പിന്നീട് ബന്ധുക്കൾക്കും മനസിലാകാതായി; ഇവർക്കത്ര വലിയ കുഴപ്പമില്ലെന്ന് പറയും: അഭിരാമി സുരേഷ്
സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്ന കുടുംബമാണ് അഭിരാമി സുരേഷിന്റേത്. ചേച്ചി അമൃത സുരേഷിന്റെ മുൻ ഭർത്താവ് ബാലയുടെ തുടരെയുള്ള ആരോപണങ്ങളായിരുന്നു ഇതിന് കാരണം. അടുത്തിടെ അമൃതയുടെയും ബാലയുടെയും മകൾ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചു. ബാലയ്ക്കെതിരെ വലിയ ആരോപണങ്ങൾ മകൾ ഉന്നയിച്ചു. പിന്നാലെ അമൃതയും വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്ന ഉപദ്രവങ്ങൾ തുറന്ന് പറഞ്ഞു. ഇപ്പോഴിതാ അമൃതയുടെ മകൾ പാപ്പുവിനെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി.
വളരെ ബോൾഡാണ് പാപ്പുവെന്ന് അഭിരാമി പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. അവളുടെ വളരെ ചെറിയ പ്രായത്തിലാണ് വളരെ മെച്വൂർഡ് ആയ പല സംഭവങ്ങളുമുണ്ടായത്. എത്രയോ സ്ഥലങ്ങളിൽ ഡിവോഴ്സ് നടക്കുന്നു. പക്ഷെ ഇവരുടെ എല്ലാം വളരെ ഡ്രമാറ്റിക് ആയിരുന്നു. കോർട്ട് സീനുകൾ പോലും വളരെ നാടകീയമായിരുന്നു. പാപ്പു വളരെ ചെറിയ പ്രായത്തിലേ കണ്ട് വളർന്നത് ട്രൊമാറ്റിക് ആയ കാര്യങ്ങളാണ്. അമൃത ചേച്ചിയും അവളും ചെറുപ്പം തൊട്ടെ സുഹൃത്തുക്കളെ പോലെയാണ്. സോഷ്യൽ മീഡിയയുടെ കാലത്ത് കുട്ടികളിൽ നിന്ന് ഇക്കാര്യങ്ങൾ മറച്ച് വെക്കാൻ പറ്റില്ല.

പാപ്പു വളരെ ബോൾഡാണ്. ഞങ്ങളെ സംരക്ഷിക്കുമെന്ന് അത്ര ഉറപ്പുള്ള ആളാണ് പാപ്പു. ലോ പഠിക്കണം മമ്മിയെ സംരക്ഷിക്കണം എന്ന് ഇപ്പോഴേ പറയും. അത്രയും ബോൾഡാണെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി. സ്കൂളിൽ വെച്ച് മറ്റ് കുട്ടികൾ അച്ഛനെന്താണ് ഇങ്ങനെ പറയുന്നത്, നിന്റെ അമ്മ മോശമാണെന്നൊക്കെ പറഞ്ഞു. അവൾ കുറച്ച് നാൾ സ്കൂളിൽ പോകാതെയിരുന്നു.
മമ്മി എങ്ങനെയെങ്കിലും ഇത് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു. അപ്പോഴും ചേച്ചി പറഞ്ഞത് അച്ഛയല്ലേ എന്നാണ്. പരമാവധി വിട്ട് കൊടുത്ത് പരിധി വിട്ടപ്പോഴാണ് പാപ്പു വീഡിയോ ചെയ്യുന്നതെന്നും അഭിരാമി സുരേഷ് വ്യക്തമാക്കി. തങ്ങളുടെ പ്രശ്നങ്ങൾ നേരത്തെ തുറന്ന് പറയാതിരുന്നതിനെക്കുറിച്ചും അഭിരാമി സംസാരിച്ചു.

എല്ലാവർക്കും എംപതൈസ് ചെയ്യാൻ പറ്റും. ഞങ്ങളുടെ കേസിൽ മറുവശം ഭയങ്കര സ്ട്രോങ് ആയിരുന്നു. കൺവിൻസിംഗുമായിരുന്നു. ഒരാൾക്ക് പാവം തോന്നാൻ വേണ്ട ചില ഘടകങ്ങളുണ്ട്. അത് ഞങ്ങളുടെ ഭാഗത്തേക്കാൾ കൂടുതൽ അപ്പുറത്തെ ഭാഗത്തായിരുന്നു. നമ്മുടെ അകത്ത് നിന്ന് അനുഭവിച്ചവർക്കേ അത് മനസിലാകൂ. ആദ്യമൊക്കെ കുടുംബത്തിലെ കസിൻസിൽ നിന്നെല്ലാം പിന്തുണ തേടുമായിരുന്നു.
പിന്നെ അവർക്കും മനസിലാകാതായി. ഞങ്ങൾ കാണിക്കുന്നത് ഹാപ്പിയായുള്ള വ്ലോഗിംഗും കാര്യങ്ങളുമാണ്. ഇവർക്കത്ര വലിയ കുഴപ്പമൊന്നുമില്ല. ചുമ്മാതെയാണെന്ന് പറയും. ആരും തന്റെ കുടുംബത്തെ സഹായിക്കാനുണ്ടായിരുന്നില്ലെന്നും അഭിരാമി പറയുന്നു. ബന്ധുക്കൾ നിസഹായരായിരുന്നു. ഞങ്ങൾ സ്വാധീനമുള്ള കുടുംബത്തിൽ നിന്നായിരുന്നെങ്കിൽ ആർക്കെങ്കിലും ഇടപെട്ട് എന്തെങ്കിലും ചെയ്യാമായിരുന്നു.
ഞങ്ങളുടെ കുടുംബം മുഴുവൻ പാവമാണ്. അച്ഛന്റെ കുടുംബം മ്യൂസീഷ്യൻസാണ്. അമ്മയുടെ സൈഡിൽ മെഡിക്കൽ പ്രൊഫഷനിലുള്ളവരും. ഇവർക്കാർക്കും ഈ പറയുന്ന തിളപ്പൊന്നുമില്ല. എന്ത് വന്നാലും ഒരു കോളനപ്പുറത്ത് എല്ലാവരുമുണ്ട്. പക്ഷെ അതിനപ്പുറത്തേക്ക് അവർക്കൊന്നും ചെയ്യാനില്ലായിരുന്നെന്നും അഭിരാമി വ്യക്തമാക്കി.


Click it and Unblock the Notifications











