Don't Miss!
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഇക്കയുടെ അബ്രഹാമിനെ കണ്ടതോടെ ഏട്ടന്റെ സണ്ണിക്ക് പരിഭ്രമം, പുതിയ പോസ്റ്ററിന് അടപടലം ട്രോളുകള്‍,കാണൂ!
നവാഗത സംവിധായകര്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ യാത്ര. കഥ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പരിചസമ്പന്നര് തന്നെയായിരിക്കണം എന്ന കടുംപിടുത്തമൊന്നുമില്ല അദ്ദേഹത്തിന്. മെഗാസ്റ്റാര്‍ ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ അരങ്ങേറിയവരില്‍ പലരും ഇന്ന് മുഖ്യധാരയില്‍ സജീവമായി തുടരുന്നുണ്ട്. അങ്കിളിന് പിന്നാലെ തിയേറ്ററുകളിലേക്കെത്താനൊരുങ്ങുന്ന അബ്രഹാമിന്റെ സന്തതികളിലൂടെ ഷാജി പാടൂര്‍ സംവിധായകനായി തുടക്കം കുറിക്കുകയാണ്. വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം സ്വന്തം ചിത്രവുമായി എത്തുന്നത്.
ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്, മെന്റല്‍ ഷോക്ക് നല്കി ജഗതിയെ കൊല്ലരുതെന്ന് പാര്‍വതി, കാണൂ!
ഗ്രേറ്റ് ഫാദറിന്‍രെ സംവിധായകനായ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജോബി ജോര്‍ജ്, ടിഎല്‍ ജോര്‍ജ്, ഹനീഫ് അദേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അന്സണ് പോള്‍, കനിഹ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. വൈറലായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെയാണ് സെക്കന്‍ഡ് പോസ്റ്റര്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് പുതിയ പോസ്റ്റര്‍. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ലാല്‍ജോസ് ആവശ്യപ്പെട്ടു, സംവൃത അനുസരിച്ചു, സിനിമയിലേക്കല്ല വരുന്നത്, വീഡിയോ കാണൂ!
അബ്രഹാമിന്റെ സന്തതികള്‍ സെക്കന്‍ഡ് പോസ്റ്റര്‍
തോക്ക് ചൂണ്ടി നില്ക്കുന്ന ഡെറിക് അബ്രഹാമിനെയാണ് രണ്ടാമത്തെ പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മെയ് 11 ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പോസ്റ്റര്‍ എത്തിയത്. മമ്മൂട്ടി തന്നെയാണ് ഇത്തവണയും പോസ്റ്റര്‍ പുറത്തുവിട്ടത്. പുതിയ പോസ്റ്റര്‍ പുറത്തുവന്നതോടെ ട്രോളര്‍മാരും സജീവമായി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.
ഇക്ക ഫാന്‍സിന്റെ മുഖം ഇപ്പോ ഇങ്ങനെയാണ്
ഇത്തവണത്തെ ഈദിന് ഡെറിക് അബ്രഹമായിരിക്കും തിയേറ്റര്‍ ഭരിക്കാന്‍ പോവുന്നതെന്നാണ് ആരാധകരുടെ അവകാശ വാദം. ഡെറിക് ചാര്ജെടുത്തുവെന്ന് കേട്ടപ്പോള്‍ മുതല്‍ ഈ ഭാവമാണ് ആരാധകരുടെ മുഖത്ത് വിരിയുന്നത്. ഈദിനായി കാത്തിരിക്കുകയാണ് ഇവരെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇത് കണ്ടോ?
ശരാശരി ഇക്ക ഫാനായിട്ട് പോലും കൈയ്യിലെ രോമം എഴുന്നേറ്റിട്ടുണ്ടെങ്കില് ഉറപ്പിച്ചോളൂ, വരനാനിരിക്കുന്നത് ഒന്നൊന്നര മുതല്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ഇനി ഇതില്‍ക്കൂടുതല്‍ സ്ഥിരീകരണം ആവശ്യമില്ലല്ലോയെന്നാണ് മെഗാസ്റ്റാര്‍ ഫാന്‍സ് ചോദിക്കുന്നത്. ഈ ഭാവം തന്നെ ധാരാളമല്ലേ.
ദുല്‍ഖറിനേയും വിസ്മയിപ്പിച്ചു
മമ്മൂട്ടിയുടെ പോസ്റ്റ് വന്ന നിമിഷങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ദുല്‍ഖര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ദുല്‍ഖറിന്റെ ഈ ഭാവം തന്നെയായിരുന്നു ഇക്ക ഫാന്‍സിനും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡെറിക് വന്നതിന്റെ സന്തോഷം തന്നെയാണ് ഈ മുഖത്തുകാണുന്നത്.
എന്തിനുള്ള പുറപ്പാടിലാ
തോക്കുമായി നിങ്ങളിതെന്തിനുള്ള പുറപ്പാടിലാണ് ഇക്കയെന്നാണ് മറ്റൊരു ആരാധകന് ചോദിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തോക്കെടുത്തിരിക്കുകയാണ്. ഇത കണ്ടപ്പോഴാണ് ഇക്ക എന്തിനുള്ള പുറപ്പാടിലാണെന്ന് ആരാധകന് ചോദിക്കുന്നതും. ഇത് കണ്ടാല്‍ സ്വഭാവികമായും ചോദിച്ചുപോവും ഇങ്ങനെ.
മമ്മൂട്ടിയുടെ പേജ് നോക്കൂ
ഏതെങ്കിലും ഒരു പോസ്റ്ററിന് ഇത്രയധികം ലൈക്കും കമന്റും ഷെയറും വരുന്നത് കണ്ടിട്ടുണ്ടോ? ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നേരെ മമ്മൂട്ടിയുടെ വാളില്‍ പോയി നോക്കിയാല്‍ മതി. ഇക്ക ഫാന്‍സ് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.
ചിലര്‍ക്കുള്ള താക്കീത് കൂടിയാണ്
സിനിമയെക്കുറിച്ച് മനസ്സിലാക്കാനും പടത്തിന്റെ വരവിനെക്കുറിച്ചും ഹൈപ്പിനെക്കുറിച്ചും മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയത്. എന്നാല്‍ ഇപ്പോഴത്തെ പോസ്റ്ററിലൂടെ മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിലര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഇതിലൂടെ വ്യക്കതമാക്കുന്നതെന്നാണ് ആരാധകരുടെ വാദം.
ഇതാണ് ശരിയായ കോമ്പിനേഷന്‍
മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും പുതിയ സംവിധായകനും കൂടി ചേരുമ്പോള്‍ അത് ഒന്നൊന്നര ഐറ്റമായി മാറുകയാണ്. ഇത്തരത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അത് തന്നെയാണ് ഇത്തവണത്തെ പ്രധാന ഹൈലൈറ്റും. ആരാധകരും ഇത് ശരിവെക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.
അങ്കിളിന് ശേഷം
അങ്കിളിന് ശേഷം ബോക്സോഫീസ് തകര്‍ക്കാന്‍ ഏത് സിനിമയുമായാണ് ഇക്ക എത്തുന്നതെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമാണ് അബ്രഹാമിന്റെ സന്തതികള്‍. നേരത്തെ കാറില്‍ നിന്നുള്ള ഡെറിക്കിനെയായിരുന്നു കണ്ടത്. എന്നാല്‍ തോക്കുമായി പുറത്തിറങ്ങിയ ഡെറിക്കിനെയാണ് ഇപ്പോള്‍ കാണുന്നത്.
ശക്തമായ താരപോരാട്ടം
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്സോഫീസില്‍ വീണ്ടും ശക്തമായ പോരാട്ടം അരങ്ങേറുകയാണ്. അബ്രഹാമിന്റെ സന്തതികളും നീരാളിയും ഒരേ ദിനത്തിലാണ് റിലീസ് ചെയ്യുന്നത്. ഇത് കേട്ടപ്പോള്‍ മുതല്‍ ആരാധകരുടെ ആശങ്ക തുടങ്ങിയതാണ്.
ഡേവിഡ് നൈനാനൊക്കെ ഔട്ട്
ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. സ്റ്റൈലിഷ് കഥാപാത്രത്തെ തന്നെയാണ് ഇത്തവണ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡെറിക്കിനെ കണ്ട് ഡേവിഡിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
എന്തൊരു ആശ്വാസം
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡെറിക്ക് എത്തിയതിന്റെ സന്തോഷമാണ് ആ മുഖത്ത് പ്രകടമായിട്ടുള്ളത്. ഇപ്പോള്‍ ഇക്ക ഫാന്‍സിന്റെ പ്രതികരണം ഇങ്ങനെയാണ്. ആശ്വാസവും സ്ന്തോഷവുമാണ് ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത്.
ഇതെങ്ങനെയുണ്ട്?
റിയര്വ്യും ഫ്രണ്ട് വ്യും തമ്മിലുള്ള വ്യത്യാസം ഇങ്ങനെയാണ്. ഇതിനിടയില്‍ ഏട്ടനെക്കൂടി കാണാന്‍ കഴിയുന്നവരോട് എന്ത് പറയാന്‍. ട്രോളര്‍മാരുടെ മനോഹരമായ ഭാവനയന്നല്ലെങ്കില് പിന്നെ ഇതിനെന്ത് പറയണം.
ധൈര്യമുണ്ടെങ്കില്‍ വന്നോളൂ
തന്നോട് ഏറ്റുമുട്ടാന്‍ ധൈര്യമുണ്ടെങ്കില്‍ ഈദിന് തിയേറ്ററുകളിലേക്ക് വന്നോളൂ. ഈ വെല്ലുവിളി ഏട്ടനോട് തന്നെയാണ്, ഇതേക്കുറിച്ചിനി പ്രത്യേകം പറയാനുണ്ടോ, നമുക്ക് തിയേറ്ററുകളില്‍ വെച്ച് കാണാമെന്നാണ് ഡെറിക്കിന്റെ വെല്ലുവിളി.
പടവും നന്നായാല്‍
നല്ലൊരു സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട്. ഇത് പോലെ പടവും നന്നായാല്‍ കൊളളാമെന്നാണ് ചിലരുടെ ആത്മഗതം. സിനിമയ്ക്ക് മുന്പിറങ്ങുന്ന ടീസറും ട്രെയിലറും പോസ്റ്ററുകളുമൊക്കെയാണല്ലോ പ്രതീക്ഷ നല്‍കുന്നത്.
എന്നും എന്റെ വീക്കനെസ്സ് ആണ്
സ്റ്റൈലിഷ് കഥാപാത്രം എന്നും തന്റെ വീക്കനെസ്സാണെന്ന് മമ്മൂട്ടി പറയുന്നു. ബിലാലും ഡേവിഡ് നൈനാനുമൊക്കെ കണ്ടതിനാല്‍ ഇത് കൃത്യമായി വ്യക്തമാണ്. ഇപ്പോള്‍ വീണ്ടും ഇത് വ്യക്തമായിരിക്കുകയാണ്. സ്റ്റൈലിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ മുട്ടണ്ടെന്നാണ് പലരും പറയുന്നത്.
എന്തൊരുവസ്ഥയാണ്
നീരാളിയുെ അബ്രഹാമും ഒരുമിച്ചെത്തുന്നത് ട്രോളര്‍മാരെ സംബന്ധിച്ച് ആഘോഷിക്കാനുള്ള വകുപ്പാണ്. അത് കൃത്യമായി ട്രോളര്‍മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുകൂടി കണ്ടാല്‍ എല്ലാം കൃത്യമായി മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്തൊരു കഷ്ടമാണെടോ?
എവിടെ നോക്കിയാലും അബ്രഹാമാണല്ലോ, നേരത്തെ സിനിമയിലെ ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് സെക്കന്‍ഡ് പോസ്റ്റര്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന ഡെറിക്കിനെ കണ്ട് പലര്‍ക്കും അത്ര സഹിക്കുന്നില്ല.
നേരത്തെ തന്നെ ഡേറ്റ് നല്‍കിയിരുന്നു
നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് ഷാജി പാടൂര്‍ സ്വന്തമായി സിനിമയൊരുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. നേരത്തെ തന്നെ മമ്മൂട്ടി അദ്ദേഹത്തോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് മാത്രമല്ല തന്റെ ഡേറ്റും നല്‍കിയിരുന്നു.
പൂരം കണ്ടിട്ടില്ലേ?
ഇതുവരെ പൂരം കാണാത്തവരുണ്ടെങ്കില്‍ നേരെ മമ്മൂട്ടിയുടെ പേജിലേക്ക് വിട്ടോ, സെക്കന്‍ഡ് പോസ്റ്റര്‍ വന്നതില്‍പ്പിന്നെ അവിടെയാണ് ശരിക്കും പൂരം അരങ്ങേറുന്നത്.
ഇതിനെ വെല്ലുമെന്നുറപ്പുണ്ടോ?
ഇതിന് വെല്ലുമെന്ന് ഉറപ്പുള്ള ഏതെങ്കിലും കാര്‍ഡ് നിന്റെ കൈയ്യിലുണ്ടെങ്കില്‍ ധൈര്യപൂര്‍വ്വം ഇറക്കിക്കോളൂവെന്നാണ് ഡെറിക് വ്യക്തമാക്കിയിട്ടുള്ളത്. ആരോടാണ് പറഞ്ഞതെന്ന് വെച്ചാല്‍ അതാണ് രസം മറ്റാരോടുമല്ല ഡേവിഡ് നൈനാനോടാണ്.
എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയെ!
ഡെറിക് അബ്രാഹിമിന്റെ തോക്ക് ചൂണ്ടിയുള്ള നില്‍പ്പ് കണ്ടപ്പോള്‍ എനിക്ക് മാത്രമാണോ ഗ്രേറ്റ് ഫാദര്‍ ഓര്‍മ്മ വന്നത്. ന്യായമായ സംശയമാണ്.
കമന്റിന്റെ കാര്യത്തില്‍ മുട്ടണ്ട
മറ്റൊരു താരത്തിനും ഇല്ലാത്തത്ര സ്വീകാര്യതയാണ് ഡെറിക് അബ്രഹാമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പേജിലെ കമന്റും ലൈക്കും തന്നെ കണ്ടാല്‍ മതി ഇതേക്കുറിച്ച് അറിയാന്‍.
സമാധാനമില്ല
അതേടാ, ഞാന്‍ സണ്ണിയാണ്. വെറുതെ വിളിച്ചുനോക്കിയതാ, ഒരല്‍പ്പം സമാധാനത്തിനായി, സണ്ണി ആരാണെന്ന് അറിയില്ലേ, നീരാളിയിലെ സണ്ണിയെയാണ് കവി ഉദ്ദേശിച്ചത്.
പോസ്റ്റര്‍ ഇറക്കുന്ന കാര്യത്തില്‍
അല്ലെങ്കിലും പോസ്റ്റര്‍ ഇറക്കുന്ന കാര്യത്തില്‍ ഇക്കയെ മുട്ടണ്ടെന്നാണ് സിനിമാപ്രേമികള്‍ അടക്കം പറയുന്നത്. ഇതെല്ലാവരും ശരിവെക്കുന്ന കാര്യവുമാണ്.
ഇന്‍ട്രോ കൊടുക്കുന്നത്
ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിക്ക് ഇന്‍ട്രോ കൊടുത്തത് മകളായിരുന്നുവല്ലോ, അതേ ഇന്‍ട്രോ ഡെറികിന് കൊടുത്താല്‍ ഇങ്ങനെയിരിക്കും, കാണൂ.
ശരിക്കും ബൈബിളാണോ?
ദൈവത്തിന്റെ വിളിക്ക് ഉത്തരം കൊടുക്കാൻ സ്വന്തം മകനെ ബലി നല്കാൻ തയ്യാറായ എബ്രഹാം. പിതാവിന് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറായ അബ്രഹാമിന്റെ മൂത്ത സന്തതി, ഇതിനി ശരിക്കും ബൈബിളാണോ?
തിരിച്ച് വെച്ചോ?
അബ്രാഹമിനെ കാണുമ്പോള്‍ സണ്ണിയുടെ ബിപിയാണ് കൂടുന്നത്. ഒരേ ദിനത്തില്‍ എത്തുന്ന കാര്യം സ്ഥിരീകരിച്ചാല്‍ പിന്നെ പറയുകയും വേണ്ട.
ജീവന് വേണേല്‍ ഓടിക്കോ!
വരാനിരിക്കുന്നത് കൊലകൊല്ലി ഐറ്റമാണെന്നും ജീവന് വേണമെങ്കില്‍ ഓടിക്കോയെന്നുമാണ് നീരാളിയോട് പറയാനുള്ളത്.
എങ്ങനെ കിട്ടുന്നു
പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ പിന്നിടുന്നതേയുള്ളൂ, അതിനിടയില്‍ത്തന്നെ ഫ്ളക്സുമായി ആള്‍ക്കാരെത്തി, ഇത്രയും ഡൈഹാര്‍ഡ് ഫാന്‍സിനെ എങ്ങനെ ലഭിക്കുന്നുവെന്നാണ് പലര്‍ക്കും ചോദിക്കാനുള്ളത്.
അവന്റെ കണ്ണിലെന്താ?
ഒരു കണ്ണിന് മുന്നില്‍ തോക്കാണ്. എന്നാല്‍ കണ്ണിലെന്തോയുള്ളതുകൊണ്ടാണ് ആ കണ്ണ് മറച്ചുവെച്ചിരിക്കുന്നതെന്ന സംശയമാണ് അപ്പന് നമ്പൂതിരിക്ക്.
നേരത്തെയും ഇത് പറഞ്ഞല്ലേ?
പുലിമുരുകന്റെ റെക്കോര്‍ഡൊക്കെ ഇനി പഴങ്കഥയാവുകയാണെന്ന് പറയുമ്പോള്‍ നേരത്തെ അങ്കിളിന്റെ സമയത്തും ഇത് തന്നെയല്ലേ പറഞ്ഞതെന്നാണ് ചോദിക്കുന്നത്. അതല്ല, ഇത് പുതിയതാണ് അബ്രഹാമിന്റെ സന്തതികള്‍.
എന്തിനിങ്ങനെ പറയുന്നു
ഏട്ടന്റെ കട്ടഫാനായിട്ടുകൂടിയും നീയെന്തിനാ ഇത് സൂപ്പറാണെന്ന് പറയുന്നത്. അപ്പോള്‍ ലഭിക്കുന്ന മറുപടിയാണ് പൊളിച്ചത്. ഏട്ടന്റെ ഫാന്‍ മാത്രമല്ല നല്ലത് കണ്ടാല്‍ അംഗീകരിക്കുന്നയാളാണ് താനെന്നാണ് ഫാന്‍സ് പറയുന്നത്.
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര