ഒരു മരവിപ്പായിരുന്നു! ബ്രേക്കപ്പിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് അഭിരാമി സുരേഷിന്‍റെ വെളിപ്പെടുത്തല്‍!

പ്രേക്ഷകര്‍ക്ക് പരിചിതയായ താരങ്ങളിലൊരാളാണ് അഭിരാമി സുരേഷ്. ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി അഭിരാമിയും ചേച്ചിയായ അമൃതയും എത്തിയിരുന്നു. 50ാം എപ്പിസോഡില്‍ പാട്ടുണ്ടെന്ന് മാത്രമേ തുടക്കത്തില്‍ തങ്ങളോട് പറഞ്ഞിരുന്നുള്ളൂവെന്നും, പിന്നീടാണ് പെട്ടെന്ന് തിരിച്ചുവരവ് ഇല്ലെന്നും അവര്‍ പറഞ്ഞത്. അങ്ങനെയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഇരുവരും പറഞ്ഞിരുന്നു. രണ്ട് വ്യക്തികളാണെങ്കിലും ഇവരെ ഒരു മത്സരാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇവരുടെ വരവിലെ പ്രധാന ട്വിസ്റ്റും അതായിരുന്നു.

ടാസ്‌ക്കുകളില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്. എലിമിനേഷന്‍ നോമിനേഷനിലും മറ്റ് കാര്യങ്ങളിലുമെല്ലാം ഒരുമിച്ചായിരുന്നു ഇവര്‍ തീരുമാനമെടുത്തത്. തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ് തങ്ങളെന്ന് അഭിരാമി പറഞ്ഞിരുന്നു. പാട്ടും മോഡലിംഗുമൊക്കെയായി സജീവമായ അഭിരാമിയെ അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ബിഗ് ബോസ് നല്‍കിയത്. നേരത്തെ അറിയാവുന്നവരില്‍ പലരുടേയും യഥാര്‍ത്ഥ സ്വഭാവം ഇപ്പോഴാണ് അറിഞ്ഞതെന്നും അഭിരാമി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ആരാധകരുമായി താരം സംവദിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചോദ്യങ്ങളും താരം നല്‍കിയ മറുപടികളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 കമ്മിറ്റഡാണോ?

കമ്മിറ്റഡാണോ?

നിലവിലെ സ്റ്റാറ്റസിനെക്കുറിച്ചും ചോദിച്ചിരുന്നു. സിംഗിളാണോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഞാന്‍ മിംഗിളാണെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ചേച്ചീടെ ലവര്‍ സിനിമാമേഖലയിലുള്ളയാളാണോ എന്ന് ചോദിച്ചപ്പോള്‍ ആകാം അല്ലാതിരിക്കാം എന്നായിരുന്നു താരത്തിന്റെ ഉത്തരം. ഇന്‍സ്റ്റഗ്രാമിലെ സ്‌റ്റോറി ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെയും താരത്തോട് പ്രണയത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു.

അമൃതം ഗമയ

അമൃതം ഗമയ

ചേച്ചിക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന ബാന്‍ഡ് തുടങ്ങിയിട്ടുണ്ട് അഭിരാമി. സ്വദേശത്തും വിദേശത്തുമൊക്കെയായി നിരവധി വേദികളില്‍ ഇവര്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വ്‌ളോഗിങ്ങിലും മോഡലിംഗിലും താരം കഴിവ് തെളിയിച്ചിരുന്നു. മോഹന്‍ലാലിനെപ്പോലെയുണ്ടെന്നുള്ള കമന്റുകളും ഇതിനിടയില്‍ അഭിരാമിയെ തേടിയെത്തിയിരുന്നു. മുഖത്തിന്‍രെ ഷേപ്പ് വച്ച് ചിലരൊക്കെ അങ്ങനെ പറഞ്ഞിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഏറെ സന്തോഷമായിരുന്നു അഭിരാമിക്ക്.

ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് അവസാനിപ്പിച്ചത്. നൂറാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു ഇത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തുന്നതിന് മുന്‍പ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇവര്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. യാത്രകളും പരിപാടികളുമൊക്കെ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും എല്ലാം മാറ്റിവെക്കുകയായിരുന്നു. ചേച്ചിയുടെ മകളായ പാപ്പുവിനൊപ്പമുള്ള ചിത്രങ്ങളുമായാണ് ഇടയ്ക്ക് അഭിരാമി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X