കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടെ, റൊമാന്‍റിക്കായി അഭിരാമി സുരേഷ്! വീഡിയോയ്ക്ക് കമന്‍റുമായി രഘു!
മോഹന്‍ലാല്‍ അവതാരകനായെത്തയ ബിഗ് ബോസില്‍ മത്സരിക്കാനായി അഭിരാമി സുരേഷും എത്തിയിരുന്നു. ചേച്ചിയായ അമൃത സുരേഷിനൊപ്പമായാണ് അഭിരാമി എത്തിയത്. രണ്ട് വ്യക്തികളാണെങ്കിലും ഇവരെ ഒരാളായാണ് പരിഗണിക്കുന്നതെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. 50ാമത്തെ എപ്പിസോഡിനിടയിലായിരുന്നു ഇവരെത്തിയത്. പാട്ടുമായാണ് ഇരുവരും എത്തിയത്. മികച്ച പ്രകടനമായിരുന്നു ഇവരുടേത്. ഈ പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ഇവരെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു.
രഘുവും സുജോയും സാന്‍ഡ്രയും രജിത് കുമാറുമായിരുന്നു ഇവരുടെ അടുത്ത സുഹൃത്തുക്കള്‍. സാന്‍ഡ്രയും അഭിരാമിയും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. അപ്രതീക്ഷിതമായി ബിഗ് ബോസ് അവസാനിപ്പിച്ചുവെങ്കിലും ഇവരെല്ലാം ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാവരും. ലോക് ഡൗണായതിനാല്‍ പുറത്തൊന്നും പോവാനാവാത്തതിന്റെ വിഷമത്തെക്കുറിച്ച് പറഞ്ഞിരുന്നു എല്ലാവരും. സാമൂഹ്യ അകലം പാലിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പലരും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നത്. പാചക പരീക്ഷണങ്ങളെക്കുറിച്ചും ടിക് ടോക് വീഡിയോയുമൊക്കെയായാണ് താരങ്ങള്‍ എത്തുന്നത്. ടിക് ടോകിലെ പരീക്ഷണവുമായെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ് ഇപ്പോള്‍. എനിക്കും ലേശം ടിക് ടോക് പ്രാന്തൊക്കെയുണ്ട് എന്നായിരുന്നു അഭിരാമിയുടെ ക്യാപ്ഷന്‍.
കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടെ, നാണത്തോടെ റൊമാന്റിക്കായാണ് അഭിരാമിയുടെ ചോദ്യം. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആര്‍ജെ രഘുവായിരുന്നു ആദ്യം കമന്റുമായെത്തിയത്. ഹായ് റൊമാന്‍രിക് ഭാവമെന്നായിരുന്നു രഘു പറഞ്ഞത്. ഗോറ്റു യുവര്‍ ക്ലാസസ് എന്ന മറുപടിയാണ് അഭിരാമി നല്‍കിയത്. ഉമ്മ വേണ്ട, പച്ച (ഗ്രീന്‍) ബോട്ടില്‍ തന്നാ മതി ഞാന്‍ പൊക്കോളാമെന്നായിരുന്നു രഘു പിന്നീട് പറഞ്ഞത്. രണ്ടും തരില്ലെന്ന മറുപടിയായിരുന്നു അഭിരാമി നല്‍കിയത്.


Click it and Unblock the Notifications