'ഇതൊക്കെ ചെയ്തില്ലെങ്കില്‍ അമ്മ ഞങ്ങളെ കൊല്ലുമായിരുന്നു', തുടയിലൊരു നുള്ള് കിട്ടിയാല്‍ തുള്ളി പോകും; അഭിരാമി
സഹോദരി അമൃത സുരേഷിന്റെ ജീവിതത്തെക്കുറിച്ച് ആയിരുന്നു അടുത്തിടെ ഗായിക അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. പുതിയൊരു വീഡിയോയില്‍ രസകരമായ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചാണ് അഭിരാമി എത്തിയത്.
ഇതൊക്കെ ചെയ്തില്ലെങ്കില്‍ അമ്മ ഞങ്ങളെ കൊല്ലുമായിരുന്നു എന്നാണ് വീഡിയോയ്ക്ക് അഭിരാമി ക്യാപ്ഷന്‍ ആയി കൊടുത്തത്. ചെറിയ പ്രായത്തില്‍ താല്പര്യമില്ലാതെ മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ താന്‍ ബാലകേന്ദ്രത്തില്‍ പോയ അനുഭവങ്ങള്‍ ആയിരുന്നു താരം വീഡിയോയിലൂടെ പറഞ്ഞത്.

മദ്രസയിലും വേദപാഠത്തിനും ഒക്കെ പോകുന്നതുപോലെ വാല്യൂ എജുക്കേഷന് വേണ്ടി ബാലകേന്ദ്രത്തില്‍ താനൊക്കെ പോകുമായിരുന്നു. അവിടുന്ന് പഠിച്ച പലതും ഇന്നും ജീവിതത്തില്‍ ഫോളോ ചെയ്യുകയാണ്. ഇതൊക്കെ ഇപ്പോഴും എത്രപേര്‍ ഫോളോ ചെയ്യുന്നുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് ബാലകേന്ദ്രത്തില്‍ നിന്ന് കിട്ടിയ ചില അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കാമെന്നാണ് അഭിരാമി പറയുന്നത്.
ഞാനും ചേച്ചിയും അവിടെ പഠിക്കുന്നതിനൊപ്പം ഞങ്ങളുടെ അമ്മ അവിടെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അന്നൊക്കെ അങ്ങോട്ട് പോകുന്നത് സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ്. വീക്കെന്‍ഡ് ആയത് കൊണ്ട് ആ ദിവസങ്ങളില്‍ കളിക്കാന്‍ പോകുന്നതൊക്കെ മിസ് ചെയ്യും. പിന്നെ മന്ത്രമൊക്കെ പഠിപ്പിക്കുമ്പോള്‍ ഭയങ്കര മടിയായിരുന്നു.
എന്നാല്‍ ചില ദിവസങ്ങളില്‍ നമ്മള്‍ തന്നെ ദേവിയാണെന്ന തരത്തില്‍ ചിന്തിക്കാറുണ്ടായിരുന്നു. അങ്ങനത്തെ ഭ്രാന്തുള്ള കൊച്ചായിരുന്നു ഞാന്‍. മൂഡിന് അനുസരിച്ചാണ് ഇതിനോടുള്ള ഇഷ്ടമൊക്കെ ഉണ്ടായിരുന്നത്. അന്ന് മാതാപിതാക്കള്‍ നമ്മളെ ഫോഴ്‌സ് ചെയ്ത് ചെയ്യിപ്പിച്ചതാണ്. അതെന്തിനാണെന്ന് പോലും അന്ന് അറിയില്ലായിരുന്നു. പിന്നീട് ജീവിതത്തില്‍ അതിന്റെ വാല്യൂ മനസിലാക്കി സമയങ്ങളുണ്ട്.

അമൃത വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് പോലും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. ഇതൊക്കെ എന്തിനാണെന്ന് അന്ന് അറിയില്ലായിരുന്നു. എല്ലാം ഒരു മൂഡ് അനുസരിച്ച് ചെയ്യുന്നതാണ്. അതുപോലെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. അതൊക്കെ ചെയ്തില്ലെങ്കില്‍ അമ്മ തല്ലും. എന്നെ തല്ലുന്നതിനു പകരം അമ്മ പിച്ചുകയാണ് ചെയ്യാറ്. നല്ല ഭംഗിയുള്ള കൈയും കട്ടിയുള്ള നഖവും ആയിരുന്നു അമ്മയ്ക്ക്. എന്റെ തുടയുടെ ഇടയില്‍ അമ്മ തിരുമ്മും. അന്നേരം ഞാന്‍ തുള്ളിച്ചാടി പോകും. വെറുതേ പറയുന്നതല്ല, അതൊരു വല്ലാത്ത അനുഭവമാണ്.
പിന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വലതുവശത്തേക്ക് തിരിഞ്ഞു വേണം എഴുന്നേല്‍ക്കാന്‍, എന്നിട്ട് ഒരു മന്ത്രം ചെല്ലാനുണ്ട്. അതൊക്കെ ഇന്നും പിന്തുടര്‍ന്ന് പോരുന്നതാണ്. അത് ഫിസിക്കലിയും മെന്റലിയുമൊക്കെ നല്ലതാണെന്നും അതല്ലാതെ മറ്റൊരു ചിന്തയും വെച്ചല്ല താനിത് പറയുന്നതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











