'ജിപിയാണ് വരനെന്ന് ​ഗോപിക പറഞ്ഞപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല, അവർ ഒന്നിക്കേണ്ടവർ തന്നെയാണ്'; അച്ചു സു​ഗന്ധ്!

സിനിമാ താരങ്ങളെക്കാൾ കുടുംബപ്രേക്ഷകർക്ക് കൂടുതൽ പരിചയം സീരിയൽ താരങ്ങളെയാണ്. അതുകൊണ്ട് തന്നെ സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വളരെ കൂടുതലാണ്. സ്വന്തം കുടുംബത്തിലെ അം​ഗങ്ങളെപ്പോലെയാണ് സീരിയൽ താരങ്ങളെ കുടുംബപ്രേക്ഷകർ സ്നേഹിക്കുന്നത്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മലയാളം പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ ചിപ്പി, രാജീവ്, ​ഗോപിക അനിൽ, അച്ചു സു​ഗന്ധ്, സജിൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

സാന്ത്വനത്തിലെ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ​ഗോപിക അനിൽ അവതരിപ്പിക്കുന്ന അഞ്ജലിക്കാണ്. ബാലതാരമായി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ​ഗോപിക നായികയായി മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനം സീരിയലിന്റെ ഭാ​ഗമായപ്പോഴാണ്. അടുത്തിടെയായിരുന്നു ​ഗോപികയുടെ വിവാ​ഹനിശ്ചയം നടന്നത്.

Govind Padmasoorya Gopika anil

സിനിമാ താരവും അവതാരകനുമെല്ലാമായ ​ഗോവിന്ദ് പത്മസൂര്യയാണ് ​ഗോപികയുടെ വരൻ. ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടുപേർ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത ആരാധകർക്കും വലിയ സർപ്രൈസായിരുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ടുകൊണ്ടായിരുന്നു വിവാ​ഹിതരാകാൻ പോകുന്നുവെന്ന വാർത്ത ​ഗോപികയും ജിപിയും ആരാധകരെ അറിയിച്ചത്.

ഇത്രയും വലിയൊരു ട്വിസ്റ്റും സർപ്രൈസും അടുത്തകാലത്ത് ഒരു സിനിമയിൽ നിന്ന് പോലും ലഭിച്ചിട്ടില്ലെന്നാണ് ​ഗോപിക-ജിപി വിവാഹനിശ്ചയ ചിത്രങ്ങൾ കണ്ട് ആരാധകർ കുറിച്ചത്. ഇരുവരുടെയും അറേഞ്ച്ഡ് മാരേജായിരുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

ജിപിയെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന്​ ​ഗോപിക പറഞ്ഞപ്പോൾ‌ ആദ്യം താൻ വിശ്വസിച്ചില്ലെന്ന് പറയുകയാണ് ഇപ്പോൾ ​ഗോപികയുടെ സഹതാരവും നടനും മിമിക്രി ആർട്ടിസ്റ്റുമായ അച്ചു സു​ഗന്ധ്. അച്ചു സു​ഗന്ധ് എന്ന പേരിനേക്കാൾ ആളുകൾക്ക് സുപരിചിതം സാന്ത്വനത്തിലെ കണ്ണനെയാണ്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ​ഗോപിക-​ഗോവിന്ദ് പത്മസൂര്യ വിവാഹനിശ്ചയത്തെ കുറിച്ച് അച്ചു സു​ഗന്ധ് സംസാരിച്ചത്.

'നേരത്തെ തൊട്ടൊന്നും ​ഗോപിക-​ഗോവിന്ദ് പത്മസൂര്യ ബന്ധത്തെ കുറിച്ച് അറിയില്ലായിരുന്നു. എൻ‌ഗേജ്മെന്റിന് കുറച്ചുനാൾ മുമ്പ് എന്നോട് ഇക്കാര്യം ​ഗോപിക പറഞ്ഞിരുന്നു. ഇടയ്ക്കൊക്കെ കല്യാണ ആലോചന വീട്ടിൽ നടക്കുന്നതിനെ കുറിച്ച് ​ഗോപിക പറയാറുണ്ടായിരുന്നു. അന്നൊന്നും ആരാണ് എന്നൊന്നും ഞങ്ങൾ ചോദിച്ചിരുന്നില്ല.'

Govind Padmasoorya Gopika anil

'ആരോ ഒരാൾ എന്ന രീതിയിലാണ് ഞങ്ങൾ അന്ന് അത് ശ്രദ്ധിച്ചിരുന്നത്. പിന്നെ ചടങ്ങിന് കുറച്ച് ദിവസം മുമ്പ് വന്ന് എൻ‌ഗേജ്മെന്റ് തിയ്യതിയൊക്കെ പറഞ്ഞിരുന്നു. അവരുടെ ഫാമിലി മാത്രമുള്ള ഫങ്ഷനാണെന്നും എല്ലാവരെയും വിളിക്കുന്നില്ലെന്നും പറഞ്ഞ് എല്ലാവരിൽ നിന്നും അനു​ഗ്രഹമൊക്കെ ​ഗോപിക വാങ്ങിയിരുന്നു. അപ്പോഴാണ് ആരാണ് വരൻ എന്ന് ഞാൻ ചോദിച്ചത്.'

'അവൾ പറഞ്ഞ മറുപടി ജിപി എന്നായിരുന്നു. ​ഗോവിന്ദ് പത്മസൂര്യ എന്നത് എനിക്കപ്പോൾ കത്തിയില്ല. ഞാൻ വേറെ പല പേരുകളാണ് അപ്പോൾ ആലോചിച്ചത്. പിന്നെ ​ഗോപിക തന്നെയാണ് ​ഗോവിന്ദ് പത്മസൂര്യയാണ് വരനെന്ന് പറഞ്ഞത്. ആദ്യം ഞാൻ വിശ്വസിച്ചില്ല. നമ്മൾ അത് ചിന്തിക്കുന്നില്ലല്ലോ. ഞാൻ ജിപിയുടെ യുട്യൂബ് വീഡിയോകൾ കാണാറുള്ള വ്യക്തിയാണ്.'

​'ഗോപികയും ​ജിപിയുമാണ് ഒന്നിക്കുന്നതെന്ന് അറിഞ്ഞപ്പോൾ‌ നമ്മളും ഹാപ്പിയായി. അവർ ഒന്നിക്കേണ്ടവർ തന്നെയാണ്. വളരെ യുനീക്കായിട്ടുള്ള രണ്ടുപേരാണ്', എന്നാണ് അച്ചു സു​ഗന്ധ് പറഞ്ഞത്. സാന്ത്വനം എന്ന സീരിയലിന്റെ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിതമായ മരണതത്തിന് പിന്നാലെയായിരുന്നു ​ഗോപികയുടെയും ജിപിയുടെയും വിവാഹനിശ്ചയം നടന്നത്.

അതുകൊണ്ട് തന്നെ അതിന്റെ പേരിലും ​ഗോപിക വളരെ അധികം സൈബർ അറ്റാക്ക് നേരിട്ടിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതുകൊണ്ടാണ് വിവാഹനിശ്ചയം മാറ്റിവെക്കാൻ സാധിക്കാതെ പോയത് എന്നാണ് ​ഗോപിക പിന്നീട് വിശദീകരിച്ച് പറഞ്ഞത്.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X