വിവാഹത്തിലേക്ക് ക‌ടക്കുന്നതിന് മുമ്പേ പ്രശ്നങ്ങൾ, ചേച്ചി അനുഭവിച്ചത് എന്നോട് പറഞ്ഞു: അഭിരാമി

അമൃത സുരേഷിന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാതാണ്. നടൻ ബാലയുമായുള്ള വിവാഹ ജീവിതവും വേർപിരിയലും തുടർന്നുണ്ടായ സംഭവങ്ങളും അമൃതയ്ക്ക് വലിയ ആഘാതമായിരുന്നു. വിവാഹമോചനത്തിന് ശേഷം ബാല വർഷങ്ങളോളം അമൃതയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. സോഷ്യൽ മീ‍ഡിയയിൽ അമൃതയ്ക്കും കു‌ടുംബത്തിനും നേരെ കടുത്ത ആക്രമണം നടന്നു. അടുത്തിടെയാണ് വിവാഹ ജീവിതത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ അമൃത തുറന്ന് പറയുന്നത്.

ഇതോടെയാണ് ബാലയുടെ ആരോപണങ്ങൾ കുറഞ്ഞത്. ബാലയ്ക്കെതിരെ അമൃത കേസും കൊടുത്തു. ഇന്ന് അമൃതയെയും കുടുംബത്തെയും പിന്തുണയ്ക്കുന്നവർ ഏറെയാണ്. പ്രതിസന്ധി ഘട്ട‌ത്തിൽ അമൃതയ്ക്ക് താങ്ങായത് സഹോദരി അഭിരാമി സുരേഷാണ്. മിക്കപ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിച്ചത് അഭിരാമിയാണ്. ഇപ്പോഴിതാ അമൃത വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.ബാലയു‌ടെ പേരെടുത്ത് അഭിരാമി പരാമർശിക്കുന്നില്ല.

Abhirami Suresh

വിവാഹ ജീവിതം തുടങ്ങുന്നതിന് മുമ്പേ കുറേ കാര്യങ്ങളിലൂടെ അമൃതയ്ക്ക് കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. പ്രശ്നങ്ങൾ പയ്യെ ആണ് തുടങ്ങുക എന്ന് പറയാറുണ്ടല്ലോ. പക്ഷെ അങ്ങനെയായിരുന്നില്ല. തുടക്കം മുതലേ ചേച്ചി ഭയങ്കര പീഡനങ്ങളിലൂടെയാണ് കടന്ന് പോയത്. പക്ഷെ പുള്ളിക്കാരിയെടുത്ത തീരുമാനം ആയിരുന്നത് കൊണ്ട് പരമാവധി ഈ പ്രശ്നങ്ങൾ വലിച്ചിഴയ്ക്കാതിരിക്കാൻ നോക്കി. കാരണം ഞങ്ങൾ വളരെ പാവമായിരുന്നു. ആശ്രമത്തിലൊക്കെ പോകുന്ന ആളുകൾ‌.

അങ്ങനെയാെരു കുടുംബത്തിലെ ആദ്യത്തെ ബോൾഡായ തീരുമാനമാണ് ചേച്ചിയെടുത്തത്. അതിന് ചേച്ചി അനുഭവിച്ചത് ഏറെയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് അവർ അനുഭവിച്ച ചില കാര്യങ്ങൾ എന്നോട് പറയുന്നത്. അതും ചിലത് മാത്രം. അമ്മയോട് പറഞ്ഞിട്ടില്ല.
നമുക്കൊരു സ്ഥലത്ത് പറ്റുന്നില്ലെന്ന് കണ്ടാൽ ഉടനെ തീരുമാനിക്കുക. ആ സമയത്ത് ചിലപ്പോൾ എല്ലാവരും നമുക്കെതിരെ നിൽക്കുമായിരിക്കും.

Abhirami Suresh

പക്ഷെ നമ്മുടെ കയ്യിൽ നിന്ന് പോകുന്നതിന് മുമ്പ് അവിടെ നിന്ന് പോകുക. അല്ലെങ്കിൽ ഒരുപാട് കഴിയുമ്പോൾ നമുക്ക് ആരോടെങ്കിലും പറഞ്ഞ് കൺവിൻസ് ചെയ്യാൻ പറ്റില്ലെന്നും അഭിരാമി ചൂണ്ടിക്കാട്ടി. എന്റെ കഥയിലെ വില്ലൻ മറ്റൊരാളുടെ കഥയിലെ വില്ലൻ ആകണമെന്നില്ല. അയാൾ നല്ലതാണെന്ന് തോന്നുന്ന വേറെ ആൾക്കാർ ഉണ്ടാകുമായിരിക്കും.

പക്ഷെ എന്റെ ചേച്ചി അനുഭവിച്ചത് കേൾക്കുമ്പോൾ എനിക്കയാൾ വില്ലൻ മാത്രമാണ്. അത് എവിടെയും താൻ പറയുമെന്നും അഭിരാമി സുരേഷ് വ്യക്തമാക്കി. ബാല-അമൃത വിവാഹത്തിൽ തന്റെ മാതാപിതാക്കൾക്ക് താൽപര്യമില്ലായിരുന്നെന്നും അഭിരാമി പറയുന്നു. അയാളുടേsത് വലിയ കുടുംബമാണ്. രണ്ട് തലങ്ങളിൽ നിൽക്കുന്നവരുമായി ബന്ധം വേണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നെന്നും അഭിരാമി ഓർത്തു. 2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. അമൃത മത്സരാർത്ഥിയായ ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല ​ഗായികയെ കാണുന്നതും പ്രണയത്തിലാവുന്നതും. 2019 ഓടെ ഇരുവരും പിരിഞ്ഞു.

More from Filmibeat

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X