കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ സിനിമയിൽ‍, ഒരു സിനിമയ്ക്ക് വാങ്ങുന്നത് 10കോടി, 40 വർഷത്തെ സിമ്പുവിന്റെ സമ്പാദ്യം!

സംവിധായകരായ മിഷ്‌കിനും ഗൗതം മേനോനുമൊക്കെ ഏറ്റവും പ്രതിഭയുള്ള തമിഴ് നടന്മാരിൽ ഒരാളെന്ന് പലതവണ പറഞ്ഞിട്ടുള്ള നടനാണ് സിലംബരസൻ എന്ന ആരാധകരുടെ പ്രിയപ്പെട്ട നടനായ സിമ്പു. അതിന് അടിവരയിടുന്ന പ്രകടനമാണ് സിമ്പു ബി​ഗ് സ്ക്രീനിൽ എത്തിയപ്പോഴെല്ലാം കാഴ്ചവെച്ചിട്ടുള്ളത്.

ലിറ്റിൽ സൂപ്പർ സ്റ്റാറെന്ന വിശേഷണത്തിൽ നിന്നും യങ് സൂപ്പർ സ്റ്റാർ എന്ന ടാ​ഗിലേക്ക് കഠിനാധ്വാനം കൊണ്ട് എത്തിപ്പെട്ട നടൻ കൂടിയാണ് സിമ്പു. തുടരെ തുടരെ സിനിമകൾ ചെയ്യാതെ വിട്ടുനിന്നപ്പോഴും എസ്ടിആർ ഫാൻസ്‌ എന്ന പേരിൽ യുവാക്കളുടെ ഒരു വലിയ കൂട്ടം ഇപ്പോഴും ആത്മൻ സിലമ്പരസനെ പിന്തുണച്ചുണ്ട്.

സംവിധായകൻ, തിരക്കഥ കൃത്ത്, നടൻ, ​ഗായകൻ, ​ഗാനരചയിതാവ്, അവതാരകൻ തുടങ്ങി സിമ്പു കൈവെക്കാത്ത മേഖലകൾ കുറവാണ്. നല്ല കഴിവുള്ള വ്യക്തിയായിരുന്നിട്ടും ഇടയ്ക്ക് സിനിമാ ജീവിതത്തിൽ അലസത കാണിച്ചതും അനാവശ്യ പിടിവാശികൾ കൊണ്ടുനടന്നതുമെല്ലാം താരത്തിന്റെ കരിയറിനെ ബാധിച്ചു.

Silambarasan

തമിഴിൽ ഏറ്റവും കൂടുതൽ‌ ‍ഡൈ ഹാർട്ട് ഫാൻസുള്ള നടൻ ഇപ്പോൾ പതിയെ തിരിച്ച് വരവ് നടത്തി തുടങ്ങിയിട്ടുണ്ട്. മാനാടിലൂടെയാണ് ഒരു തിരിച്ച് വരവ് സിമ്പുവിന് ലഭിച്ചത്. സിനിമയ്ക്കായി 108 കിലോയായിരുന്ന ശരീര ഭാ​രം അറുപതിലേക്ക് എത്തിച്ചിരുന്നു സിമ്പു. മാനാടും പിന്നീട് പുറത്തിറങ്ങിയ വെന്ത് തനിന്തത് കാടും, പത്ത് തലയുമെല്ലാം വലിയ വിജയങ്ങളായിരുന്നു.

ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി അടുത്ത കാലത്ത് ആരാധകരെ ഏറ്റവും കൂടുതൽ ഞെട്ടിച്ച നടൻ കൂടിയാണ് സിമ്പു. കൈക്കുഞ്ഞായിരുന്നപ്പോൾ അച്ഛൻ ടി. രാജേന്ദ്രന്റെ സിനിമയിലൂടെയാണ് സിമ്പു അഭിനയത്തിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ തന്റെ അതേ പ്രായത്തിന്റെ എക്സ്പീരിയൻസ് സിനിമയിൽ സിമ്പുവിനുണ്ട്.

മൈഥിലി എന്നൈ കാതലി അടക്കം ഇരുപതോളം സിനിമകളിൽ‌ പിന്നീട് സിമ്പു ബാലതാരമായി അഭിനയിച്ചു. അച്ഛനെപ്പോലെ തന്നെ ഡാൻസർ എന്ന രീതിയിൽ സിമ്പുവിനെ കടത്തിവെട്ടാൻ ആർക്കും സാധിക്കില്ല. കാൽമുട്ടിന്റെ പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹെവി ഡാൻസ് ചുവടുകൾ സിമ്പു ചെയ്യാറില്ല. കാതൽ അഴിവാതില്ലൈ എന്ന ചിത്രത്തിലൂടെ നായകനായി സിമ്പു അരങ്ങേറ്റം കുറിച്ചപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

ഈ ചിത്രത്തിന് ശേഷം കോവിൽ, കുത്ത്, മന്മതൻ, തൊട്ടി ജയ തുടങ്ങിയ ബാക്ക് ടു ബാക്ക് ഹിറ്റ് ചിത്രങ്ങളാണ് സിമ്പുവിന് ലഭിച്ചത്. യുവനടൻ എന്ന രീതിയിൽ പേര് എടുത്ത് വരുമ്പോൾ തന്ന ഒട്ടനവധി ​ഗോസിപ്പുകളിലും സിമ്പു നിറഞ്ഞ് നിന്നു. ‌

Silambarasan

കൃത്യസമയത്ത് ഷൂട്ടിങ് സ്‌പോട്ടിൽ എത്തുന്നില്ലെന്നത് മുതൽ ഐശ്വര്യ രജനികാന്ത്, നയൻതാര, ഹൻസിക തുടങ്ങിയ താര സുന്ദരികളുമായുള്ള പ്രണയം വരെ സിമ്പുവിനെ വിവാദ നായകനാക്കി. ഒട്ടനവധി പ്രണയങ്ങൾ സിമ്പുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാ​ഹത്തിലേക്ക് എത്തിയിട്ടില്ല. നാൽപ്പതാം വയസിലും സിമ്പു അവിവാഹിതനാണ്.

മാനാട് എന്ന സിനിമയുടെ വിജയത്തിന് ശേഷം സ്റ്റാർഡം ഉയർന്നതിനാൽ പ്രതിഫലത്തിന്റെ കാര്യത്തിലും സിമ്പു മാറ്റങ്ങൾ വരുത്തി. നായികനായി അഭിനയിച്ച് തുടങ്ങിയ കാലത്ത് തുച്ഛമായ തുക പ്രതിഫലമായി കൈപറ്റിയിരുന്ന താരം പതിയെ പതിയെ ശമ്പളം കോടികളായി ഉയർത്തി.

മാനാട് സിനിമയിൽ 10 കോടി രൂപയാണ് സിമ്പുവിന് പ്രതിഫലമായി ലഭിച്ചത്. ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന സിനിമകൾക്ക് പ്രതിഫലമായി താരം 20 മുതൽ 30 കോടി വരെയാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. പതിനെട്ട് വയസ് മുതൽ നായകനായി അഭിനയിക്കുന്ന താരത്തിന്റെ ആസ്തി 120 കോടിയോളമാണ്. കൂടാതെ ചെന്നൈയിൽ വോയ്‌സ് ടിവി, പല സ്ഥലങ്ങളിലായി വീടുകൾ, അഞ്ചിലധികം ആഡംബര കാറുകൾ തുടങ്ങിയവയും സിമ്പുവിന്റെ ഉടമസ്ഥതയിലുണ്ട്.

More from Filmibeat

Read more about: silambarasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X