ലൂസിഫറിലെ ഐറ്റം ഡാന്‍സുകാരി ചില്ലറക്കാരിയല്ല! ഷാരുഖിന്റെ കൂടെയെത്തിയതാണ് ഈ വാലുച്ച!

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വമ്പന്‍ വിജയമായി തുടരുകയാണ്. റിലീസിന് മുന്‍പ് 27 ഓളം ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു ലൂസിഫര്‍ ടീം പുറത്തിറക്കിയത്. സിനിമ റിലീസിനെത്തിയതിന് ശേഷം രണ്ട് പോസ്റ്ററുകള്‍ കൂടി വന്നിരിക്കുകയാണ്. 29 ാമത്തെ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത് ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയാണ്. തന്നെയും ലൂസിഫറിന്റെ ഭാഗമാക്കിയതിന് നന്ദിയുമായിട്ടാണ് വാലുച്ച എത്തിയിരിക്കുന്നത്.

എന്നാല്‍ സ്ത്രീ വിരുദ്ധതയെ കുറിച്ച് പറയാറുള്ള പൃഥ്വിരാജിന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതിനെ വിമര്‍ശിച്ച് ഒരു കൂട്ടര്‍ എത്തിയിരിക്കുകയാണ്. ഐറ്റം ഡാന്‍സ് എങ്ങനെയാണ് സ്ത്രീ വിരുദ്ധതയാവുന്നതെന്ന മറു ചോദ്യമായി മറ്റൊരു വിഭാഗവും രംഗത്ത് എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടി പൊടിക്കുകയാണ്.

 waluscha-de-sousa

അധികം സമയം നീണ്ട് നിന്നിട്ടില്ലെങ്കിലും ലൂസിഫറിലെ വാലുച്ചയുടെ പ്രകടനത്തിന് കൈയടി ലഭിച്ചിരിക്കുകയാണ്. ഗോവയിലാണ് ജനിച്ചതെങ്കിലും പോര്‍ച്ചുഗീസ്-ജര്‍മന്‍ വംശജയാണ് വാലുച്ച. പതിനാറം വയസ് മുതല്‍ മോഡലിംഗ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന വാലുച്ച മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയിരുന്നു.

ഷാരുഖ് ഖാനൊപ്പം പെപ്‌സിയുടെ പരസ്യത്തിലാണ് ആദ്യമായി വാലുച്ച അഭിനയിച്ചത്. പിന്നീട് പല ബ്രാന്‍ഡുകളുടെയും മോഡലായിരുന്നു. ഷാരുഖ് ഖാന്റെ സിനിമയിലൂടെയായിരുന്നു വാലുജയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവും. ഫാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. ടൈം ടു ഡാന്‍സ് എന്ന സിനിമയിലാണ് വാലുച്ച ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയാണ് ഈ ചിത്രം റിലീസിനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X