'അമ്മയ്ക്ക് സ്‌ട്രോക്ക് വന്ന് ആശുപത്രിയില്‍, സഹായം വേണം'; വ്യാജപ്രചരണങ്ങളോട് പ്രതികരിച്ച് അഭിരാമി സുരേഷ്

By Desk

നടന്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം വലിയ വിവാദമായി മാറിയിരിക്കുകയാണ്. വ്യാജ രേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചു, മകളുടെ പേരിലുണ്ടായിരുന്നസ15 ലക്ഷത്തിന്റെ എഫ്ഡി പിന്‍വലിച്ചു, മകളുടെ ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്തു, കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ തന്റെ കള്ള ഒപ്പിട്ടു തുടങ്ങിയ പരാതികളാണ് ബാലയ്‌ക്കെതിരെ അമൃത നല്‍കിയിരിക്കുന്നത്.

പിന്നാലെ അമൃതയ്ക്കും മകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിനിടെ വിമര്‍ശനങ്ങള്‍ക്ക് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റില്‍ വന്ന കമന്റുകള്‍ക്ക് അഭിരാമി നല്‍കിയ മറുപടികളും ശ്രദ്ധ നേടുകയാണ്. തങ്ങളുടെ അമ്മയ്ക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിലാണെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്.

Abhirami Suresh

സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരെയുള്ള അമൃതയുടെ പ്രതികരണം അഭിരാമിയും പങ്കുവച്ചിരുന്നു. അതിന് താഴെ പല തരത്തിലുള്ള കമന്റുകളുമായി ആളുകളെത്തി. ഇത്തരത്തില്‍ ചില കമന്റുകള്‍ക്കാണ് അഭിരാമി മറുപടി നല്‍കുന്നത്. തങ്ങള്‍ എന്തുകൊണ്ട് പ്രതികരിക്കേണ്ടി വന്നുവെന്നും അഭിരാമി വ്യക്തമാക്കുന്നുണ്ട്.

'സോഷ്യല്‍ മീഡിയയില്‍ ഒരു ലെറ്റര്‍ പ്രചരിക്കുന്നുണ്ട്. നിങ്ങളുടെ അമ്മയ്ക്ക് സ്‌ട്രോക്ക് വന്ന് ആശുപത്രിയിലാണെന്നും സഹായം വേണമെന്നും നേരത്തെ തന്നെ നിങ്ങള്‍ എട്ട് ലക്ഷം കൊടുത്തുവെന്നുമാണ് പറയുന്നത്. ആശുപത്രിയില്‍ ഫീസ് അടയ്ക്കാന്‍ 15000 രൂപ വേണമെന്നും പറയുന്നു. ഇത് സത്യാമാണോ?' എന്നായിരുന്നു കമന്റ്. പിന്നാലെ അഭിരാമി സുരേഷ് മറുപടിയുമായി എത്തുകയായിരുന്നു.

''അല്ല. സുഹൃത്തിന്റെ സുഹൃത്തായ അഭിരാമിക്ക് വേണ്ടിയുള്ളതായിരുന്നു അത്. അവര്‍ക്ക് വേണ്ടി സഹായം ചോദിച്ചാണ് ഞാനത് പങ്കുവച്ചത്. ഇങ്ങനെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് ആരെന്ന് അറിയില്ല.'' എന്നാണ് അഭിരാമി വ്യക്തമാക്കുന്നത്. മറ്റ് കമന്റുകള്‍ക്കും അഭിരാമി വ്യക്തമായി മറുപടി നല്‍കുന്നുണ്ട്. 'സത്യം നിങ്ങളുടെ കൂടെ ആണെങ്കില്‍ എന്തിനാണ് ആശങ്കപ്പെടുന്നത് മാഡം. നിയമനടപടിയുമായി മുന്നോട്ട് പോവുക. കോടതിയെ തെറ്റിദ്ധരിപ്പിച്ചുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയിക്കാന്‍ പറ്റിയാല്‍ അവരുടെ കാര്യം പോക്കാണ്.' എന്നായിരുന്നു മറ്റൊരു കമന്റ്.

Abhirami Suresh

'ഒരു കണിക പോലും ആശങ്കയില്ല. നിയമപരമായി ജയിച്ചാല്‍ പോലും, തുടര്‍ച്ചയായ പിആര്‍ ക്യാംപയിനിലൂടെ സോഷ്യല്‍ മീഡിയിയല്‍ ഞങ്ങളുടെ ഇമേജ് ക്രൂരമായി തകര്‍ക്കപ്പെടുകയാണ്. ഞങ്ങള്‍ പബ്ലിക് ഫിഗറുകള്‍ ആയതിനാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് അത് ഞങ്ങളെ ബാധിക്കും. ഞങ്ങളെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുമ്പോള്‍ അതിനെ അഡ്രസ് ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്' എന്നാണ് അതിന് അഭിരാമി നല്‍കിയ മറുപടി.

നേരത്തെ അമൃതയേയും മകളേയും കടന്നാക്രമിക്കുന്ന പ്രതികരണങ്ങളോടും അഭിരാമി മറുപടിയുമായി എത്തിയിരുന്നു. സ്വന്തം പിതാവിനെ വേണ്ട എന്ന് പറഞ്ഞ കുട്ടിയ്ക്ക് എന്തിനാ പിതാവിന്റെ കാശ്? എന്ന കമന്റിന് അഭിരാമി നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പൈസ അല്ല കാര്യം. കോടതിയില്‍ വ്യാജ രേഖ കൊടുത്തു എന്നതാണ്. അതില്‍ എഡിറ്റ് ചെയ്തിരിക്കുന്നത് ഈ ഭാഗം ആണ്. ചിലപ്പോള്‍ ഇനി ഒന്നും കിട്ടരുതെന്ന് കരുതിയാകും. ഒന്നും വേണ്ട. പക്ഷെ ഇങ്ങനെ കള്ളത്തരം കാണിച്ചാല്‍ മിണ്ടാതെ നില്‍ക്കണമെന്നാണോ എന്നായിരുന്നു അഭിരാമി നല്‍കിയ മറുപടി.

More from Filmibeat

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X