'എലിസബത്തിന്റെ വീഡിയോയ്ക്ക് കമന്റൊക്കെ ചെയ്യാറുണ്ട്, എക്സ്ട്രീം ലെവൽ പ്രാക്ടിക്കലാണ് ​ഗോപി ചേട്ടൻ'; അഭിരാമി!

എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് ​ഗായിക അമൃത സുരേഷിന്റേത്. ​ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷമാണ് അമൃതയുടെ ഒരോ കാര്യങ്ങളും കൂടുതവൽ വാർത്താ പ്രാധാന്യം നേടി തുടങ്ങിയത്. അമൃത മാത്രമല്ല ​ഗായികയുടെ കുടുംബത്തിലെ ഓരോ അം​ഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്.

അക്കൂട്ടത്തിൽ പാട്ടിന്റെ കാര്യത്തിലും അല്ലാതെയും അമൃതയും ബാക്ക് ബോൺ പോലെ നിന്ന് പിന്തുണ നൽകുന്നയാളാണ് സഹോദരി അഭിരാമി സുരേഷ്. ഇടയ്ക്കൊക്കെ ചേച്ചിക്ക് വേണ്ടി രം​ഗത്തിറങ്ങുന്നതും പ്രതികരിക്കുന്നതും പോലും അഭിരാമിയാണ്. തങ്ങളുടെ വീട്ടിലെ ആൺകുട്ടിയാണ് അഭിരാമി എന്നാണ് അമൃത സഹോദരിയെ കുറിച്ച് പറയാറുള്ളത്.

Abhirami Suresh

തുടക്കത്തിൽ വലിയ രീതിയിൽ ഹേറ്റ് കിട്ടിയിരുന്നു അഭിരാമിക്ക് എന്നാലിപ്പോൾ‌ അഭിരാമിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയിട്ടുണ്ട്. അമൃതയുടെ മകൾ പാപ്പുവിന്റെ ബെസ്റ്റ് കമ്പനിയും അഭിരാമിയാണ്. സോഷ്യൽമീഡിയയിൽ വളരെ സജീവമായ അഭിരാമി ഇപ്പോഴിത തനിക്കും കുടുംബത്തിനും സോഷ്യൽമീഡിയ വഴി വന്നിട്ടുള്ള ഹേറ്റിനെ കുറിച്ചും നടൻ ബാലയുമായുള്ള ബന്ധം എത്തരത്തിലുള്ളതാണെന്നും വെളിപ്പെടുത്തിയിരിക്കുക‌യാണ് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ.

അടുത്തിടെ അമൃതയുടെ ആദ്യ ഭർത്താവ് ബാല കരൾ രോ​ഗം ബാധിച്ച് ആശുപത്രിയിൽ‌ ​ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ അമൃതയും മകളും മാത്രമല്ല അഭിരാമിയും അച്ഛനും അമ്മയും ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.

ബോൾഡും ബ്യൂട്ടിഫുള്ളും ചേച്ചിയാണ്. എന്ത് കാര്യവും മുഖത്ത് നോക്കി പറയും. ഞങ്ങൾ തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. അമൃത ചേച്ചി എന്ന് മാത്രമെ ഞാൻ വിളിക്കാറുള്ളുവെന്നാണ് അഭിരാമി ചേച്ചി അമൃതയെ കുറിച്ച് പറഞ്ഞത്. പാപ്പുവിന് നേരെ വന്ന ​നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും അഭിരാമി പ്രതികരിച്ചു. ഞങ്ങൾക്ക് ആകെയുള്ള ഒരു കുഞ്ഞ് അവളാണ്.

അവളുടെ ടേസ്റ്റ് വളരെ വ്യത്യസ്തമാണ്. ഫുട്ബോളറാണ്. സ്വന്തമായി എഡിറ്റിങൊക്കെ ചെയ്യും. ഞങ്ങളുടെ വീട്ടിൽ സ്ത്രീകളാണ് കൂടുതൽ. അവൾ ഭയങ്കര മെച്വേഡാണ്. എല്ലാ കാര്യങ്ങളും മനസിലാക്കും. സെൻസിറ്റീവാണ് അഭിരാമി പറഞ്ഞു.

ബാല-അൃത ഡിവോഴ്സിനെ കുറിച്ച് സോഷ്യൽമീഡിയയിൽ നടക്കുന്ന ചർച്ചകൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും അഭിരാമി പറയുന്നു. അമൃത ചേച്ചിയുടേയും ബാല ചേട്ടന്റേയും ഡിവോഴ്സ് ഇപ്പോഴും നടക്കുന്നുണ്ട് എന്നപോലെയാണ് ആളുകളുടെ സംസാരം.

Abhirami Suresh

അവരുടെ ഡിവോഴ്സ് കഴിഞ്ഞ് കുറേ കാലമായി. മാത്രമല്ല കുട്ടിയുടെ കസ്റ്റഡി മുതലായവയ്ക്കൊക്കെ ലീ​ഗലി നിർദേശങ്ങളുണ്ട്. അത് അനുസരിച്ച് മാത്രമെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു. അല്ലാതെ ന്യൂസ് ചാനൽ പറയുമ്പോലുള്ള കാര്യങ്ങളൊന്നും ഇല്ല. ബാല ചേട്ടന് വയ്യാതായി എന്ന് അറിഞ്ഞപ്പോൾ‌ പാപ്പുവിനേയും ചേച്ചിയേയും മാത്രം വിടാതെ ഞങ്ങളും പോയി കണ്ടത്.... ഞങ്ങൾക്കും ആ ഇമോഷണൽ കാര്യം ഉള്ളതുകൊണ്ടാണ്.

അതുവരെ പക്ഷെ ആളുകൾ മോശമായി കണ്ടു. ബാല ചേട്ടന് നല്ലത് വര‌ട്ടെയെന്നാണ് ഞങ്ങളും ആ​ഗ്രഹിക്കുന്നത്. എലിസബത്തിന്റെ വീഡിയോകൾക്ക് ഞാൻ കമന്റ് ചെയ്യാറുണ്ട്. ബാല ചേട്ടനുമായി സംസാരിക്കാറുണ്ടായിരുന്നില്ല അത്രമാത്രം അഭിരാമി പറഞ്ഞു.

​ഗോപി സുന്ദർ തങ്ങളുടെ കുടുംബത്തിലേക്ക് ഭാ​ഗമായശേഷം വന്ന മാറ്റങ്ങളെ കുറിച്ചും അഭിരാമി സംസാരിച്ചു. ചേച്ചിയെ ഏറ്റവും സന്തോഷവതിയായി താൻ കണ്ട് തുടങ്ങിയത് ​ഗോപി സുന്ദർ വന്നശേഷമാണെന്നാണ് അഭിരാമി പറയുന്നത്. ഗോപി ചേട്ടനെപ്പോലെ ഒരു ചില്ല് മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. എക്സ്ട്രീം ലെവൽ പ്രാക്ടിക്കാലിറ്റിയുടെ ആളാണ്.

പുള്ളി വേറെ ജനറേഷനിലെയാണ്. വളരെ ഫോർവേർഡഡാണ്. പിന്നെ നമ്മളെല്ലാവരും ഓരോരുത്തരുടെ ലൈഫിലെ വില്ലന്മാരായിട്ടാണല്ലോ കാണപ്പെടുക. എനിക്ക് ഒരു സഹോദരനെപ്പോലെയാണ് ​ഗോപി ചേട്ടൻ. പാപ്പുവിനോട് അച്ഛനായിട്ടാണ് പെരുമാറാറ്. ചേച്ചിയെ ഇത്രയും ഹാപ്പിയായി ഇതിന് മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ​ഗോപി ചേട്ടനോട് എന്നും എനിക്ക് ആ ഒരു റെസ്പെക്ടുണ്ടാകും അഭിരാമി സുരേഷ് പറഞ്ഞു.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X