തന്നെ തേച്ചൊട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് അഭിരാമി സുരേഷ്! ഇങ്ങനെ വേണം മറുപടിയെന്ന് ആരാധകരും!

ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയാണ് അവസാനിച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടിയും അവസാനിപ്പിച്ചത്. പരിപാടിയുടെ ചിത്രീകരണവും മറ്റ് ജോലികളും ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് പരിപാടി അവസാനിപ്പിച്ചത്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ താരങ്ങളെല്ലാം ഹോം ക്വാറന്റൈനില്‍ തുടരുകയാണ്. ലോക് ഡൗണ്‍ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് തുറന്നുപറഞ്ഞും താരങ്ങള്‍ എത്തിയിരുന്നു.

50ാമത്തെ എപ്പിസോഡിലായിരുന്നു ബിഗ് ബോസിലേക്ക് അഭിരാമിയും അമൃതയും എത്തിയത്. വ്യത്യസ്തമായ ഗാനങ്ങളും അമൃതം ഗമയ എന്ന ബാന്‍ഡുമായും സജീവമാണ് ഇരുവരും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മത്സരിച്ചിരുന്നു അമൃത. 50ാമത് എപ്പിസോഡില്‍ തങ്ങളുടെ പാട്ടുണ്ടെന്നായിരുന്നു ആദ്യം പറഞ്ഞത്. ഇതിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഞങ്ങള്‍. അതിനിടയിലാണ് ഇനി തിരിച്ചുവരാനാവില്ലെന്ന് അവർ അറിയിച്ചത്. ഇതോടെയാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നത് സ്ഥിരീകരിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു.

ബിഗ് ബോസിലെ പല മത്സരാര്‍ത്ഥികളേയും ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നു. പരിപാടിയില്‍ ഓരോരുത്തരുടേയും റോളുകളെക്കുറിച്ച് അറിയില്ലായിരുന്നു. പോവുന്നതിന് മുന്‍പായി ചില എപ്പിസോഡുകള്‍ കണ്ടിരുന്നുവെന്ന് അമൃത സുരേഷ് അടുത്തിടെ പറഞ്ഞിരുന്നു. ബിഗ് ബോസ് അവസാനിച്ചുവെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇപ്പോഴും വൈറലായി മാറുന്നുണ്ട്.

ബിഗ് ബോസിലെ തങ്ങളുടെ എന്‍ട്രിയുടെ ട്രോള്‍ വീഡയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ചേച്ചി, ഇത് അനിയത്തിയെന്ന് പറഞ്ഞ് അമൃത ഇരുവരേയും പരിചയപ്പെടുത്തുകയാണ്. ഞങ്ങള്‍ 5 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് അഭിരാമി പറയുന്നതും വീഡിയോയിലുണ്ട്.

Abhirami

ഇതല്ലാതെ, ചേച്ചി പറഞ്ഞോളൂയെന്ന് പറഞ്ഞ് അമൃതയെ സംസാരിക്കാന്‍ വിടുകയായിരുന്നു അഭിരാമി. ഇവളെന്റെ ആദ്യത്തെ വാവ, രണ്ടാമത്തെ വാവ വീട്ടിലുണ്ട്. വലിയ വാവയാണെന്നേയുള്ളൂയെന്നായിരുന്നു അഭിരാമിയുടെ കമന്റ്. അമൃത സുരേഷ് നല്ല രീതിയില്‍ സംസാരിക്കുന്നതും അഭിരാമി പ്രാകൃത രൂപഭാവത്തില്‍ സംസാരിക്കുന്നതുമായ വീഡിയോയാണ് അഭിരാമി തന്നെ പങ്കുവെച്ചത്.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam

ഇങ്ങനെ വേണം മറുപടി കൊടുക്കാന്‍ ഇത് പൊളിച്ചുവെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ആരണ് ഇത് ചെയ്തതെന്നുള്ള ചോദ്യങ്ങളുമുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും അഭിരാമിയും അമൃതയും എത്തിയിരുന്നു. ബിഗ് ബോസ് റീ ടെലികാസ്റ്റിങ് കാണാറുണ്ടെന്ന് വ്യക്തമാക്കി താരങ്ങളില്‍ ചിലര്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X