകം ക്രൂരമായി പെരുമാറിയിട്ടും... ഉള്ളിൽ വെന്തുരുകുമ്പോഴും, തോറ്റ് കൊടുക്കുന്നില്ല'; അമൃതയെ കുറിച്ച് അഭിരാമി!

റിയാലിറ്റി ഷോകളിലൂടെ വന്ന് ഒട്ടനവധി സിനിമകളിൽ പിന്നണി പാടി സിനിമയിലൂടെയും സം​ഗീത സംവിധാനത്തിലൂടെയും മ്യൂസിക്ക് ബാന്റ് ഷോകളിലൂടെയും ഹൃദയം കവർന്ന ​ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിങറിൽ മത്സരാർത്ഥിയാകുമ്പോൾ ഇരുപതികളിലേക്ക് അടുക്കുന്നതെ ഉണ്ടായിരുന്നുള്ളു.

ഫൈനലിലേക്ക് സെലക്ഷൻ കിട്ടാതെ പുറത്തായപ്പോൾ സ്റ്റേജിൽ വിതുമ്പി കരഞ്ഞ അമൃതയെ സ്വന്തം കുടുംബാ​ഗത്തെ പോലെയാണ് മലയാളികൾ കാണുന്നത്. റിയാലിറ്റി ഷോയിൽ ഫൈനലിൽ എത്തി വിജയിച്ചവർക്ക് ഇല്ലാത്ത പോപ്പുലാരിറ്റിയും ജനപ്രീതിയും ഷോകളും ​ഗാനങ്ങളും ഇത്രയും വർഷങ്ങൾക്കിടെ അമൃതയ്ക്ക് ലഭിച്ചു.

വിദേശത്തും സ്വദേശത്തും തന്റെ ബാന്റുമായി കറങ്ങി നിരവധി ഷോകളാണ് താരം ചെയ്യുന്നത്. ജൂൺ സിനിമയിൽ അടക്കം അമൃത പാടിയ പാട്ട് വൈറലായിരുന്നു. സം​ഗീത കുടുംബത്തിൽ നിന്നാണ് വരവ് എന്നതുകൊണ്ട് തന്നെ രക്തത്തിൽ സം​ഗീതം അലിഞ്ഞിട്ടുണ്ട്. അച്ഛൻ ഓടക്കുഴൽ വാദകനായിരുന്നു. അച്ഛനൊപ്പം പരിപാടികൾ പോയപ്പോഴാണ് അമൃതയ്ക്ക് പാടാൻ കുട്ടിക്കാലത്ത് അവസരങ്ങൾ ലഭിച്ചതും.

Abhirami Suresh, Amrutha Suresh

വിവാഹശേഷമാണ് അമൃതയുടെ ജീവിതം മാറി മറിഞ്ഞത്. പ്രണയിച്ച് വിവാഹം ചെയ്തതായിരുന്നുവെങ്കിൽ കൂടിയും വലിയ ആയുസ് ആ ദാമ്പത്യത്തിനുണ്ടായിരുന്നില്ല. ഒരു കുഞ്ഞ് പിറന്നതോടെ അമൃത വിവാഹബന്ധം വേർപ്പെടുത്തി. ഏക മകളെ അമൃതയാണ് സംരക്ഷിക്കുന്നത്. അതിനുശേഷം ഒട്ടവധി കുത്തുവാക്കുകളും കഷ്ടപ്പാടുകളും കരിയർ കെട്ടിപടുക്കാൻ അമൃതയ്ക്ക് കേൾക്കേണ്ടി വന്നു.

അന്നും ഇന്നും അമൃതയുടെ ബലം കുടുംബവും ആരാധകരുമാണ്. ഇപ്പോഴിതാ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന അമൃതയ്ക്ക് ആശംസകൾ നേർന്ന് സഹോദരിയും നടിയുമായ അഭിരാമി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് വൈറലാകുന്നത്.

ലോകം ക്രൂരമായി പെരുമാറിയിട്ടും... ഉള്ളിൽ വെന്തുരുകുമ്പോഴും തോറ്റ് കൊടുക്കില്ലെന്ന മനോഭാവമാണ് തന്റെ ചേച്ചിക്കെന്നാണ് അഭിരാമി പറയുന്നത്. ചേച്ചിയുടെ സ്നേഹതണലിൽ വളരുമ്പോഴുള്ള സന്തോഷത്തെ കുറിച്ചും അഭിരാമി എഴുതിയിട്ടുണ്ട്.

'ലോകം അത്യന്തം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ചവളായി നിലനിൽക്കാനുള്ള പ്രയത്നങ്ങളിൽ നിന്നും പിന്മാറാതിരുന്ന ചന്ദ്രനെ വിടാതെ പിന്തുടരുന്ന ചെന്നായയെ പോലെ സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉത്കൃഷ്ടമായ ആത്മാവിന് ജന്മദിനാശംസകൾ. മറ്റൊരാളുടെയും ജീവിതത്തിൽ ഇടപെടുകയോ ആരുടെയെങ്കിലും ജീവിതം സങ്കീർണ്ണമാക്കുകയോ ചെയ്യാതെ മുന്നേറുന്ന ഒരാൾ.'

Abhirami Suresh, Amrutha Suresh

'എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ ശീലിച്ച പ്രിയപ്പെട്ടവരെയെല്ലാം ചേർത്ത് പിടിച്ചുകൊണ്ട് വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന നിങ്ങള കുറ്റപ്പെടുത്താൻ മാത്രം ശീലിച്ച വായകളെ ശ്രദ്ധിക്കാതിരിക്കുക. നിങ്ങളെപ്പോലെ നിസ്വാർത്ഥയും ദയാനിധിയും സഹായമനസ്ഥിതി ഉള്ളവളുമായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. നിങ്ങളിലെ ഏറ്റവും നല്ല സംഗതി ഇതുവരെ നേരിട്ട വേദനകളൊന്നും നിങ്ങളെ വിഷാദത്തിലേയ്ക്ക് തള്ളി വിട്ടിട്ടില്ല എന്നതാണ്.'

'പ്രതിസന്ധികൾ നിന്നെ കൂടുതൽ ശക്തയാക്കി കൂടുതൽ ശ്രദ്ധാലുവാക്കി നിങ്ങളുടെ കാഴ്ചകൾ മങ്ങിയില്ല നിങ്ങളുടെ ആത്മാവൊരിക്കലും തളർന്നില്ല. ഉള്ളിൽ വെന്തുരുകുമ്പോഴും അതിന്റെ ചൂട് പ്രിയപ്പെട്ടവർക്കേൽക്കില്ല എന്നുറപ്പാക്കുകയും സ്വയമൊരു സ്വർണ്ണത്തിന്റെ വാൾ പോലെ മൂർച്ചയും തിളക്കവുമുള്ളതായി മാറുകയും ചെയ്യുന്നു.'

'സന്തോഷം, ഭാഗ്യം, കൃപ, ശക്തി എല്ലാം തന്ന് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ', എന്നാണ് അഭിരാമി കുറിച്ചത്. നടിയുടെ കുറിപ്പ് ശ്രദ്ധനേടിയതോടെ അമൃതയോടുള്ള സ്നേഹം അറിയിച്ച് നിരവധി പേർ കമന്റുകൾ കുറിച്ചു. പ്രശ്നങ്ങളോട് പോകാൻ പറഞ്ഞ് ബോൾഡാകൂ എന്നാണ് ഒരു ആരാധകൻ അമൃതയ്ക്കായി കുറിച്ചത്.

അതേസമയം അമൃതയുടെ ജീവിതപങ്കാളിയും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദർ പിറന്നാൾ ദിനത്തിൽ ആശംസകൾ പോസ്റ്റ് ചെയ്തിട്ടില്ല. പൊതുവെ അമൃതയെ കുറിച്ച് നിരന്തരമായി എഴുതാറുണ്ടായിരുന്ന ​ഗോപി സുന്ദർ ഇത്രത്തോളം സ്പെഷ്യലായ ദിവസമായിട്ടും ഒന്നും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാത്തത് എന്താണെന്നാണ് ആരാധകരുടെ സംശയം.

Read more about: abhirami suresh amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X