ബച്ചനോട് ഒരു പരാതിയുമായി ഷാരൂഖിന്റെ ചെറിയ മകൻ, താരപുത്രന്റെ ചോദ്യം മനസ്സിന് നൊമ്പരമായി

ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രനാണ് ഷാരൂഖ് ഖാന്റെ മകൻ അബ്രാം ഖാൻ. കുഞ്ഞ് അബ്രാം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഷാരൂഖിനോട് പ്രേക്ഷകർ ചോദിക്കുന്ന സ്ഥിരം വിശേങ്ങളിലൊന്നാണ് ഇളയമകനെ കുറിച്ച്. എസ് ആർ കെയെ പോലെ തന്നെ അബ്രാമും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അബ്രാമിന്റെ കുഞ്ഞ് വിശേഷങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിന്റെ മനസ്സിൽ മുളപ്പൊട്ടിയ ചെറിയ സംശയമാണ്.

srk

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. അച്ഛൻ മിന്നും താരമാണെങ്കിലും കുഞ്ഞ് അബ്രാം അവന്റെ അപ്പുപ്പന്റെ ഫാനാണ്. അബ്രാമിന്റെ അപ്പുപ്പൻ ആരാണെന്ന് അറിയാമോ സാക്ഷാൻ ബിഗ് ബി ആണ്. എന്നാൽ കുഞ്ഞ് അബ്രാമിന് ഒരു സംശയമുണ്ട് . മുത്തശ്ശന്‍ അവനോടൊപ്പം വീട്ടില്‍ താമസിക്കാത്തത് എന്തുകൊണ്ടാണെന്ന്. അവൻ ആ സംശയം ബിഗ് ബിയോട് തന്നെ ചോദിക്കുകയും ചെയ്തു. ബച്ചൻ തന്നെയാണ് ഈ വിവരം പ്രേക്ഷകരും പങ്കുവെച്ചത്. അമിതാഭ് ബച്ചന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്ന അബ്രാമിന്റെ ചിത്രം ഷെയർ ചെയ്തു കൊണ്ടായിരുന്നു ബച്ചന്റെ വാക്കുകൾ.

ബിഗ്‌ ബിയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഷാരൂഖും രംഗത്തെത്തിയിരുന്നു.. ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ വരാമല്ലോ സര്‍! ശനിയാഴ്ചകളിലെങ്കിലും വന്നു ദയവായി അവിടെ താമസിക്കൂ. അവന്റെ ഐപാഡില്‍ ധാരാളം നല്ല ഗെയിംസ് ഉണ്ട്. താങ്കള്‍ക്ക് അവന്റെ കൂടെ ടൂഡില്‍ ജമ്ബ് കളിക്കാമല്ലോ!, എന്നാണു ബച്ചനെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് കിങ് ഖാന്‍ പറഞ്ഞത്.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ബച്ചൻ കിംഗ് ഖാന്റെ അച്ഛനായി വേഷമിട്ടിട്ടുണ്ട്. ഇവരുടെ അച്ഛൻ മകൻ കോമ്പോ ഏറെ ഹിറ്റാണ്. അബ്രാമിന് മാത്രമല്ല പല കുഞ്ഞുങ്ങൾക്കും ഇതേ സംശയമുണ്ടാകും .മൊഹബ്ബത്തേം,കഭി ഖുശി കഭി ഖം, ഭുത്‌നാഥ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. കഭി ഖുശി കഭി ഗമില്‍ അമിതാഭ് ബച്ചന്റെ മകനായിട്ടാണ് ഷാരൂഖ് ഖാന്‍ എത്തിയിരുന്നത്. ഈ ചിത്രം ഇപ്പോഴും പ്രേക്ഷകർ‌ക്കിടയിൽ ഹിറ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X