'ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതിനാൽ പേടിയാണ്, ഡിവോഴ്സ് ഇല്ലാത്ത ദാമ്പത്യമാണ് ആഗ്രഹം'; വിവാഹത്തെ കുറിച്ച് അഭിരാമി!
അമൃത സുരേഷിനെപ്പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് നടിയും ഗായികയും സംരംഭകയുമെല്ലമായ അഭിരാമി സുരേഷ്. ബാലതാരമായി സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള അഭിരാമി സോഷ്യൽമീഡിയയിലും സജീവമാണ്. ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോയപ്പോഴെല്ലാം അമൃതയ്ക്ക് കരുത്തായത് അഭിരാമിയായിരുന്നു. തങ്ങളുടെ കുടുംബത്തിലെ ആൺകുട്ടി എന്നാണ് സഹോദരിയെ അമൃത വിശേഷിപ്പിക്കാറുള്ളത്.
പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഭിരാമി ഏറ്റവും കൂടുതൽ കേൾക്കാറുള്ള ഒരു ചോദ്യം എന്നാണ് വിവാഹമെന്നാണ്. ഇരുപത്തിയൊമ്പതുകാരിയായ താരം ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്. എജി വ്ലോഗ്സ് എന്ന അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ ക്യു ആന്റ് എ വീഡിയോയിലാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അഭിരാമി പ്രതികരിച്ചത്.

വിവാഹ ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതിനാൽ തനിക്ക് പേടിയാണെന്നാണ് അഭിരാമി പറയുന്നത്. തന്റെ സഹോദരി ട്രോമറ്റൈസ്‍ഡാണെന്ന് അമൃതയും പറഞ്ഞു. അഭിരാമിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വിവാഹ ജീവിതത്തെ കുറിച്ച് ഞാൻ നല്ലോണം ആലോചിക്കുന്നുണ്ട്. ഗാമോഫോബിയ എന്നൊരു കാര്യത്തെ കുറിച്ച് ഞാൻ അടുത്തിടെ വായിച്ചിരുന്നു.
ഫിയർ ഓഫ് കമ്മിറ്റ്മെന്റ്, ഫിയർ ഓഫ് മാരേജ് എന്നാണ് അതിന് അർത്ഥം. പക്ഷെ ഫിയർ ഓഫ് കമ്മിറ്റ്മെന്റ് എനിക്ക് ഇല്ല. ഞാൻ ഭയങ്കര കമ്മിറ്റ്മെന്റ് ഇഷ്ടപ്പെടുന്നയാളാണ്. എന്ത് കാര്യത്തിലും ഓവർ കമ്മിറ്റ്മെന്റുള്ളയാളുമാണ്. പിന്നെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കല്യാണത്തേക്കാൾ ഞാൻ കൂടുതൽ കേട്ടത് ഡിവോഴ്സുകളെ പറ്റിയാണ്. ഡിവോഴ്സ് ഇല്ലാത്ത വിവാഹമാണ് എന്റെ ആഗ്രഹം.
അത് നടക്കാൻ എനിക്ക് ഒരു യോഗം കൂടി വേണം. നടക്കുമോ ഇല്ലയോയെന്ന് അറിയില്ല. കല്യാണം കഴിക്കേണ്ടെന്ന് വിചാരിച്ചിട്ടുമില്ല. ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതുകൊണ്ട് സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്. മ്യൂച്ചലി റെസ്പെക്ട് ഫുള്ളി പിരിയുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല. അല്ലാതെ നമ്മളെ ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ ഞാൻ അറിയാതെയെങ്ങാനും പ്രേമിച്ച് പോയാൽ അവിടെ തീർന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്.
പക്ഷെ വിവാഹം കഴിക്കാൻ ആഗ്രഹവുമുണ്ടെന്നാണ് അഭിരാമി പറഞ്ഞത്. ബാലയെ വിവാഹം ചെയ്തശേഷം തന്റെ ചേച്ചിയായ അമൃത അനുഭവിച്ചതെല്ലാം അഭിരാമിയാണ് ഏറ്റവും കൂടുതൽ നേരിട്ട് കണ്ടിട്ടുള്ളത്. ബാലയുടെ അഭിമുഖങ്ങൾ പുറത്ത് വരുമ്പോൾ ക്രൂരമായ സൈബർ ആക്രമണമായിരുന്നു അമൃത നേരിട്ടിരുന്നത്.

അന്നും അഭിരാമിയാണ് അമൃതയ്ക്ക് വേണ്ടി സംസാരിച്ചിട്ടുള്ളത്. ബാലയുമായി പിരിഞ്ഞശേഷം ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായപ്പോഴും പഴികൾ ഏറെയും അഭിരാമിക്കാണ് ലഭിച്ചത്. ഗോപി സുന്ദർ-അഭിരാമി സഹോദര ബന്ധത്തെ വളച്ചൊടിച്ച് പോലും കമന്റുകൾ വന്നിരുന്നു. അമൃതയുടെ മകൾ അവന്തികയുടെ ഏറ്റവും നല്ല സുഹൃത്തിപ്പോൾ അഭിരാമി സുരേഷാണ്. പന്ത്രണ്ടാം വയസില്‍ ക്യാമറക്ക് മുന്നിലെത്തിയ അഭിരാമി ആദ്യമായി അഭിനയിച്ച സിനിമ കേരളോത്സവം 2009 ആയിരുന്നു.
ഗുലുമാല്‍, 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രങ്ങളിലാണ് ഒടുവിലായി അഭിനയിച്ചത്. 2014ല്‍ പുറത്തിറങ്ങിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലെ പിയ ജോര്‍ജ് എന്ന കഥാപാത്രമായിരുന്നു അഭിരാമിയെ ശ്രദ്ധേയയാക്കിയത്. ഇതില്‍ ദുല്‍ഖര്‍ സല്‍മാന്റെ മുന്‍കാമുകിയുടെ വേഷമായിരുന്നു നടി ചെയ്തത്. ഇതിനിടെ കപ്പ ടിവിയില്‍ അവതാരകയായും പ്രവര്‍ത്തിച്ചു.
അഭിരാമിയുടെ ഏറ്റവും പുതിയ സംരംഭമായ കഫേ ഉട്ടോപ്യ വൻ വിജയമാണ്. സെലിബ്രിറ്റീസിന്റെ പ്രിയപ്പെട്ട സ്പോട്ട് കൂടിയാണിത്. ഒരു വർഷം മുമ്പാണ് അമൃതയുടേയും അഭിരാമിയുടേയും പിതാവായ സുരേഷ് അന്തരിച്ചത്. അമ്മയും പാപ്പുവുമാണ് അമൃതയുടേയും അഭിരാമിയുടേയും ലോകം.


Click it and Unblock the Notifications











