'പാപ്പു പണ്ടും അതിശയകരമായ രീതിയിൽ സംസാരിക്കുന്ന കുട്ടി, ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല'; തെളിവുമായി അഭിരാമി

നടൻ ബാല-അമൃത സുരേഷ് വഴക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ‌മീഡിയയിലും മാധ്യമങ്ങളിലും ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്ന്. ഇരുവരും വിവാ​ഹമോചിതരായിയെങ്കിലും ഏക മകളെ ചൊല്ലി ഇരുവരുടെയും ഇടയിൽ ഇപ്പോൾ‌ പ്രശ്നങ്ങളുണ്ട്. മകളുടെ കസ്റ്റഡി കോടതി അമൃതയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ താൻ ആ​ഗ്രഹിക്കുമ്പോഴെല്ലാം മകളെ കാണാൻ സാധിക്കണമെന്നതാണ് ബാലയുടെ ആവശ്യം ഈ വിഷയം പല അഭിമുഖങ്ങളിലും ബാല പറയാറുമുണ്ട്.

പക്ഷെ ബാലയെ കാണാനോ അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനോ തനിക്ക് താൽപര്യമില്ലെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മകൾ അവന്തിക തന്നെ വ്യക്തമാക്കി. അച്ഛനായ ബാലയിൽ നിന്നും നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ആ സ്നേഹമോ സാമീപ്യമോ താൻ ആ​ഗ്രഹിക്കുന്നില്ലെന്നാണ് മകൾ പറഞ്ഞത്. മൂന്ന് വയസിൽ അച്ഛനിൽ നിന്നും നേരിട്ട മോശം അനുഭവങ്ങൾ വരെ മകൾ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

Abhirami Suresh Avanthika

എന്നാൽ പന്ത്രണ്ട് വയസുകാരി എങ്ങനെയാണ് മൂന്ന് വയസിൽ നടന്ന കാര്യങ്ങൾ ഓർക്കുന്നത്... ഇതെല്ലാം നടൻ ബാലയ്ക്കെതിരെ പറയാൻ അമൃത തന്നെ മകളെ പഠിപ്പിച്ചതാണെന്ന തരത്തിലായിരുന്നു അവന്തികയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വന്ന കമന്റുകൾ. അത്തരത്തിൽ വിമർശിച്ചവർക്കുള്ള മറപടി എന്നോണം അവന്തികയുടെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി.

പണ്ടും അതിശയകരമായ രീതിയിൽ സംസാരിക്കുന്ന കുട്ടിയായിരുന്നു അവന്തിക എന്നാണ് താരപുത്രിയുടെ വീഡിയോ പങ്കിട്ട് അഭിരാമി കുറിച്ചത്. സങ്കടകരമായ അവസ്ഥകളെ എങ്ങനെ മറികടക്കണമെന്നതിനെ കുറിച്ചാണ് നാല് മിനിറ്റിന് അടുത്ത് ദൈർഘ്യം വരുന്ന വീഡിയോയിൽ അവന്തിക അവതരിപ്പിച്ചത്. മോട്ടിവേഷണൽ സ്പീക്കേഴ്സ് സംസാരിക്കുന്നതിന് സമാനമായി ഉദാഹരണങ്ങൾ അടക്കം പറഞ്ഞുകൊണ്ടായിരുന്നു അവന്തികയുടെ വീഡിയോ.

അവന്തികയെ കുറിച്ച് അഭിരാമി കുറിച്ചത് ഇങ്ങനെയായിരുന്നു... പാപ്പു എല്ലായ്പ്പോഴും അതിശയകരമായ രീതിയിൽ സംസാരിക്കുന്ന കുട്ടിയാണ്. പഴയ ഒരു വീഡിയോ നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇന്നത്തെ കുട്ടികൾക്ക് ഓരോ സാഹചര്യങ്ങളിലും എന്താണ് പറയേണ്ടതെന്ന് പഠിപ്പിക്കുകയോ ബ്രെയിൻവാഷ് ചെയ്യുകയോ പറഞ്ഞ് കൊടുക്കുകയോ ചെയ്യേണ്ടതില്ല.

സ്വയം എങ്ങനെ നന്നായി പ്രകടിപ്പിക്കണമെന്ന് അവർക്ക് ഇതിനകം അറിയാം. എന്റെ ടീമിനൊപ്പം ഇത് ചിത്രീകരിച്ച ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ... അത് എത്ര എളുപ്പമായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു റോളിംഗ് എന്ന് പറയുകയും അവൾ സ്വന്തമായി ഓരോ കാര്യങ്ങൾ കോർത്തിണക്കി മനോഹരമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു.

ഞാൻ അതൊരുപാട് അതിശയത്തോടെ ഇരുന്ന് കണ്ടു. എനിക്ക് കുറച്ച് പ്രധാന പോയിന്റുകൾ മാത്രമെ അവൾക്ക് പറഞ്ഞ് നൽകേണ്ടതുണ്ടായി വന്നുള്ളു. ഇതൊക്കെ ചൊയ്യുമ്പോൾ അവൾ വളരെ ചെറിയ കുട്ടിയായിരുന്നുവെന്ന് കൂടി ഓർക്കണം.

Abhirami Suresh Avanthika

വളരെ വ്യക്തവും സ്വയംപര്യാപ്തയുമായ ഒരു കുട്ടിയുടെ കുഞ്ഞമ്മയാണെന്നതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. ഇപ്പോഴത്തെ കുട്ടികൾ ധീരർ മാത്രമല്ല... അവരുടെ പ്രായത്തിൽ നമുക്കുണ്ടായിരുന്നതിനേക്കാൾ വളരെ കൂടുതൽ അറിവും വൈദഗ്ധ്യവും ഉള്ളവരാണ്. സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യമുള്ള ഒരു ലോകത്ത് വളർന്ന അവർക്ക് വിമർശനാത്മകമായും സൃഷ്ടിപരമായും ചിന്തിക്കാൻ പ്രാപ്തരാക്കുന്ന വിവരങ്ങളിലേക്കും അനുഭവങ്ങളിലേക്കും പ്രവേശനമുണ്ട്.

വർഷങ്ങളായി ഞങ്ങളുടെ ആന്റി-കൊച്ചുമോൾ കോംബോയുടെ ഹോബിയുടെ ഭാഗമായി ഞങ്ങൾ ഒരുമിച്ച് നിരവധി പ്രചോദനാത്മക വീഡിയോകൾ എടുത്തിരുന്നു. പുറത്തിറങ്ങിയതും പുറത്തിറങ്ങാത്തതുമായി നിരവധി എന്റെ കൈവശമുണ്ട്. സ്വപ്നം കാണുക മാത്രമല്ല ലോകത്തെ മികച്ച രീതിയിൽ രൂപപ്പെടുത്തുന്നതിനും മാറ്റുന്നതിനും പ്രാപ്തരായ എല്ലാ കൊച്ചുകുട്ടികൾക്കും പെൺകുട്ടികൾക്കും നമുക്ക് ഒരു പ്രചോദനം നൽകാം.

അവരുടെ ശബ്ദങ്ങളും ആശയങ്ങളുമാണ് ഭാവി. അവരുടെ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുന്നത് പ്രചോദനകരമാണ് എന്നാണ് അഭിരാമി കുറിച്ചത്. പ്രായത്തിൽ കവിഞ്ഞ പക്വതയു സംസാരവും കൊണ്ട് മാത്രമാണ് അവന്തികയുടെ വീഡിയോ മലയാളികൾ ഏറ്റെടുത്തത്.

മകളുമായി ബാലയ്ക്കൊപ്പം കുടുംബജീവിതം നയിച്ചിരുന്നപ്പോൾ ക്രൂരമായ പീഡനം നേരിട്ടതിനെ കുറിച്ചും അടുത്തിടെ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ‌ ബാല ഒന്നിലും പ്രതികരിച്ചിട്ടില്ല.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X