»   » തനിക്ക് ലഭിക്കാതെ പോയത് മകന് ലഭിച്ചു.. അബിയുടെ ജീവിതത്തിലെ അസുലഭ നിമിഷമായിരുന്നു അത്!

തനിക്ക് ലഭിക്കാതെ പോയത് മകന് ലഭിച്ചു.. അബിയുടെ ജീവിതത്തിലെ അസുലഭ നിമിഷമായിരുന്നു അത്!

Posted By:
Subscribe to Filmibeat Malayalam

മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായ അബി അന്തരിച്ചു. ദിലീപ്, നാദിര്‍ഷ, എന്നിവരോടൊപ്പം അബിയും മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ദേ മാവേലി കൊമ്പത്തിലെ ആമിനത്താത്ത എന്ന കഥാപാത്രത്തെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ അബി വളരെ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിരുന്നുള്ളു.

അവസരം ലഭിക്കുന്നതിനായി ആരെയും സമീപിക്കാത്ത വ്യക്തിയാണ് താനെന്ന് അബി നേരത്തെ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഒരുമിച്ചുണ്ടായിരുന്ന ദിലീപും നാദിര്‍ഷയും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയപ്പോഴും അബിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതിന്റെ പരാതി പറയാന്‍ അബി ഇനിയില്ല. കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ വെച്ച് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിതത്സയിലായിരുന്നു.

അബി യാത്രയായി

മിമിക്രി വേദികളെ പുളകം കൊള്ളിച്ച അതുല്യ പ്രതിഭ, കലാഭവന്‍ അബി യാത്രയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

മിമിക്രി വേദിയിലെ മിന്നും താരം

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നിരവധി കലാകാരന്‍മാരുണ്ട് മലയാള സിനിമയില്‍. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ താരങ്ങളുമുണ്ട്. ആമിന താത്ത എന്ന ഒരൊറ്റ കഥാപാത്രം മതി അബിയെ ഓര്‍ക്കാന്‍.

ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പം

ദേ മാവേലി കൊമ്പത്തിലെ സ്ഥിരം സാന്നിധ്യമായ ആമിന താത്ത പിന്നീട് മിമിക്രി വേദികളിലെ സ്ഥിരം കഥാപാത്രമായി മാറുകയായിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. അബിയെന്ന കലാകാരനെ ഓര്‍ത്തെടുക്കാന്‍ ഈ ഒരൊറ്റ കഥാപാത്രം മതി.

സിനിമയിലെത്തിയപ്പോള്‍

മിമിക്രിയില്‍ സിനിമയിലേക്കെത്തിയപ്പോള്‍ അബിക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. എന്നാല്‍ ലഭിച്ച വേഷങ്ങളില്‍ തൃപത്‌നായി, ആരോടും പരിഭവവും പരാതിയും പറയാതെ കഴിയുകയായിരുന്നു താരം.

ശ്രദ്ധേയമായ സിനിമകള്‍

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് അബി വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിയും ശാന്തികൃഷ്ണയുമായിരുന്നു ഈ ചിത്രത്തിലെ നായികനായകന്‍മാര്‍. മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മകന്‍ സിനിമയിലെത്തിയപ്പോള്‍

ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നിയിലൂടെയാണ് ഷെയിന്‍ നിഗം സിനിമയില്‍ തുടക്കം കുറിച്ചത്. പൃഥ്വിരാജിന്റെ കഥാപാത്രമായ കൊച്ചുകുഞ്ഞിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഷെയിനായിരുന്നു. അന്‍വര്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ഷെയിന്‍ അഭിനയിച്ചിരുന്നു.

നായകനായി തുടക്കം കുറിച്ചത്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലൂടെയാണ് ഷെയിന്‍ നായകനായി തുടക്കം കുറിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു. അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കും അമലയ്ക്കുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഷെയിന് ലഭിച്ചിരുന്നു.

ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോള്‍

തനിക്ക് ലഭിക്കാതെ പോയത് മകന്‍ നേടുന്നത് കാണുമ്പോള്‍ അബിക്ക് സംതൃപ്തിയായിരുന്നു. താന്‍ ആഗ്രഹിച്ചത് മകനിലൂടെ നേടാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

മകന് അവാര്‍ഡ് നല്‍കി

ദോഹയില്‍ വെച്ച് നടന്ന യുവ അവാര്‍ഡില്‍ ഷെയിന് മികച്ച നടനുള്ള അവാര്‍ഡ് സമ്മാനിച്ചത് അബിയായിരുന്നു.അച്ഛന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു താരപുത്രന്‍. അടുത്തിടെയായിരുന്നു ഈ സംഭവം നടന്നത്.

English summary
Shane Nigam received award from his father Abi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X