twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക മീശ പിരിക്കില്ലെന്നാണ് അവകാശവാദം! ഇത് തന്നെയല്ലേ മുന്‍പും പറഞ്ഞതെന്ന് ട്രോളന്മാര്‍!

    |

    അടുത്തതായി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. സിനിമയില്‍ നിന്നും കഴിഞ്ഞ ആഴ്ച പുറത്ത് വന്ന പോസ്റ്റര്‍ ഫേസ്ബുക്ക് ലൈക്കുകളുടെ പേരില്‍ റെക്കോര്‍ഡ് നേടിയിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും ഫസ്റ്റ് വീഡിയോ സോംഗ് കൂടി എത്തിയിരിക്കുകയാണ്.

    10 ബ്രഹ്മാണ്ഡ സിനിമകള്‍; മോഹന്‍ലാലിന് 3, മമ്മൂട്ടിക്ക് 3! ബാക്കിയുള്ളതും കൂടി മോളിവുഡിന് രാജയോഗം!10 ബ്രഹ്മാണ്ഡ സിനിമകള്‍; മോഹന്‍ലാലിന് 3, മമ്മൂട്ടിക്ക് 3! ബാക്കിയുള്ളതും കൂടി മോളിവുഡിന് രാജയോഗം!

    മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയില്‍ നിന്നും വന്ന പാട്ട് ഒരു സ്‌കൂള്‍ പശ്ചാതലത്തില്‍ ഒരുക്കിയിരുന്നതായിരുന്നു. ക്രിസ്ത്യന്‍ ഭക്തി ഗാനമായി തോന്നുന്ന യറുസേലം നായക എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സിനിമയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. പാട്ടിനെ ചുറ്റിപറ്റിയുള്ള വര്‍ത്തമാനങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ ട്രോളന്മാരും സജീവമായിരിക്കുകയാണ്.

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    ഡേറിക് എബ്രാഹം എന്ന ഐപിഎസുകാരനായി മമ്മൂട്ടി അഭിനയിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ ഷാജി പാടൂര്‍ ആണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന സിനിമ ജൂണില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയില്‍ നിന്നും ഫസ്റ്റ് വീഡിയോ സോംഗ് പുറത്ത് വന്ന ഉടനെ തന്നെ ഹിറ്റായിരിക്കുകയാണ്. ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന പാട്ട് മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുറത്ത് വിട്ടത്.

    പോസ്റ്ററും കലക്കി..

    പോസ്റ്ററും കലക്കി..

    അടുത്തിടെ സിനിമയുടെ പോസ്റ്ററും പുറത്ത് വന്നിരുന്നു. തോക്കിന്റെ മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമടക്കമുള്ള പോസ്റ്റര്‍ ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടിയിരുന്നു. ഉടനെ ശ്രദ്ധേയമായിരുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളാണ് പോസ്റ്ററിന് ലഭിച്ചിരുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു സിനിമയുടെ പോസ്റ്ററിന് ഇത്രയധികം ലൈക്ക് കിട്ടുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

    നിങ്ങള്‍ക്ക് ഓര്‍മ്മ വന്നോ..?

    നിങ്ങള്‍ക്ക് ഓര്‍മ്മ വന്നോ..?

    അബ്രഹാമിന്റെ സന്തതികളിലെ പാട്ടില്‍ ഇക്കയുടെ ലുക്ക് കണ്ടപ്പോള്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെ ഓര്‍മ്മ വന്നവരാണ് പലരും.

     ഒന്നൊന്നര ഐറ്റം

    ഒന്നൊന്നര ഐറ്റം

    ചിലരെ പോലെ നാഴികയ്ക്ക് നാല്‍പത് വട്ടം മീശപിരിക്കാനൊന്നും മമ്മൂട്ടിയെ കിട്ടില്ല. എന്നാല്‍ അങ്ങനെ ഒന്നി പിരിച്ചിട്ടുണ്ടെങ്കില്‍ അത് ഒന്നൊന്നര ഐറ്റം ആയിരിക്കും.

     എന്നും എപ്പോഴും

    എന്നും എപ്പോഴും

    അബ്രാഹമിന്റെ സന്തതികളിലെ ഡെറിക് അബ്രാഹമിന്റെ ലുക്ക് തന്നെയാണ് ഏറ്റവുമധികം ശ്രദ്ധേയമായിരിക്കുന്നതും. അതില്‍ മമ്മൂക്കയുടെ മീശ പിരി എപ്പോഴുമില്ലെങ്കിലും അഡാറായിട്ടുണ്ടെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

     പണ്ട് പറഞ്ഞിട്ടില്ലേ..

    പണ്ട് പറഞ്ഞിട്ടില്ലേ..

    ഞങ്ങളുടെ ഇക്ക എപ്പോഴും മീശ പിരിക്കാറില്ല. എന്നാല്‍ മീശ പിരിച്ചാല്‍ വേറെ ലെവലായിരിക്കും. ഇത് കേള്‍ക്കുന്ന ജനങ്ങള്‍ മുന്‍പ് എപ്പോഴോ പറഞ്ഞത് പോലെ ഓര്‍ക്കുന്നു. സത്യത്തില്‍ പുത്തന്‍പണം എന്ന സിനിമ ഇറങ്ങുന്ന സമയത്ത് ഇത് പോലെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.

     ജനാര്‍ദ്ദന്‍ ചേട്ടന്റെ കോപ്പി

    ജനാര്‍ദ്ദന്‍ ചേട്ടന്റെ കോപ്പി

    മമ്മൂട്ടിയുടെ മീശപിരിക്കല്‍ ജനാര്‍ദ്ദന്‍ ചേട്ടനെ പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. മീശ പിരിച്ച് ലാലേട്ടന്‍ കാണിച്ച മാസ് കണ്ട് വളര്‍ന്നവരെ ജനാര്‍ദ്ദനന്‍ ചേട്ടന്റെ കോപ്പി കാണിച്ച് വെല്ലുവിളിക്കുകയാണോ എന്ന് ട്രോളന്മാര്‍.

    കച്ചവടമൊന്നും നടക്കില്ല മോനേ..

    കച്ചവടമൊന്നും നടക്കില്ല മോനേ..

    ഈദിന് മുന്നോടിയായി ഏട്ടന്‍ സിനിമ വരുന്നുണ്ട്. നായിക നാദിയ മൊയ്തു. ഇരുവരും വിന്റേജ് ജോഡിയാണ്. വീണ്ടുമൊരു ഹിറ്റും കൊണ്ട് വരുന്നതാണെന്ന് ബോക്‌സോഫീസിനോട് പറയുന്നു. അതേ സമയത്ത് വരുന്ന അബ്രാഹമിന്റെ സന്തതികള്‍ ഉള്ളപ്പോള്‍ വേറെ കച്ചവടമൊന്നും അവിടെ നടക്കാന്‍ സാധ്യതയില്ല.

    ബാപ്പയല്ല.. ഏട്ടനാണ്...!

    ബാപ്പയല്ല.. ഏട്ടനാണ്...!

    ദുല്‍ഖര്‍ സല്‍മാനെ അവന്റെ ബാപ്പയുടെ പുതിയ വീഡിയോ സോംഗ് കാണിച്ച് കൊടുക്കാന്‍ വിളിച്ചാല്‍ ഇതിപ്പോ ബാപ്പയോ ചേട്ടനോ എന്ന് പോലും തിരിച്ചറിയാന്‍ പറ്റില്ല. എന്തൊരു ലുക്കാണ് മമ്മൂട്ടിയ്ക്ക്.

     ഇതാണ് പ്രശ്‌നം..

    ഇതാണ് പ്രശ്‌നം..

    ഇപ്പോഴത്തെ പ്രധാന പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ അബ്രാഹമിന്റെ സന്തതികളില്‍ നിന്നും വന്ന പാട്ട് ആസ്വദിച്ച് വരുന്നതിനുള്ളില്‍ പെട്ടെന്ന് തീര്‍ന്ന് പോവുകയാണ്.

    എങ്ങും നിഗൂഢതകളാണല്ലോ..

    എങ്ങും നിഗൂഢതകളാണല്ലോ..

    കിടുക്കാച്ചി ലുക്കില്‍ മീശപിരിച്ച് മമ്മൂട്ടി തകര്‍ത്തപ്പോള്‍ നിഗൂഢതകള്‍ നിറഞ്ഞ നല്ലൊരു കിടിലന്‍ പാട്ടായി അബ്രാഹമിന്റെ സന്തതികള്‍ മാറുകയായിരുന്നു.

    പ്രതീക്ഷ വാനോളം..

    പ്രതീക്ഷ വാനോളം..

    സിനിമയിലെ പാട്ടില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഈ നിഗൂഢതകള്‍ മാത്രം മതി അബ്രാഹമിന്റെ സന്തതികള്‍ എന്ന സിനിമയുടെ പ്രതീക്ഷകള്‍ വാനോളം ഉയരാന്‍.

     ആദ്യ ഗാനം തന്നെ പൊളിച്ചു..

    ആദ്യ ഗാനം തന്നെ പൊളിച്ചു..

    മമ്മൂക്കയുടെ കിടു ലുക്കും.. കണ്ണില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ദുരുഹതയും സ്‌കൂളും കുട്ടികളുമായി അബ്രാഹമിന്റെ സന്തതികളില്‍ നിന്നും ആദ്യ ഗാനമെത്തി തകര്‍ക്കുകയാണ്.

    അപ്പോള്‍ അങ്ങനെ ഉറപ്പിക്കാം..

    അപ്പോള്‍ അങ്ങനെ ഉറപ്പിക്കാം..

    അബ്രാഹമിന്റെ സന്തതികളില്‍ നിന്നും വന്നത് ഒരു പക്കാ ഫീല്‍ ഗുഡ് സോംഗ് ആയിരുന്നു. അപ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം. ഈ സിനിമ ഫാമിലിക്ക് കൂടി കാണന്‍ പറ്റുന്ന നല്ലൊരു കുടുംബ ചിത്രമായിരിക്കും.

     ഹൈലൈറ്റ് അത് തന്നെ..

    ഹൈലൈറ്റ് അത് തന്നെ..

    പാട്ടും വിഷ്വല്‍സും കൊള്ളാമെങ്കിലും ഈ വീഡിയോ സോംഗിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മമ്മൂട്ടിയുടെ കട്ടി മീശ തന്നെയാണ്.

    മാസ് എന്ന് പറഞ്ഞാല്‍ കൊലമാസ്

    മാസ് എന്ന് പറഞ്ഞാല്‍ കൊലമാസ്

    കിടുക്കാച്ചി ഡ്രസ്സില്‍ കിടിലനായി മീശയും പിരിച്ച് സ്ലോ മോഷനില്‍ വരുമ്പോള്‍ മാസ് എന്നൊന്നും പറഞ്ഞാല്‍ പോര.. കൊലമാസ് തന്നെയാണ്.

     ഡെറിക്കിന് പറയാനുള്ള കഥകള്‍..

    ഡെറിക്കിന് പറയാനുള്ള കഥകള്‍..

    പിരിച്ച് വെച്ചിരിക്കുന്ന മീശയ്ക്ക് ചുറ്റും നിരാശയുടെ താടി വേലി തീര്‍ക്കണമെങ്കില്‍ ബാക്കി ഊഹിച്ചോളു.. ഡെറിക് അബ്രാഹമിന് പറായന്‍ ഒരുപാട് കഥകള്‍ തന്നെ ഉണ്ട്.

    യൂട്യൂബിന്റെ അവസ്ഥ ആലോചിച്ച് നോക്ക്

    യൂട്യൂബിന്റെ അവസ്ഥ ആലോചിച്ച് നോക്ക്

    ഇപ്പോള്‍ സിനിമകളില്‍ നിന്നും പുറത്ത് വരുന്ന പാട്ടുകള്‍ യൂട്യൂബില്‍ തരംഗമാവുന്നതോട് കൂടി അബ്രാഹമിന്റെ സന്തതികള്‍ വരുന്നതോടെ ബാക്കി എല്ലാവരെയും ഒരു സൈഡ് ആക്കിയിട്ടുണ്ടാവും.

    വരവറിയിച്ചിരിക്കുന്നു...

    വരവറിയിച്ചിരിക്കുന്നു...

    ഡെറിക് അബ്രാഹം ആയിട്ടുള്ള ഇക്കയുടെ വരവ് അറിയിച്ചിരിക്കുന്നതാണ് അബ്രാഹമിന്റെ സന്തതികളില്‍ നിന്നും വന്ന ഈ പാട്ട്.

    തീക്ഷ്ണത മാത്രം മതി

    തീക്ഷ്ണത മാത്രം മതി

    മമ്മൂക്കയ്ക്ക് മാസ് കാണിക്കാന്‍ കൂളിംഗ് ഗ്ലാസോ ജാക്കറ്റോ ഒന്നും വേണ്ട. ആ കണ്ണിലെ ഒറ്റ തീക്ഷ്ണത മാത്രം മതിയാകും. രാജാവ് എന്നും രാജാവ് തന്നെയാണ്.

    English summary
    Abrahaminte Santhathikal video song trolls viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X