ഒരുമിച്ച് ജീവിച്ചിരുന്നു എന്നതു കൊണ്ട് അവശേഷിപ്പും ചുമക്കേണ്ടതുണ്ടോ? അമൃത-ബാല വിഷയത്തെ പറ്റി വൈറല്‍ കുറിപ്പ്
പതിനെട്ട് വയസുള്ളപ്പോഴാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരാവുന്നത്. വൈകാതെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായെങ്കിലും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരെയും വേര്‍പിരിച്ചു. ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയതിന് ശേഷവും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല.
മകളെ കാണാന്‍ സാധിക്കാത്തതും അവളുടെ കൂടെ ജീവിക്കാന്‍ കഴിയാത്തതിനും പരാതികളുമായി നിരന്തരം ബാല രംഗത്ത് വരാറുണ്ട്. പല അഭിമുഖങ്ങളിലൂടെയും മകളെ കുറിച്ച് നടന്‍ സംസാരിക്കാറുണ്ട്. അടുത്തിടെയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു.

പിതാവ് തന്നെ കുറിച്ച് പറഞ്ഞതൊക്കെ തെറ്റാണെന്നും നടന്ന സംഭവങ്ങള്‍ ഇതല്ലെന്നും വ്യക്തമാക്കി പാപ്പു രംഗത്ത് വന്നതോടെ വിഷയം കൂടുതല്‍ വിവാദമായി. മകളുടെ തുറന്ന് പറച്ചില്‍ തന്നെ വേദനിപ്പിച്ചെന്നും ഇനി പാപ്പുവിനെ ശല്യപ്പെടുത്താന്‍ താനില്ലെന്നുമൊക്കെ ബാലയും തുറന്നടിച്ചു. ബാലയുടെ പ്രതികരണം വന്നതിന് പിന്നാലെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള വിശദാംശങ്ങളുമായി അമൃതയും രംഗത്ത് വന്നു.
ഇതോടെ സോഷ്യല്‍ മീഡിയയിലെ എല്ലാ ചര്‍ച്ചകളും അമൃതയെയും ബാലയെയും ചുറ്റിപറ്റിയാണ്. സത്യത്തില്‍ അമൃതയും കുടുംബവും ഈ വിഷയത്തില്‍ നീതി അര്‍ഹിക്കുന്നുണ്ടെന്നാണ് പൊതു അഭിപ്രായം. ഒരു ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ ആണായാലും പെണ്ണായാലും അവര്‍ അര്‍ഹിക്കുന്ന ഒരു വേര്‍പിരിയലും ശേഷജീവിതവും കിട്ടുക എന്നത് അവരുടെ അവകാശം കൂടിയാണ്. ഇത്തരത്തില്‍ ഒരു ആരാധിക പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് അഭിരാമി സുരേഷ്...
കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്... 'ഇത് എന്ത് നരകം പിടിച്ച ഒരു ട്രോമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്ന് നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ? ഒരു മനുഷ്യജീവി അവരവരുടെ ആഗ്രഹങ്ങള്‍ ഇഷ്ടങ്ങള്‍ കൂടി സഞ്ചരിച്ചു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചതിക്കപ്പെട്ടോ ദുരന്തങ്ങള്‍ അഭിമുഖീകരിച്ച് തളരുമ്പോഴോ തിരിഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരുഅറ്റമില്ല എന്നത് ഭീകരമായ അവസ്ഥയാണ്.

ഒരിക്കല്‍ ഒരുമിച്ച് ജീവിച്ചിരുന്നു എന്നതു കൊണ്ട് ഫിക്‌സിഡ് ഡെപ്പോസിറ്റിന് പലിശ കിട്ടും പോലെ അതിന്റെ അവശേഷിപ്പുകള്‍ ചുമക്കേണ്ടി വരുന്നത് നീതികേടാണ്.
ഇഷ്ടമല്ലാത്ത ഇടങ്ങളില്‍ നിന്ന് ഇറങ്ങി പോരുമ്പോള്‍ അത് ആണായാലും പെണ്ണായാലും അവര്‍ അര്‍ഹിക്കുന്ന ഒരു വേര്‍പിരിയലും ശേഷജീവിതവും അവരുടെ അവകാശം കൂടിയാണ്. ഒരു ചെറിയ പെണ്‍കുട്ടി ക്യാമറയ്ക്ക് മുന്നില്‍ വന്നു നിന്ന് അവളുടെ മാതാപിതാക്കളില്‍ സമൂഹത്തില്‍ നിന്നു കിട്ടുന്ന ഇംപാക്ടുകളെ വൈകാരികതയോടെ പറയണമെങ്കില്‍ അതിന് ചെറിയ പാകപ്പെടലുകള്‍ ഒന്നും പോര.
ചെയ്തതിനൊന്നും ലവലേശം ഉളുപ്പില്ലാതെ, സകലവൃത്തികേടും നീതികേടും ന്യായീകരിച്ച് മെഴുകി താനെന്തോ സാധിച്ചു എന്ന പൊള്ളയായ ആത്മാഭിമാനത്തിന് നേരേ വെറുതെ ഒന്നു നോക്കി ത്ഫൂ എന്ന് ആട്ടി തിരിഞ്ഞ് നടക്കണ്ട ആവശ്യമേ ഉള്ളൂ. അതിനും അപ്പുറത്തേക്ക് സകലമനുഷ്യരേയും ബോധിപ്പിക്കേണ്ടി വരുന്നതിന് ഇവര്‍ക്ക് കോടാനുകോടി മനുഷ്യര്‍ക്കു മുന്നില്‍ കണ്ണീരൊഴുക്കേണ്ടി വരുന്നത് ഞാനടങ്ങുന്ന സമൂഹത്തിന്റെ ഗുരുതരമായ വിചാരണയുടെ ഫലമായാണ്... അവര്‍ നീതി അര്‍ഹിക്കുന്നുണ്ട്...'


Click it and Unblock the Notifications