താളവട്ടം തോറ്റു, ബോയിംഗ് ബോയിംഗ് ജയിച്ചു.!!! പ്രിയദർശന്റെ ദീപാവലി ഹിന്ദി ചിത്രങ്ങൾ!

മലയാളത്തിലെ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ബോയിംഗ് ബോയിംഗും താളവട്ടവും. ആദ്യത്തേത് ഒരു കോമഡി ചിത്രവും രണ്ടാമത്തേത് അഭിനയത്തിന് പ്രാധാന്യമുള്ള കഥ പറഞ്ഞ ചിത്രവുമായിരുന്നു.രണ്ട് ചിത്രങ്ങളുടേയും സംവിധായകൻ പ്രിയദർശനാണ്.

ബോയിംഗ് ബോയിംഗ്‌ - 1985

ബോയിംഗ് ബോയിംഗ്‌ - 1985

1985 സെപ്റ്റംബർ മാസത്തിലാണ്

ബോയിംഗ് ബോയിംഗ് തീയറ്ററുകളിൽ എത്തിയത്‌. പ്രിയദർശന്റെ കഥയ്ക്ക് സംഭാഷണം എഴുതിയത് ശ്രീനിവാസൻ ആയിരുന്നു. "ബോയിംഗ്‌ ബോയിംഗ് " എന്ന പേരിൽ തന്നെയുള്ള പ്രശസ്ത ഫ്രഞ്ച് നാടകത്തെ ആസ്പദമാക്കിയാണ് പ്രിയദർശൻ ചിത്രം ഒരുക്കിയത്.

മോഹൻലാൽ, മുകേഷ് ,ജഗതി ശ്രീകുമാർ, സുകുമാരി, ലിസി, മേനക, എം.ജി.സോമൻ, ശങ്കരാടി തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചത്.

ചിത്രം വലിയ വിജയമായി മാറി.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ബോയിംഗ് ബോയിംഗ് പ്രിയദർശൻ-മോഹൻലാൽ - മുകേഷ് കൂട്ടുകെട്ടിലെ ഏറ്റവും വലിയ വിജയമായിരുന്നു.

താളവട്ടം - 1986

താളവട്ടം - 1986

1986 ഒക്ടോബർ മാസത്തിലാണ് താളവട്ടം എന്ന പ്രിയദർശൻ-മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തിയത്.

താളവട്ടം സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും പ്രിയദർശൻ തന്നെ‌യാണ് എഴുതിയത്.

ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം.ജി.സോമൻ, കാർത്തിക, ലിസി, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അമേരിക്കൻ നോവലായ "വൺ ഫ്ലൂ ഓവർ ദ കുക്കൂസ് " നെ ആധാരമാക്കിയായിരുന്നു താളവട്ടം പ്രിയദർശൻ എഴുതിയത്.

വൻ വിജയം നേടിയ താളവട്ടം മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിലൊന്നായി മലയാളികൾ ഏറ്റെടുത്തതാണ്. സിനിമയിലെ രഘുകുമാർ, രാജാമണി എന്നിവരുടെ സംഗീതത്തിൽ ഒരുക്കിയ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

പൂവച്ചൽ ഖാദർ , പന്തളം സുധാകരൻ എന്നിവരായിരുന്നു ഗാനങ്ങൾ രചിച്ചത്.

പിന്നെ താളവട്ടം തോറ്റതെങ്ങനെ?!

പിന്നെ താളവട്ടം തോറ്റതെങ്ങനെ?!

താളവട്ടം - ബോയിംഗ് ബോയിംഗ്‌ എന്നീ സിനിമകൾ തമ്മിൽ ഒരു മത്സരവും ഉണ്ടായിരുന്നില്ല. കാരണം രണ്ടു സിനിമകളും ഒരു വർഷത്തിന്റെ വ്യത്യാസത്തിലാണ്‌ പ്രദർശനത്തിനെത്തിയത്, മാത്രമല്ല രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടിയവയാണ്.

പിന്നെയെങ്ങനെയാണ് താളവട്ടത്തെ തോൽപ്പിച്ച് ബോയിംഗ് ബോയിംഗ്‌ വിജയിച്ചത് എന്ന് ചോദിച്ചാൽ,

അത് മലയാളത്തിലല്ല ബോളിവുഡിലാണ് സംഭവിച്ചത്.

അതെ രണ്ടു ചിത്രങ്ങളുടേയും റീമേക്കുകൾ ബോളിവുഡിൽ ഏറ്റുമുട്ടിയിരുന്നു, അതിൽ വിജയിച്ചത് ബോയിംഗ് ബോയിംഗ്‌ ന്റെ ഹിന്ദി പതിപ്പാണ്.

ദീപാവലിക്ക് രണ്ട് പ്രിയദർശൻ ചിത്രങ്ങൾ - ഹിന്ദിയിൽ!

ദീപാവലിക്ക് രണ്ട് പ്രിയദർശൻ ചിത്രങ്ങൾ - ഹിന്ദിയിൽ!

എൺപതുകളിലെ തന്റെ രണ്ട് ഹിറ്റു ചിത്രങ്ങളുടെ റീമേക്കുകളുമായാണ് പ്രിയദർശൻ 2005 ലെ ദീപാവലിക്ക് ബോളിവുഡിൽ ചെന്നത്‌.

സാധരണ ദീപാവലി റിലീസായി പ്രമുഖ താരങ്ങളുടെ നിരവധി ബിഗ് ബജറ്റ് സിനിമകളാണ് ഉണ്ടായിരുന്നത്.

എന്നാൽ 2005 ലെ ദീപാവലിക്ക് മൂന്ന് ഹിന്ദി ചിത്രങ്ങളാണ് എത്തിയത്. അതിൽ രണ്ടും പ്രിയദർശൻ ചിത്രങ്ങളായിരുന്നു, മൂന്നാമത്തേത് ഡേവിഡ് ധവാൻ സംവിധാനം ചെയ്ത സഞ്ചയ് ദത്ത് ചിത്രം - "ശാദി നം.1 " ആണ്.

ഗരം മസാല - ആദ്യം വന്നു, മുന്നേറി!

ഗരം മസാല - ആദ്യം വന്നു, മുന്നേറി!

ദീപാവലി ചിത്രങ്ങളിൽ വിജയം കൊയ്തത് പ്രിയദർശന്റെ "ഗരം മസാല" എന്ന ചിത്രം മാത്രമാണ്.

നവംബർ രണ്ടിനാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്, മറ്റ് രണ്ട് ചിത്രങ്ങളും തൊട്ടടുത്ത ദിവസം അതായിത് മൂന്നാം തീയതിയും എത്തി.

അക്ഷയ് കുമാർ, ജോൺ എബ്രഹാം, റിമി സെൻ, നേഹ ദുപിയ, പരേഷ് റാവൽ, രാജ്പാൽ യാദവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഗരം മസാല പ്രിയദർശൻ ചിത്രം ബോയിംഗ് ബോയിംഗ് ന്റെ റീമേക്ക് ആയിരുന്നു , കൂടാതെ പ്രിയദർശന്റെ തന്നെ ചിത്രമായ അരം+അരം=കിന്നരം എന്ന ചിത്രത്തിലെ ഒരു ഹിറ്റ് ഹാസ്യ രംഗവും ഇതിൽ ഉപയോഗിച്ചിരുന്നു.

ഉത്സവ സമയത്തെത്തിയ കോമഡി ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത് വിജയിപ്പിച്ചു.

ക്യോം കി - സൽമാൻ ചിത്രം പരാജയമായി.

ക്യോം കി - സൽമാൻ ചിത്രം പരാജയമായി.

സൽമാൻ ഖാൻ, കരീനാ കപൂർ, റിമി സെൻ, ജാക്കി ഷ്റോഫ്, സുനിൽ ഷെട്ടി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.

മോഹൻലാൽ - പ്രിയദർശൻ ചിത്രം താളവട്ടം റീമേക്ക് ചെയ്തതാണ് " ക്യോം കി ".

പക്ഷെ മലയാളത്തിൽ ഹിറ്റായ ചിത്രം ഹിന്ദിയിൽ തിളങ്ങിയില്ല. മുടക്കുമുതലിൽ നിന്നും അധികമായി പായത്തക്ക രീതിയിൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ ചിത്രത്തിനായില്ല.

ഡേവിഡ് ധവാൻ ചിത്രം തകർന്നടിഞ്ഞു.

ഡേവിഡ് ധവാൻ ചിത്രം തകർന്നടിഞ്ഞു.

ഗോവിന്ദ നായകനായെത്തിയ കോമഡി വിജയചിത്രങ്ങൾ " ഹീറോ നം.1 ", "കൂലി നം.1 " എന്നീ പേരുകളുമായി സാമ്യം വരുത്തിയിണ് "ശാദി നം.1 " എന്ന ബിഗ് ബജറ്റ് ഹാസ്യ ചിത്രവുമായി സംവിധായകൻ ഡേവിഡ് ധവാൻ എത്തിയത്.

കന്നട ചിത്രം "കൊത്തിഗലു സാർ കൊത്തിഗലു " എന്ന ചിത്രത്തിന്റെ റീമേക്കായ ഈ ചിത്രത്തിൽ സഞ്ചയ് ദത്തായിരുന്നു നായകൻ.

"ഗരം മസാല" യിലെ ഹാസ്യ രംഗങ്ങളോട് പിടിച്ചു നിൽക്കാനാകാതെ ഈ ചിത്രം വൻ പരാജയമാണ് നേരിട്ടത്.

50 കോടിക്ക് മുകളിൽ ചിലവഴിച്ച് നിർമ്മിച്ച ചിത്രത്തിന് കേവലം 5 കോടിക്ക് മുകളിൽ നേടാൻ പോലും കഴിഞ്ഞില്ല .!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X