ഡേവിഡ് നൈനാന് പണി കൊടുത്ത് ഡെറിക് അബ്രഹാം! മമ്മൂക്കയുടെ മാസ് എന്‍ട്രി കഴിഞ്ഞപ്പോഴുള്ള അവസ്ഥ ഇങ്ങനെ..
മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. മമ്മൂട്ടി ഡെറിക് അബ്രഹാം എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ ആണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ അബ്രഹാമിന്റെ സന്തതികള്‍ ഒരു ഇമേഷണല്‍ ത്രില്ലര്‍ ആണെന്നാണ് പറയുന്നത്. സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

അബ്രഹാം തകര്‍ത്തു..
ആരാധകരെ ആവേശത്തിലാക്കിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് വന്‍ വരവേല്‍പ്പായിരുന്നു കേരളത്തിലുടനീളം കിട്ടിയത്. റിലീസ് ദിവസം എല്ലാ സെന്ററുകളിലും തന്നെ ഹൗസ് ഫുള്‍ ആയിരുന്നു. സിനിമയെ കുറിച്ച് ആദ്യം വന്നതും പോസീറ്റിവ് റിവ്യൂ ആയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയുടെ ഹിറ്റായ സ്റ്റൈലിഷ് കഥാപാത്രം ഡെറിക് അബ്രഹാം ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് നിറയെ സിനിമയെ കുറിച്ചും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചുമുള്ള പ്രതികരണങ്ങള്‍ ഇങ്ങനെയാണ്..

നീതി പുലര്‍ത്തി
അബ്രഹാമിന്റെ സന്തതികള്‍ക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് കൊടുത്ത കാശിന്റെ നാലിരട്ടി സംതൃപ്തി തരുന്ന അവതരണവും സ്റ്റൈലിഷ് ഫ്രെയിംസുമായിരുന്നു സിനിമയിലുണ്ടായിരുന്നത്. പ്രതീക്ഷകളോട് 101 ശതമാനം നീതി പുലര്‍ത്തിയെന്നാണ് പറയുന്നത്.

നല്ല കഥ
ദി ഗ്രേറ്റ് ഫാദറിന് ശേഷം ധൈര്യമായി പറയാന്‍ പറ്റുന്ന നല്ല കഥയാണ് അബ്രഹാമിന്റെ സന്തതികളിലുള്ളത്. മാത്രമല്ല മറ്റൊരു കിടിലന്‍ സ്റ്റൈലിഷ് സിനിമ കൂടിയാണ് ഇതെന്നും ട്രോളന്മാര്‍ പറയുന്നു.

ഇമോഷണല്‍ ത്രില്ലര്‍
മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ ഒരു ഇമോഷണല്‍ ത്രില്ലര്‍ ആണെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്.

അതാണ് അബ്രഹാമും സന്തതികളും
ഷാജി പാടൂര്‍ എന്ന സംവിധായകന്റെ മേക്കിംഗ് മിക് കൊണ്ടും നല്ലൊരു തിരക്കഥയും മമ്മൂട്ടിയുടെ കിടിലന്‍ അഭിനയവും.. മറ്റുള്ള ഓരോ കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൂടി ആയപ്പോള്‍ മലയാള സിനിമയ്ക്ക് ഇതുവരെ കിട്ടിയതില്‍ നിന്നും വേറിട്ടൊരു സസ്‌പെന്‍സ് ത്രില്ലറാണ് അബ്രഹാമിന്റെ സന്തതികളിലൂടെ ലഭിച്ചിരിക്കുന്നത്.

ഇതേ പറയാനുള്ളു..
അബ്രഹാമിന്റെ സന്തതികളെ കുറിച്ച് ഒറ്റവരിയില്‍ പറഞ്ഞാല്‍ കൂളിംഗ് ഗ്ലാസ് ഇല്ലാതെ ഇക്ക സ്റ്റൈലിഷ് ആക്കിയ ക്ലാസ് പടം എന്ന് പറയാം.

അവസ്ഥ കണ്ടോ..
അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രിയ്ക്ക് കിട്ടിയ കൂകി വിളിയും ആരവവും കഴിഞ്ഞാല്‍ തിയറ്ററിലുള്ളവരുടെ അവസ്ഥ കുമ്പിടി ഓടി തളര്‍ന്ന പോലെയായിരിക്കും.

തിരക്കോട് തിരക്ക്
റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും അബ്രഹാമിന്റെ സന്തതികള്‍ക്ക് ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

വിശ്വാസം അതാണ്..
136 തിയറ്ററുകളിലാണ് ഡെറിക് അബ്രഹാം ചാര്‍ജെടുത്തത്. അവകാശ വാദങ്ങളില്ല. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുള്ള വിശ്വാസം മാത്രമാണുള്ളത്.

മികച്ച പടം
അബ്രഹാമിന്റെ സന്തതികള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ അടുത്ത കാലത്ത് ഇറങ്ങിയ മികച്ചൊരു പടമാണ്. ഡെറിക് അബ്രഹാം ഞെട്ടിക്കുമെന്ന കാര്യത്തില്‍ തീര്‍ച്ചയാണ്.

മാറി നില്‍ക്കേണ്ടി വരും..
ഡെറിക് അബ്രഹാമിന്റെ ഇന്‍ട്രോയും ബിജിഎമ്മിനും മുന്നില്‍ ഡേവിഡ് നൈനാന്റെ ഇന്‍ട്രോയും ബിജിഎമ്മും മാറി നില്‍ക്കും.

പണി കൊടുത്തിട്ടുണ്ട്..
സ്റ്റൈലിഷ് എന്‍ട്രിയുടെ കാര്യത്തില്‍ ഡേവിഡ് നൈനാന് ഡെറിക് അബ്രഹാം ഒരു പണി കൊടുത്തിരിക്കുകയാണെന്ന് വേണം പറയാന്‍.

ക്യൂവില്‍ നില്‍ക്കേണ്ടി വരും
ടിക്കറ്റ് കിട്ടാതെ ക്യൂ വില്‍ നിന്ന് വലയുന്നത് കാണണമെങ്കില്‍ അബ്രഹാം കളിക്കുന്ന തിയറ്ററിലേക്ക് വന്നാല്‍ മതി.


Click it and Unblock the Notifications