'മൂന്ന് പെണ്ണുങ്ങളുടെ പ്രതീക്ഷയായവൾ..., ഇവളുടെ പുഞ്ചിരിയാണ് മികച്ചതും അപൂർവമായതും'; വീഡിയോയുമായി അഭിരാമി!
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഭിനേത്രിയും ഗായികയും സംരംഭകയുമെല്ലാമായ അഭിരാമി സുരേഷ്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഭിരാമി എത്താറുണ്ട്. ഇടയ്ക്കിടെ ചേച്ചി അമൃത സുരേഷിനൊപ്പവും അമ്മയ്ക്കൊപ്പവും അമൃതയുടെ മകൾ പാപ്പുവിനൊപ്പവുമുള്ള ഫോട്ടോകളും വീഡിയോയുമെല്ലാം അഭിരാമി പങ്കുവെയ്ക്കാറുണ്ട്. ഐഡിയ സ്റ്റാർ സിങർ മുതൽ അമൃതയെ കാണുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ താരത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്.
അച്ഛൻ സുരേഷിന്റെ വേർപാടിനുശേഷം അഭിരാമിയുടെയും അമൃതയുടെയും സന്തോഷമെല്ലാം അമ്മയിലേക്കും പാപ്പുവിലേക്കും മാത്രമായി ഒതുങ്ങി. നാലുപേരും അമ്മയും മക്കളുമായല്ല സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. അമൃതയ്ക്കും അഭിരാമിക്കും മാത്രമല്ല ഇവരുടെ അമ്മയായ ലൈലയ്ക്കും പാപ്പുവിനും കൂടി ഒരു യുട്യൂബ് ചാനലുണ്ട്. നടൻ ബാലയുമായുള്ള വിവാഹശേഷം അമൃതയുടെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്.

ബാലയുമായുള്ള വിവാഹമോചനത്തിനുശേഷം നാളുകൾക്ക് മുമ്പ് വരെ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായിരുന്നു. അത് വെളിപ്പെടുത്തിയശേഷം ഏറെക്കാലം വളരെ മോശമായ രീതിയിൽ അമൃതയും കുടുംബവും സൈബർ ബുള്ളിയിങ് അനുഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. ഗോപി സുന്ദറും ജീവിതത്തിൽ നിന്നും പോയതോടെ അമൃതയുടെ ലോകം അമ്മയും സഹോദരിയും മകളുമായി ചുരുങ്ങി.
ഇപ്പോഴിതാ മനോഹരമായ ഒരു കുറിപ്പ് പങ്കിട്ട് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. അമൃതയുടെ മകൾ പാപ്പുവിനെ കുറിച്ചുള്ളതാണ് കുറിപ്പ്. പാപ്പുവിന്റെ ചിരിയും കുസൃതികളുമാണ് തങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് അഭിരാമി സുരേഷ് കുറിച്ചത്.
ഹോളി ആശംസകൾ നേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അഭിരാമിയുടെ കുറിപ്പ്. ഒപ്പം പാപ്പുവിനൊപ്പമുള്ള ചില സുന്ദരനിമിഷങ്ങളുടെ വീഡിയോയും അഭിരാമി പങ്കിട്ടിട്ടുണ്ട്. 'ഇവിടെ ഇവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി കളറും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനിൽക്കുന്ന എല്ലാ കളറുകളെക്കാളും മികച്ചതും അപൂർവമായിട്ടുള്ളതും.'
'ഈ ഒരെണ്ണം ഞങ്ങൾക്ക് വീട്ടിൽ ഉള്ളപ്പോൾ വേറെ ഒരു ഹോളി കളറും ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹോളി ആശംസകൾ', എന്നാണ് പാപ്പുവിന്റെ വീഡിയോയ്ക്ക് ഒപ്പം അഭിരാമി കുറിച്ചത്. അമൃതയും മ്യൂസിക്ക് ഷോയും റെക്കോർഡിങുമെല്ലാമായി എപ്പോഴും തിരക്കിലാണെന്നത് കൊണ്ടുതന്നെ അഭിരാമിയാണ് പാപ്പുവിന്റെ ഉറ്റ ചങ്ങാതി.

അഭിരാമിയുടെ സോഷ്യൽമീഡിയ പേജിലും യുട്യൂബ് ചാനലിലും പാപ്പുവിന്റെ ഫോട്ടോയും വീഡിയോകളുമാണ് കൂടുതൽ. പാപ്പുവിന്റെ മാത്രമല്ല അമൃതയ്ക്കും അഭിരാമി തന്നെയാണ് ബെസ്റ്റ് ഫ്രണ്ട്. മുൻഭർത്താവിൽ നിന്ന് അടക്കം കുപ്രചരണവും വിമർശനവും അമൃതയ്ക്ക് നേരെ ഉണ്ടായപ്പോൾ ആദ്യം പ്രതികരിച്ച് എത്തിയത് അഭിരാമി. തങ്ങളുടെ വീട്ടിലെ ആൺകുട്ടിയാണ് അഭിരാമി എന്നാണ് അമൃത പറയാറുള്ളത്.
സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിൽ അമൃതയേയും കുടുംബത്തേയും നടൻ ബാല നിരന്തരമായി വിമർശിച്ചപ്പോൾ ആദ്യം പ്രതികരിച്ചതും അഭിരാമിയാണ്. ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും സ്വന്തം കാലിൽ നിൽക്കുകയും ചെയ്യുമ്പോൾ അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത് മൃഗീയമാണ്.
ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയെ തൃപ്തിപ്പെടുത്താനായി മറ്റുള്ളവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരരുതെന്നാണ് അന്ന് ബാലയ്ക്കെതിരെ അഭിരാമി കുറിച്ചത്. അമൃത സുരേഷിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടതുകൊണ്ടാണ് താൻ വിവാഹബന്ധം വേർപ്പെടുത്തിയത് എന്നായിരുന്നു നടൻ ബാലയുടെ വെളിപ്പെടുത്തൽ. 2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്.


Click it and Unblock the Notifications