For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോവയിൽ വെച്ച് പ്രണവ് മോഹൻലാലിന്റെ മറ്റൊരു മുഖം കണ്ടു, ബഹുമാനം തോന്നും, വെളിപ്പെടുത്തി നടൻ....

  |

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. 2016 ൽ പുറത്ത് ഇറങ്ങിയ ജേക്കബ്ബിന്റെ സ്വർഗ്ഗ രാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാലിനോടൊപ്പം കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനവും ഒരു ടീസറും പുറത്ത് വന്നിട്ടുണ്ട്. ആദിയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കണ്ട പ്രണവിന ആയിരുന്നില്ല ഈ പാട്ടിലും ടീസറിലും കണ്ടത്. രൂപത്തിലും ഭാവത്തിലും ആകെ മാറ്റത്തോടെയാണ് പ്രണവ് ഇക്കുറി എത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി വാഴുന്നത് പ്രണവിന്റെ ദർശനയാണ്.

  'ദര്‍ശന' കേട്ട ശേഷം ലാലേട്ടൻ പറഞ്ഞത്, തുറന്ന് പറഞ്ഞ് ഹിഷാം, അപ്പുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

  സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ പ്രണവിന് കൈനിറയെ ആരാധകർ ഉണ്ടായിരുന്നു. മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി തന്റെ വ്യക്തിത്വത്തിലൂടെയാണ് പ്രണവ് ആരാധകരെ സൃഷ്ടിച്ചത്. സെലിബ്രിറ്റി ജീവിതത്തിൽ നിന്ന് മാറി സാധാരണ ജീവിതമായിരുന്നു പ്രണവ് നയിച്ചിരുന്നത്. ഇത് തന്നെയായിരുന്നു നടന് ആരാധകരെ കൂട്ടിയതും ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മോഹൻലാലിന്റെ ബാല്യകാലമായിരുന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് മേജർ രവി സംവിധാനം ചെയ്ത പുനർജ്ജിനി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിവെ പ്രകടനത്തിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് പ്രണവിനെ അധികം സിനിമകളിലോ, താരങ്ങൾ എത്തുന്ന പൊതുവേദികളിലോ കണ്ടിരുന്നില്ല. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സാധാരണക്കാർ സഞ്ചരിക്കുന്ന പല ഇടങ്ങളിലും പ്രണവിനെ കാണാൻ കഴിഞ്ഞിരുന്നു.

  മമ്മൂട്ടി ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നി, നാടന്‍ തല്ല് തന്നെ വേണം, ആ ഹിറ്റ് ചിത്രത്തിൽ നിന്ന് നടനെ മാറ്റി

  മോഹൻലാൽ തന്നെ മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ മകന്റെ സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അഭിനേതവ് എന്നതിൽ ഉപരി അധ്യാപകൻ ആവുക എന്നതാണ് പ്രണവിന്റെ ആഗ്രഹം. ഇംഗ്ലീഷ് അറിയാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെ പഠിപ്പിക്കുക എന്നതാണ് ആഗ്രഹമെന്നും ലാൽ പറഞ്ഞിരുന്നു. ഇപ്പോഴിത പ്രണവ് മോഹൻലാലിനോടൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടൻ അഭിഷേക രവീന്ദ്രൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

  പൊതുവെ ഷൈയായ പ്രണവിന്റെ മറ്റൊരു മുഖമാണ് കണ്ടതെന്നാണ് അഭിഷേക് പറയുന്നത്. തനിക്ക് ബഹുമാന തോന്നിയെന്നും അഭിഷേക് പറയുന്നു. 'പേഴ്സണലി എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള ആളാണ് പ്രണവ്. അയാളെപ്പോലെ ആവണമെന്ന് തോന്നിക്കുന്ന ഒരുപാട് ഗുണങ്ങളുള്ള മനുഷ്യനാണ്. പത്ത് മിനുട്ട് പ്രണവിനോട് സംസാരിച്ചാൽ നമ്മൾ അഹങ്കാരിയാണെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ സവിശേഷത ഉള്ളയാളാണ് പ്രണവ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ പറ്റിയത് വലിയ സന്തോഷമാണ്. ഒട്ടും ഫേക്ക് അല്ലാത്ത, കള്ളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത, നമ്മൾ സുഖിപ്പിച്ചു പറഞ്ഞാൽ അത് കേൾക്കാൻ തയ്യാറല്ലാത്ത ആളാണ് പ്രണവ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് ഒരു അനുഭവം തന്നെയായിരുന്നു.

  നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മൾ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. എന്നാൽ പ്രണവിന്റെ കൈയിൽ ഒരു ഗിറ്റാർ ഉണ്ടെങ്കിൽ, പ്രണവ് ഒരു കംഫർട്ടബിൾ സ്‌പേസിൽ ആണെങ്കിൽ പെട്ടെന്ന് ആ ക്രൗഡിനെ തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികൾക്കിടയിൽ ഒരുപക്ഷേ, ലാൽ സാറിന്റെ മകൻ എന്നുള്ളതുകൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്. ഒരിക്കൽ ഗോവയിൽ ഷൂട്ട് നടക്കുന്നതിനിടെ കുറേ വിദേശികളൊക്കെ ഇരിക്കുന്ന സമയത്ത് പ്രണവിന്റെ മറ്റൊരു മുഖം കണ്ടിട്ടുണ്ട്. പ്രണവ് പെട്ടെന്ന് തന്നെ ഗിറ്റാർ ഒക്കെ എടുത്ത് ചുറ്റുമുള്ള ഫോറിനേഴ്‌സെല്ലാം തന്നിലേക്ക് ആകർഷിപ്പിക്കുന്ന രീതിയിലുള്ള പെർഫോമൻസ് ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

  യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട് | FilmiBeat Malayalam

  നമ്മൾ ശ്രദ്ധിക്കാൻ വേണ്ടി ഒരാൾ ഒരു കാര്യം ചെയ്യുന്നത് നമുക്ക് മനസിലാകും. നമ്മൾ മലയാളികൾ ഭയങ്കര ബുദ്ധിയുള്ളവരാണല്ലോ. നമ്മൾ കാണാൻ വേണ്ടി ഒരാൾ ഒരു കാര്യം ചെയ്യുന്നതും അയാൾ അറിഞ്ഞു ചെയ്യുന്നതും തമ്മിൽ ഭയങ്കര വ്യത്യാസം ഉണ്ട്. അത്തരത്തിലുള്ള ഒരു പാട് സന്ദർഭങ്ങളിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്നും അഭിഷേക് പറയുന്നു.

  Read more about: pranav mohanlal
  English summary
  Abhishek Raveendran Opens Up Pranav Mohanlal's Good Qulity And other Side Of The Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X