പ്രേക്ഷനെ സ്പര്‍ശിക്കുന്ന കഥ; ക്ഷമിച്ചു എന്നൊരു വാക്ക്

Recommended Video

Old Movie Review | ക്ഷമിച്ചു എന്നൊരു വാക്ക് | filmibeat Malayalam

ജോഷി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ സിനിമയാണ് ക്ഷമിച്ചു എന്നൊരു വാക്ക്. സിനിമ തുടങ്ങുന്നത് കോടതി നടപടികളിലൂടെയാണ്. നിയമവും പൊലീസും ഒക്കെ എന്നും സിനിമാക്കഥകള്‍ക്ക് ആധാരമാകാറുണ്ട്.ശരിക്കും മനസിനെ പിടിച്ചു കുലുക്കുന്ന സിനിമ. സാധാരണ സിനിമകളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ മാത്രം കഥയല്ല ഇവിടെ പറ‍ഞ്ഞ് പോകുന്നത്.

പല അനുഭവങ്ങള്‍ കടന്നു പോകുന്നു. ശ്രീദേവിക്ക് ശിക്ഷ വാങ്ങിക്കാന്‍ സര്‍ക്കാര്‍ വക്കീലും അത് തടയാന്‍ വാദിഭാഗവും ശ്രമിക്കുന്നതിലാണ് സിനിമ തുടങ്ങുന്നത്. കൊലക്കുറ്റത്തിനാണ് ശ്രീദേവി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെടുന്നത്. അവള്‍ ഗര്‍ഭിണിയാണ്. ഗര്‍ഭം ധരിച്ചതിനെക്കുറിച്ചും അവളുടെ ചാരിത്ര്യത്തെക്കുറിച്ചും വളരെ മോശമായി തന്നെയാണ് പറയുന്നത്. ഒരു സാധാരണ സമൂഹത്തിലെ പ്രതിഫലങ്ങള്‍ എല്ലാം കാണാം.

ശ്രീദേവിയുടെ അവസ്ഥയില്‍ മാറ്റമില്ല

ശ്രീദേവിയുടെ അവസ്ഥയില്‍ മാറ്റമില്ല

ജയിലിലെത്തുമ്പോഴും ശ്രീദേവിയുടെ അവസ്ഥയില്‍ മാറ്റമില്ല. കഥയില്‍ വളരെ സ്വാഭാവികമായാണ് ഇന്ദു എന്ന കഥാപാത്രം കടന്നുവരുന്നത്. ശ്രീദേവിക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സര്‍ക്കാര്‍ വക്കീലിന്‍റെ ഭാര്യ. അവര്‍ക്ക് ഭര്‍ത്താവ് വാദിച്ച് ശിക്ഷ വാങ്ങിച്ചുകൊടുത്ത ശ്രീദേവിയോട് അനുകമ്പ തോന്നുന്നു. ഒരു സ്ത്രീക്ക് ഒരു സ്ത്രീയെ മനസിലാക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യവും ഇന്ദു എന്ന സാധാരണ പെണ്ണിന്‍റെ വിശുദ്ധിയും നന്മയും കാണാം. ഗര്‍ഭിണിയായ ശ്രീദേവിയും ഗര്‍ഭിണിയായ ഇന്ദുവും തമ്മില്‍ അടുക്കുകയും ചെയ്യുന്നു. എന്നാല്‍ യാദൃശ്ചികമായി ഇന്ദു കാല്‍ വഴുതി വീണ് മരിക്കുന്നു. ഇതോട് കൂടി തളര്‍ന്ന് പോയ അഡ്വ.രവീന്ദ്രനാഥ് താന്‍ കാരണം ശിക്ഷ അനുഭവിക്കേണ്ടി വന്ന ശ്രീദേവിയെ കാണാന്‍ ശ്രമിക്കുന്നു.

ശ്രീദേവിയുടെ ആ സഹായം നിരസിക്കുന്നു

ശ്രീദേവിയുടെ ആ സഹായം നിരസിക്കുന്നു

അവരുടെ കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമം നടത്തുന്നു. എന്നാല്‍ ഏതൊരമ്മയും നിരസിക്കുന്നതുപോലെ തന്നെ ശ്രീദേവിയുടെ ആ സഹായം നിരസിക്കുന്നു. നിര്‍ബന്ധത്താല്‍ അവസാനം സമ്മതിക്കുകയും ചെയ്യുന്നു. ശ്രീദേവിയുടെ കുഞ്ഞിന്‍റെ അച്ഛനാരാണെന്നുള്ളത് കോടതിയില്‍ പോലും പറയാന്‍ തയ്യാറായിരുന്നില്ല. ഏറെ നിര്‍ബന്ധിക്കുമ്പോള്‍ മാത്രമാണ് ആ കഥ അഡ്വ. രവീന്ദ്രനാഥിനോട് പറയുന്നത്. അപ്പോഴും വലിയ അമ്പരപ്പ് ഒന്നും പ്രേക്ഷകനില്‍ ഉണ്ടാക്കിയില്ല. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീദേവിയെ അഡ്വ. രവീന്ദ്രനാഥ് വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കഥയുടെ ഭാവവും രൂപവും ഒക്കെ മാറുന്നു. ശ്രീദേവിയെ ചതിച്ച് കുവൈത്തിലേക്ക് മുങ്ങിയത് രവീന്ദ്രനാഥിന്‍റെ സഹോദരനാണെന്ന് അറിയുന്നു. തന്നെ ചതിച്ച് മുങ്ങിയ അയാളെ വീണ്ടും വിവാഹം കഴിക്കാന്‍ രവീന്ദ്രനാഥ് നിര്‍ബന്ധിക്കുമ്പോള്‍ അതും ശ്രീദേവി നിരസിക്കുകയാണ്.

സിനിമ അവസാനിപ്പിക്കുന്നത്.

സിനിമ അവസാനിപ്പിക്കുന്നത്.

ആരോടും പറയാതെ പിറ്റേ ദിവസം രാവിലെ ആ വീട് വിട്ട് പോകാന്‍ തുടങ്ങുന്ന ശ്രീദേവിയെ രവീന്ദ്രനാഥ് തടഞ്ഞെങ്കിലും അവര്‍ പോകാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ശ്രീദേവിയുടെ കുഞ്ഞ് ഡാഡീ എന്ന് വിളിച്ച് തിരികെ രവീന്ദ്രനാഥിന്‍റെ അടുത്തേക്ക് ഓടി വരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ബാക്കി പ്രേക്ഷകന് വിട്ട് നല്‍കിക്കൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. ഏത് ക്ലൈമാക്സ് അവിടെ പൂര്‍ണതയിലെത്തിക്കും എന്ന ആശയക്കുഴപ്പമാകാം ഒരുപക്ഷേ ഇങ്ങനെയൊരു ക്ലൈമാക്സിലേക്ക് എത്തിച്ചത്. സാധാരണ പ്രേക്ഷകന് കണ്ടിരിക്കാവുന്ന സിനിമ. വധശിക്ഷ കാത്ത് കിടക്കുന്ന തടവുകാരെയും കൃത്യമായി കാണിക്കാന്‍ കഴിഞ്ഞു. മമ്മൂട്ടി, ഗീത, ശോഭന, ഉര്‍വശി, മുകേഷ് എന്നിവരാണ് അഭിനേക്കാള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X