അഭിരാമി വിവാഹിതയായോ..? എപ്പോൾ സംഭവിച്ചു?, ഞാനും ഭർത്താവും ഇങ്ങനെയൊക്കെയായിരിക്കും, വീഡിയോയുമായി താരം!
എപ്പോഴും സോഷ്യൽമീഡിയയിൽ തിളങ്ങി നിൽക്കാറുള്ള ഒരാളാണ് അഭിരാമി സുരേഷ്. പലപ്പോഴും തന്റേതല്ലാത്ത കാര്യങ്ങൾക്ക് അഭിരാമി വിവാദങ്ങളിൽ പെടാറുണ്ട്. അതേസമയം അക്കാര്യങ്ങൾ ഒരു വ്യക്തിയും കുടുംബവും എന്ന നിലയിൽ തന്നെ എത്രത്തോളം ബാധിക്കുന്നു എന്ന കാര്യം തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് അഭിരാമി സുരേഷ്. ഗായികയായി അറിയപ്പെടുന്നതിനും മുമ്പ് ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള അഭിരാമി ഇന്നൊരു സംരംഭക കൂടിയാണ്.
അമൃതയെപ്പോലെ തന്നെ സ്റ്റേജ് ഷോകളിൽ സംഗീതത്തിലൂടെ വിസ്മയിപ്പിക്കാറുള്ള അഭിരാമി സോഷ്യൽമീഡിയയിൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് താരങ്ങളായ നോറ മുസ്കാന്റെയും ഗബ്രി ജോസിന്റെയും ഒരു വൈറൽ സംഭാഷണത്തിന്റെ റീൽ ചെയ്തുകൊണ്ട് താനും ഭർത്താവും സമാന്തര ലോകത്ത് ഇങ്ങനെയൊക്കെയായിരിക്കുമെന്നാണ് അഭിരാമി കുറിച്ചത്.

നിലപാടില്ല... നിലവാരമില്ല... നാണമില്ല... മാനമില്ല... സംസാരിക്കേണ്ടത് എങ്ങനെയാണ് എന്നറിയൂല്ല എന്ന ഡയലോഗിനാണ് അഭിരാമി ലിപ് സിങ്ക് ചെയ്തത്. ഞാനും എൻ്റെ ഭർത്താവും സമാന്തര ലോകത്ത് എന്നുള്ള തലക്കെട്ട് അഭിരാമി നൽകിയതാണ് ആരാധകരിലും കൗതുകം സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ പലരും എപ്പോഴാണ് വിവാഹിതയായത്?, കുട്ടി മാരീഡാണോ? എന്നിങ്ങനെയുള്ള രസകരമായ കമന്റുകളുമായി എത്തി.
തന്റെ തലക്കെട്ട് കണ്ട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ വിവാഹിതയാണോയെന്ന ചോദ്യം ചോദിക്കരുതെന്ന് പ്രത്യേകം അഭിരാമി കുറിക്കുകയും ചെയ്തിരുന്നു. സൽവാറും വട്ടപ്പൊട്ടും പിന്നിയിട്ട മുടിയുമെല്ലാമായി സുന്ദരിയായാണ് റീൽ വീഡിയോയിൽ അഭിരാമി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്ത് തന്നെയായാലും റീൽ വീഡിയോ താരത്തിന്റെ ആരാധകർക്ക് ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. യുട്യൂബ് വ്ലോഗുകളുമായും സജീവമായ അഭിരാമിയുടെ നേരംപോക്കാണ് റീൽ വീഡിയോകൾ. അഭിനയത്തോടുള്ള കമ്പം കൊണ്ടാണ് വൈറൽ ഡയലോഗുകൾ തന്നെ റീൽസ് ചെയ്യാനായി താരം തെരഞ്ഞെടുക്കുന്നത്.
വീഡിയോ ശ്രദ്ധനേടിയതോടെ കുട്ടിക്ക് വിവാഹിതായാകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് ഒരു ആരാധകൻ എത്തിയിരുന്നു. എന്നാൽ നോ ആയിരുന്നു അഭിരാമിയുടെ മറുപടി. അടുത്തിടെയാണ് അഭിരാമി പുതിയ വാഹനം സ്വന്തമാക്കിയത്. സുസുകി ജിംനിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ആല്‍ഫയുടെ കറുപ്പ് നിറത്തിലുള്ള വാഹനമാണ് അഭിരാമി സ്വന്തമാക്കിയിരിക്കുന്നത്.

തനിയെ വാഹനം ഓടിച്ച് ദീര്‍ഘദൂരയാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നതാരം തന്റെ യാത്രകള്‍ക്ക് കൂട്ടായാണ് പുതിയ വാഹനം വാങ്ങിയത്. ഡ്രൈവിങ് ഒട്ടും മടുപ്പിക്കാറില്ലെന്നും ഓരോയാത്രയും സമ്മാനിക്കുന്ന സന്തോഷവും അനുഭൂതിയും വ്യത്യസ്തമാണെന്നുമാണ് താരം പറയാറുള്ളത്. എത്ര ദൂരയാത്രയാണെങ്കിലും ഡ്രൈവറെ വെയ്ക്കാറില്ല. തനിയെ ഓടിച്ച് പോകാനാണ് ഇഷ്ടം. ജീവിതത്തില്‍ ഏറെ വാങ്ങാന്‍ ആഗ്രഹിച്ച വാഹനമാണ് ജിംനി.
എല്ലാം കൊണ്ടും ജിംനി സൂപ്പറാണ്. ലൈസൈന്‍സ് എടുക്കണം എന്നുള്ളത് അച്ഛന്റെ തീരുമാനമായിരുന്നു. ഞാനും ചേച്ചിയും അത് അനുസരിക്കുകയും ചെയ്തു. ലൈഫില്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നു തന്നെയാണ് ഡ്രൈവിങെന്നുമാണ് വാഹനത്തോടും ഡ്രൈവിങിനോടുമുള്ള പ്രണയം വെളിപ്പെടുത്തി അഭിരാമി പറഞ്ഞത്.


Click it and Unblock the Notifications