ആഗ്രഹിച്ചതിലേക്ക് എത്താന്‍ പ്രയാസപ്പെട്ടു! ഒരു കാര്യത്തിലും കുറ്റബോധമില്ല! തുറന്നുപറച്ചിലുമായി അഭിരാമി സുരേഷ്

അഭിരാമി സുരേഷും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അഭിനയത്തിലൂടെ തുടങ്ങി, പാട്ടും, ബിസിനസുമൊക്കെയായി സജീവമാവുകയായിരുന്നു അഭിരാമി. അച്ഛന്റെ കുടുംബത്തിലുള്ളവര്‍ക്ക് സംഗീതവുമായാണ് ബന്ധം. ഫാമിലിയിലുള്ളവരെല്ലാം ഞങ്ങളോടൊപ്പമാണ്. അവര്‍ക്കും ഇതിലൊന്നും ചെയ്യാന്‍ പറ്റാത്തതാണ്. എല്ലാവരും പാവം ആള്‍ക്കാരാണ്. എന്ത് വന്നാലും ഒരു കോളിനപ്പുറത്ത് അവരെല്ലാമുണ്ട്. മുന്നോട്ട് വന്ന് ഫൈറ്റ് ചെയ്യണമെന്നുള്ള ആറ്റിറ്റിയൂഡൊന്നും ആര്‍ക്കുമില്ല.

പല സെറ്റുകളിലും ഈ​ഗോ പ്രശ്നങ്ങൾ, എന്നാൽ എനിക്കൊരു സീൻ കൂടുതൽ കിട്ടിയാൽ മഞ്ജു ചേച്ചിയുടെ പ്രതികരണം: സൗമ്യ
പല സെറ്റുകളിലും ഈ​ഗോ പ്രശ്നങ്ങൾ, എന്നാൽ എനിക്കൊരു സീൻ കൂടുതൽ കിട്ടിയാൽ മഞ്ജു ചേച്ചിയുടെ പ്രതികരണം: സൗമ്യ

14 വര്‍ഷത്തെ വനവാസമായിരുന്നു എന്ന് ചേച്ചി പറയാറുണ്ട്. എന്നെ ഇപ്പോള്‍ ആരെങ്കിലും വിഷമിപ്പിച്ചാലും ഞാന്‍ ചില്‍ മൂഡിലായിരിക്കും. അത്രയും അനുഭവിച്ച് മടുത്തതാണ്. എനിക്കൊരു സ്ഥലം വര്‍ക്കാകില്ലെന്ന് കണ്ടാല്‍ ഞാന്‍ അവിടുന്ന് മാറുക. അല്ലാതെ ആളുകളെ മാറ്റാനൊന്നും നമുക്ക് പറ്റില്ല. ഏത് കാര്യത്തിലാണെങ്കിലും അതങ്ങനെയാണ്. പാട്ടിലൂടെയാണ് ഞങ്ങള്‍ ആശ്വാസം കണ്ടെത്താറുള്ളത്. അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ചേച്ചിക്കൊരു ഷോയുണ്ടായിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്തതാണ്. ഏറ്റെടുത്ത പരിപാടിക്ക് പോയാലല്ലേ പറ്റൂ.

Abhirami Suresh latest chat
Photo Credit: Abhirami Suresh / Facebook

എവിടെയാണോ നില്‍ക്കുന്നത്, അവിടെ നിന്ന് ഫൈറ്റ് ചെയ്ത് മുന്നോട്ട് പോയേ മതിയാവൂ. ഇപ്പോള്‍ എന്ത് സംഭവിച്ചാലും ബോള്‍ഡാണ്. ഇരുന്ന് ചിരിക്കും. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് അഭിമുഖത്തിലായിരുന്നു അഭിരാമി സുരേഷ് മനസുതുറന്നത്. ചേച്ചി എപ്പോഴും പോസിറ്റിവായിട്ടുള്ള, ഹാപ്പി പോസ്റ്റുകളേ ഇടാറുള്ളൂ. എന്തെങ്കിലും റൂമര്‍ വന്നിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് പറയണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. സോഷ്യല്‍മീഡിയയെ ബോധിപ്പിച്ച് തന്നെയാണ് ഇതിലേക്ക് ഇറങ്ങാന്‍ പറ്റുള്ളൂ. പ്രോപ്പര്‍ പിആര്‍ വര്‍ക്കെന്താണെന്ന് പഠിച്ച് വേണം ഈ മേഖലയിലേക്ക് ഇറങ്ങാന്‍.

ഏറ്റവും അധികം സന്തോഷിച്ച ദിനം! വലിയ ദു:ഖവും! നിന്നെ ഓര്‍ക്കാതെ ഒരു ദിവസവും കടന്നുപോവുന്നില്ല
ഏറ്റവും അധികം സന്തോഷിച്ച ദിനം! വലിയ ദു:ഖവും! നിന്നെ ഓര്‍ക്കാതെ ഒരു ദിവസവും കടന്നുപോവുന്നില്ല

നിങ്ങളെന്താണോ, ജനുവിനായി അതുപോലെ നില്‍ക്കുക എന്നേ പറയാനുള്ളൂ. ഞാനൊക്കെ വന്ന് സംസാരിച്ചപ്പോള്‍ എന്തൊക്കെയാണ് പറഞ്ഞത്. എത്ര പേരാണ് വെറുപ്പ് കാണിച്ചത്. ഇതൊക്കെ എടുത്തുകൊണ്ട് മുന്നോട്ട് പോവുക, അല്ലെങ്കില്‍ പുതിയൊരു പേഴ്‌സണലാറ്റി ബില്‍ഡപ്പ് ചെയ്യുക. ഞങ്ങള്‍ എല്ലാം എടുത്ത് മുന്നോട്ട് പോവുന്നവരാണ്. പാപ്പു നന്നായി പാടും, വരയ്ക്കും. എല്ലാത്തിലും താല്‍പര്യമുള്ള ആളാണ്. ഭയങ്കര നന്നായിട്ട് ആള്‍ക്കാരെ മനസിലാക്കാന്‍ കഴിവുണ്ട് അവള്‍ക്ക്. നമ്മളൊരാളെ കാണുമ്പോള്‍ ശ്രദ്ധിക്കുന്നതിനും അപ്പുറത്താണ് അവളുടെ വിലയിരുത്തല്‍.

നമ്മളുടെ ഈ പ്രായത്തില്‍ ഇതൊന്നും നമുക്ക് പറ്റില്ലായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഇങ്ങനെയൊരാളുടെ ആവശ്യമുണ്ടായിരുന്നു. എന്തെങ്കിലും വിവാദങ്ങളൊക്കെ വന്നാല്‍ ഞാന്‍ അതേക്കുറിച്ച് വ്യക്തമാക്കാറുണ്ട്. എന്നെ വളര്‍ത്തുന്ന ഓഡിയന്‍സിനെ കാര്യം പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. വലിയൊരു ഫാമിലിയാണ്. അവര്‍ക്കൊരു തെറ്റിദ്ധാരണ വന്നാല്‍ അത് നമ്മള്‍ തന്നെ ക്ലാരിഫൈ ചെയ്യണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എനിക്ക് ഒന്നിലും പശ്ചാത്താപമൊന്നുമില്ല. ഞങ്ങള്‍ ഇതിലൂടെയൊക്കെ പോവണമെന്നുള്ള തീരുമാനം നേരത്തെയുള്ളതാണ്. അതിലൂടെ കടന്നുപോയാല്‍ മാത്രമേ ഇന്നുള്ള എന്നിലേക്ക് ഞാനെത്തുള്ളൂ. എത്ര ബാഡാണെങ്കിലും അതൊക്കെ എന്നെ ബോള്‍ഡാക്കിയിട്ടേയുള്ളൂ. എല്ലാത്തിനോടുമൊരു നന്ദിയുണ്ട് എനിക്ക്. ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം എനിക്ക് ബെസ്റ്റായി തന്നെയുണ്ട്. ഒരു ഹോട്ടല്‍ വേണമെന്നൊക്കെ കുട്ടിക്കാലത്തേ ആഗ്രഹിച്ചതാണ്. അതായിരിക്കാം ഉട്ടോപ്പിയയിലേക്ക് ഞാനെത്തിയത്. ഇന്നത്തെ എന്നിലേക്ക് എത്തുന്നതിന് മുന്‍പേ കുറേ പ്രതിസന്ധികള്‍ പിന്നിടാനുണ്ടായിരുന്നു. ജീവിതത്തില്‍ ഒരു കാര്യത്തിലും എനിക്ക് റിഗ്രറ്റില്ല.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X