twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനായിരുന്നു പിറന്നാളെങ്കിലും ആഘോഷിച്ചത് മമ്മൂട്ടിയാ, കിടിലോസ്കി പോസ്റ്ററിന് ട്രോള്‍, കാണൂ!

    |

    മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഒന്നിനു പുറകെ ഒന്നൊന്നായി സിനിമകള്‍ സ്വീകരിക്കുമ്പോഴും പുതുമയുടെയും വ്യത്യസ്തതയുടെയും കാര്യത്തില്‍ മമ്മൂട്ടി ഏറെ മുന്നിലാണ്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ 15നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഡെറിക് അബ്രഹാം എന്ന പോലീസുകാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. സ്ട്രീറ്റ് ലൈറ്റ്സ്സിന് ശേഷം വീണ്ടും പോലീസ് വേഷത്തിലെത്തുന്ന താരത്തിന്റെ വേഷപ്പകര്‍ച്ച എങ്ങനെയാണെന്നറിയാനായാണ് ഇവര്‍ കാത്തിരിക്കുന്നത്.

    ആലുവ ശിവരാത്രി കാണേണം നീ, ജഗതി ശ്രീകുമാറിന്റെ പാട്ട് വൈറലാവുന്നു, കാണാംആലുവ ശിവരാത്രി കാണേണം നീ, ജഗതി ശ്രീകുമാറിന്റെ പാട്ട് വൈറലാവുന്നു, കാണാം

    ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെയാണ് സെക്കന്‍ഡ് പോസ്റ്ററും ചിത്രത്തിലെ ഗാനവുമെത്തിയത്. നിമിഷനേരം കൊണ്ടാണ് ഈ രണ്ട് സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. അതേ സ്വീകാര്യത തന്നെയാണ് പുതിയ പോസ്റ്ററിനും ലഭിച്ചിട്ടുള്ളത്. ചോരയൊലിപ്പിച്ച കൈയ്യുമായി നില്‍ക്കുന്ന ചിത്രവുമായാണ് പുതിയ പോസ്റ്റര്‍ എത്തിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ പോസ്റ്റര്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. നീരാളിയുടെ ട്രെയിലറും അബ്രഹാമിന്റെ പോസ്റ്ററും ഒരുമിച്ചെത്തിയപ്പോള്‍ ട്രോളര്‍മാര്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

    തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അമ്മ നടത്തിയ പ്രഹസനം, നിറം മങ്ങിയ 'അമ്മമഴവില്ല്', ലക്ഷ്യമിതായിരുന്നുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അമ്മ നടത്തിയ പ്രഹസനം, നിറം മങ്ങിയ 'അമ്മമഴവില്ല്', ലക്ഷ്യമിതായിരുന്നു

    പുതിയ പോസ്റ്റര്‍

    പുതിയ പോസ്റ്റര്‍

    ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. ഡെറിക്കിന്റെ വ്യത്യസ്ത ലുക്കിനെക്കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. ചോരയൊലിപ്പിച്ച കൈ കാണുന്നതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിച്ചിരിക്കുകയാണ്. പെരുന്നാള്‍ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

    ഹെവി പോസ്റ്റര്‍ തന്നെ

    ഹെവി പോസ്റ്റര്‍ തന്നെ

    വരാനിരിക്കുന്നത് ഏത് തരത്തിലുള്ള ചിത്രമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പോസ്റ്റര്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇക്കയെ വെല്ലാനാളില്ലെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. സിനിമയുടെ പോസ്റ്ററൊക്കെ ഹെവി തന്നെയായിരിക്കുമെന്ന് നിരവധി തവണ ഇക്ക തെളിയിച്ചിട്ടുമുണ്ട്.

    കട്ടൗട്ടൊന്നും വിഷയമേയല്ല

    കട്ടൗട്ടൊന്നും വിഷയമേയല്ല

    കട്ടൗട്ടിന്റെ കാര്യമായാലും ഫ്‌ളക്‌സ് വെക്കുന്നതിന്റെ കാര്യമായാലും ഇക്കയെ സംബന്ധിച്ച് ഇതൊന്നുമൊരു വിഷയമേയല്ല. പോസ്റ്റര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ കട്ടൗട്ട് പുറത്തുവന്നിരുന്നു. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞ ഫാന്‍സ് പ്രവര്‍ത്തകര്‍ എല്ലാവിധ സജ്ജീകരണങ്ങളുമായാണ് പോസ്റ്ററിനെ വരവേറ്റത്.

    ഇനിയെങ്കിലും ഒന്ന് കിടക്കട്ടെ

    ഇനിയെങ്കിലും ഒന്ന് കിടക്കട്ടെ

    പോസ്റ്റര്‍ കണ്ട മറ്റ് ഫാന്‍സ് പ്രവര്‍ത്തകരുടെ ചിന്ത ഇങ്ങനെയാണ്. മമ്മൂട്ടിയുടെ പോസ്റ്റര്‍ വന്നതിന്റെ ക്ഷീണം ഇവരെ ശരിക്കും ബാധിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും ഇതിനെ തകര്‍ക്കണമെന്നായിരിക്കുമല്ലോ ഹേറ്റേഴ്‌സിന്റെ ചിന്ത.

     കിടിലോസ്‌കി തന്നെയാണ്

    കിടിലോസ്‌കി തന്നെയാണ്

    ഒരു രക്ഷയുമില്ല കിടിലോസ്‌കി പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇത് കേട്ടാല്‍ത്തോന്നും ഇടയ്ക്കിടയ്ക്ക് 50 കോടി നേടുന്ന താരമാണെന്ന്, എന്തും പറയാമെന്നായി ഇപ്പോള്‍.

    ഇത്രയ്ക്ക് കലക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

    ഇത്രയ്ക്ക് കലക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

    ഇക്ക കിടിലനൊരു പിറന്നാള്‍ സമ്മാനം തരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോയത്. സുചിത്രയ്‌ക്കൊപ്പം ലണ്ടനില്‍ വെച്ചാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്.

    നീരാളിക്ക് പിന്നാലെ

    നീരാളിക്ക് പിന്നാലെ

    മോഹന്‍ലാലിന്റെതായി തിയേറ്ററുകളിലേക്കെത്തുന്ന പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലര്‍ രാവിലെ തന്നെ പുറത്തുവന്നിരുന്നു. പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ ഇറക്കി മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചപ്പോള്‍ മമ്മൂട്ടി പോസ്റ്റര്‍ ഇറക്കി വിസ്മയിപ്പിച്ചു. സിനിമാപ്രേമികള്‍ക്ക് ശരിക്കും ആഘോഷമാമ് എന്തായാലും.

    ഏട്ടന്റെ പിറന്നാളിന് ഇച്ചാക്കയുടെ സമ്മാനം

    ഏട്ടന്റെ പിറന്നാളിന് ഇച്ചാക്കയുടെ സമ്മാനം

    മോഹന്‍ലാലിനേക്കാള്‍ പ്രായക്കൂടുതലാണ് മമ്മൂട്ടിക്ക്. ഇച്ചാക്കയെന്നാണ് അദ്ദേഹത്തെ താരം വിളിക്കുന്നത്. ഏട്ടന്റെ പിറന്നാളിന് ാശംസ നേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെ തന്നെ ഇച്ചാക്ക പോസ്റ്റര്‍ ഇറക്കിയും വിസ്മയിപ്പിച്ചിരുന്നു. രണ്ട് പേരും ചേര്‍ന്ന് സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തി.

    റെക്കോര്‍ഡ് ഇടാതെ സമാധാനമില്ല

    റെക്കോര്‍ഡ് ഇടാതെ സമാധാനമില്ല

    വീണ്ടും വീണ്ടും പോസ്റ്റര്‍ ഇറക്കി റെക്കോര്‍ഡ് ഇടുന്നത് വരെ തനിക്കൊരു സമാധാനവുമില്ലെന്നാണ് ഇക്ക പറയുന്നത്. അല്ലേലും പോസ്റ്റര്‍ ഇറക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കാണ്. പിന്നെ റെക്കോര്‍ഡ് പുതുമയുള്ളൊരു വിഷയമല്ലല്ലോ.

    രണ്ട് പോസ്റ്ററും കിടുക്കി

    രണ്ട് പോസ്റ്ററും കിടുക്കി

    അബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല മാമാങ്കത്തിന്റെ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാമാങ്കത്തിന്‍രെ ഫാന്‍ മേഡ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ സ്‌ത്രൈണ ഭാവത്തില്‍ മമ്മൂട്ടി എത്തുന്നുണ്ട്. ഇതാണ് ആരാധകര്‍ പോസ്റ്ററില്‍ കാണിച്ചത്.

    ട്രെയിലറിനെ കടത്തിവെട്ടി

    ട്രെയിലറിനെ കടത്തിവെട്ടി

    നീണ്ട കാത്തിരിപ്പിനൊടുവിലാണ് നീരാളിയുടെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. എന്നാല്‍ ആ ട്രെയിലറിനെ പോസ്റ്റര്‍ കടത്തിവെട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. അതിനേക്കാള്‍ കൂടുതല്‍ ഓളമുണ്ടാക്കിയത് പോസ്റ്ററാണത്രേ.

    ഇത് വേറെ ലെവലാ

    ഇത് വേറെ ലെവലാ

    കേവലം ഒന്നോ രണ്ടോ പോസ്റ്റര്‍ മതി മമ്മൂട്ടിയുടെ ചിത്രത്തിന്‍രെ ഹൈപ്പ് വര്‍ധിക്കാന്‍. ഇത് കൃത്യമായി അറിയുന്ന അണിയറപ്രവര്‍ത്തകര്‍ ഇടയ്ക്കിടയക്ക് പോസ്റ്റര്‍ പുറത്തുവിട്ട് വിസമയിപ്പിക്കാറുമുണ്ട്.

     ഇതുവരെയായി ഇറങ്ങിയത്

    ഇതുവരെയായി ഇറങ്ങിയത്

    പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകര്‍ ഡെറിക്ക് അബ്രഹാമിനെ ഏറ്റെടുത്തിരുന്നു. ഫസ്റ്റ് ലുക്കിനും സെക്കന്‍ഡ് പോസ്റ്ററിനും പിന്നാലെ മൂന്നാമത്തെ പോസ്റ്റര്‍ എത്തിയപ്പോഴും അത് തുടരുകയായിരുന്നു.

     സിനിമാപ്രേമികള്‍ ആവേശത്തില്‍

    സിനിമാപ്രേമികള്‍ ആവേശത്തില്‍

    നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സോഫീസില്‍ താരരാജാക്കന്‍മാരുടെ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ജൂണ്‍ 14ന് നീരാളിയും 15ന് അബ്രഹാമിന്റെ സന്തതികളും എത്തുമ്പോള്‍ ശരാശരി സിനിമാപ്രേമികളുടെ പോലും ആവേശം ഇരട്ടിക്കുകയാണ്. അപ്പോള്‍പ്പിന്നെ ആരാധകരുടെ കാര്യമോ?

    10 കൊല്ലത്തെ കാത്തിരുപ്പ് വെറുതെയായിരുന്നില്ല

    10 കൊല്ലത്തെ കാത്തിരുപ്പ് വെറുതെയായിരുന്നില്ല

    നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുണ്ട് ഷാജി പാടൂരിന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടി അദ്ദേഹത്തോട് സിനിമയൊരുക്കാന്‍ നിര്‍ദേശിച്ചിരുന്നു. തന്റെ ഡേറ്റ് തരാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 10 വര്‍ഷത്തെ കഠിനപ്രയത്‌നത്തിന് ശേഷമാണ് അനുയോജ്യമായ തിരക്കഥയുമായി ഇരുവരും ഒത്തുചേര്‍ന്നത്. അത് വെറുതയെല്ലെന്ന് പോസ്റ്റര്‍ തന്നെ തെളിയിച്ചിട്ടുണ്ട്.

    കോരിത്തരിപ്പിച്ചു കളഞ്ഞു

    കോരിത്തരിപ്പിച്ചു കളഞ്ഞു

    ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ഇക്ക ഞെട്ടിച്ചു. സെക്കന്‍ഡായപ്പോള്‍ അത് വിസ്മയമായി മാറി. ഇപ്പോ മൂന്നാമത്തെ പോസ്റ്റര്‍ എത്തിയപ്പോഴോ ശരിക്കും കോരിത്തരിപ്പിച്ചുവെന്നാണ് ഫാന്‍സ് പറയുന്നത്.

    പിറന്നാള്‍ മോഹന്‍ലാലിനായിരുന്നു

    പിറന്നാള്‍ മോഹന്‍ലാലിനായിരുന്നു

    മോഹന്‍ലാലിന്റെ പിറന്നാളായിരുന്നു പക്ഷേ ശരിക്കും ആഘോഷിച്ചത് മമ്മൂട്ടിയായിരുന്നു. ഏട്ടന്റെ ജന്മദിനത്തില്‍ പോസ്റ്റര്‍ ഇറക്കി ആഘോഷിച്ചത് ഇക്ക, ശരിക്കും ഇക്കയല്ലേ ഇതാഘോഷിച്ചത്.

    ഇതാണ് ഇക്കയുടെ മാജിക്ക്

    ഇതാണ് ഇക്കയുടെ മാജിക്ക്

    കേവലം മൂന്ന് പോസ്റ്ററുകളിലൂടെ ഇക്കയുണ്ടാക്കിയ മാജിക്കാണ് ഇപ്പോള്‍ കാണുന്നത്. ടീസറും ട്രെയിലറും ഇറക്കിയിട്ട് പോലും പല പടങ്ങള്‍ക്കും കിട്ടാത്ത ഹൈപ്പാണ് അദ്ദേഹം ഒറ്റയടിക്ക് നേടിയെടുത്തത്.

    സോഷ്യല്‍ മീഡിയയിലെ തരംഗം

    സോഷ്യല്‍ മീഡിയയിലെ തരംഗം

    രാവിലെ മുതല്‍ മോഹന്‍ലാലിന്റെ പിറന്നാളിനെക്കുറിച്ചുള്ള പോസ്റ്ററുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. എന്നാല്‍ വൈകുന്നേരത്തോട് കൂടി സ്ഥിതി മാറി മറിയുകയായിരുന്നു.

    ഡബിളാണ് കേട്ടോ

    ഡബിളാണ് കേട്ടോ

    ഷേവ് ചെയ്തും കാണാറുണ്ട്. താടി വെച്ചും കാണാറുണ്ട്. ശരിക്കും ഇതിയാന്‍ ഡബിളാണ് കേട്ടോ, സംശയിക്കേണ്ട അങ്ങനെത്തന്നെയാ.

    ഇക്കയെക്കൊണ്ടേ സാധിക്കൂ

    ഇക്കയെക്കൊണ്ടേ സാധിക്കൂ

    അല്ലെങ്കിലും പോസ്റ്റര്‍ ഇറക്കി മരണ മാസ്സ് ഹൈപ്പ് നേടാന്‍ ഇക്കയ്‌ക്കേ കഴിയൂ. നിമിഷനേരം കൊണ്ടാണ് അബ്രഹാം സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്.

    21 മരണമാസ്സ് തന്നെ

    21 മരണമാസ്സ് തന്നെ

    ഒന്നിന് പിന്നാലെ ഒന്നായി പോസ്റ്ററുകള്‍ നല്‍കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ഇക്കാര്യത്തില്‍ അദ്ദേഹത്തിനോളം പോന്ന മിടുക്ക് മറ്റൊരു താരത്തിനുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഒന്നുകൂടി വ്യക്തമായെന്നാണ് ഇവര്‍ പറയുന്നത്.

    കൊടൂര മാസ്സ് തന്നെ

    കൊടൂര മാസ്സ് തന്നെ

    ചോര പുരണ്ട കൈയ്യും കുരിശു മാലയുമൊക്കെയായി എത്തുന്ന അബ്രഹാം ശരിക്കും കൊല മാസ് ഐറ്റമാണെന്ന് വ്യക്തമാക്കാന്‍ ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്? ന്യായമായ സംശയമാണ്.

    ചിന്തിക്കുന്നതിനും അപ്പുറത്താണ്

    ചിന്തിക്കുന്നതിനും അപ്പുറത്താണ്

    നീരാളിയുടെ ട്രെയിലര്‍ ഇറങ്ങിയ അതേ ദിനത്തിലാണ് അബ്രഹാമിന്റെ പോസ്റ്ററും എത്തിയത്. എന്നിട്ടും അത് തരംഗമായി മാറിയിട്ടുണ്ടെങ്കില്‍ ഒന്നുറപ്പിച്ചോളു, നമ്മള്‍ ചിന്തിക്കുന്നതിനും എത്രയോ അപ്പുറത്താണ് ഈ ചിത്രം

    അതൊരു പ്രതീകമാണ്

    അതൊരു പ്രതീകമാണ്

    കുരിശിന്റെ ബ്രേസ് ലൈറ്റിട്ട് കൈ ഓര്‍മ്മിപ്പിക്കുന്നത് ഒരു പ്രതികാരത്തിന്റെ കഥയാവുമോ? ചിലതൊക്കെ പഠിപ്പിക്കാനും സ്വയം നേടാനുമായാണ് അബ്രഹാമിന്റെ വരവെന്നാണ് ചിലര്‍ പറയുന്നത്.

    തള്ളും ഡീഗ്രേഡിങ്ങും

    തള്ളും ഡീഗ്രേഡിങ്ങും

    കലക്ഷനിലെ തള്ളും സോഷ്യല്‍ മീഡിയ ഡീഗ്രേഡിങ്ങുമൊന്നും ഇന്ന് പുത്തരിയുള്ള കാര്യമല്ല. ഏട്ടന്റെ പടങ്ങളെ ഡീഗ്രേഡ് ചെയ്യാന്‍ ഇക്ക ഫാന്‍സും ഇക്കയുടെ സിനിമകളെ തരംതാഴ്ത്താന്‍ ഏട്ടന്‍ ഫാന്‍സും ശ്രമങ്ങള്‍ നടത്താറുണ്ടെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

    English summary
    Abrahaminte Santhathikal third poster troll viral in social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X