വിവാഹിതനാകാത്ത അരിസ്റ്റോ സുരേഷിന് മക്കളുണ്ടോ?, താൻ കുടിയനാണെന്നാണ് എല്ലാവരും പറയുന്നതെന്ന് താരം!
അപ്രതീക്ഷിതമായി തലവര മാറി ഒരു സമയത്ത് വളരെ അധികം ആഘോഷിക്കപ്പെട്ട നടനാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ തരംഗമായ അരിസ്റ്റോ സുരേഷ്. മുത്തേ പൊന്നേ പിണങ്ങല്ലേയെന്ന ഗാനം ഒരു വട്ടമെങ്കിലും മൂളാത്ത മലയാളി ഉണ്ടാവില്ല. തിരുവനന്തപുരത്തെ സാധാരണ ചുമട്ട് തൊഴിലാളിയായിരുന്നു സിനിമയിലേക്ക് വരും മുമ്പ് സുരേഷ്.
സംഗീതത്തിന്റെ അകമ്പടിയില്ലാതെ മേശയിൽ കൊട്ടിപ്പാടിയ മുത്തേ പൊന്നേ പിണങ്ങല്ലേയെന്ന ഗാനം സിനിമ ഇറങ്ങിയപ്പോൾ സൂപ്പർ ഹിറ്റായി. അതോടെ അരിസ്റ്റോ സുരേഷിനും ജനപ്രീതി ലഭിച്ചു.
വെറും പാട്ട് മാത്രമല്ല വളരെ കുറച്ച് സീനുകളെ ഉള്ളുവെങ്കിലും ഇതുവരെ മലയാള സിനിമയിൽ വന്നിട്ടുള്ള മദ്യപാനികളെയെല്ലാം മറികടക്കുന്നതായിരുന്നു ചിത്രത്തിൽ സുരേഷ് അവതരിപ്പിച്ച കഥാപാത്രം. ഇന്നും സുരേഷിന്റെ പ്രകടനവും പാട്ടും ആസ്വദിക്കാൻ വേണ്ടി മാത്രം ആക്ഷൻ ഹീറോ ബിജുവെന്ന സിനിമ റിപ്പീറ്റ് അടിച്ച് കാണുന്നവർ നിരവധിയാണ്.

പാടാന്‍ മാത്രമല്ല പാട്ടെഴുതാനും ട്യൂണ്‍ ചെയ്യാനുമെല്ലാമുള്ള കഴിവുമുണ്ട് അദ്ദേഹത്തിന്. സിനിമാപ്രേവശനത്തിന് ശേഷം അരിസ്റ്റോ സുരേഷ് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായും പങ്കെടുത്ത് ആരാധകരെ സമ്പാദിച്ചിരുന്നു. കുട്ടിക്കാലം മുതലെ തന്നെ സിനിമയോട് താല്‍പര്യമായിരുന്നു സുരേഷിന്.
സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുമായിരുന്നു. പഠിച്ചോണ്ടിരുന്ന സമയത്ത് ചില ജോലികള്‍ക്കൊക്കെ പോവുമായിരുന്നു. അങ്ങനെയാണ് സിനിമ കാണാന്‍ കാശ് സംഘടിപ്പിച്ചിരുന്നത്. സംവിധായകനാവണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്.
കുട്ടിക്കാലത്ത് സിനിമ കാണാൻ പണം ഇല്ലാതാകുമ്പോൾ അടുത്തുള്ള പള്ളിയിൽ നിന്നും ചെരിപ്പ് മോഷ്ടിച്ച് വിറ്റ് പണം കണ്ടെത്തിയ കഥയും അരിസ്റ്റോ സുരേഷ് പറഞ്ഞിട്ടുണ്ട്. അടുത്തിടെ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ചെരിപ്പ് മോഷ്ടിച്ച് വിറ്റ് ടിക്കറ്റിന് പണം കണ്ടെത്തിയ കഥ നടൻ പങ്കുവെച്ചത്.
'സ്കൂളിൽ പഠിക്കുമ്പോൾ വരുമാനം ഒന്നും ഇല്ലാത്തതിനാൽ സിനിമ കാണാൻ വേണ്ടി തമ്പാനൂർ പള്ളിയിൽ പോയി അവിടെ ഭക്തർ ഊരിയിടുന്ന ചെരുപ്പുകൾ മോഷ്ടിച്ച് കൊണ്ടുപോയി വിറ്റ് ടിക്കറ്റിന് പണം കണ്ടെത്തിയിരുന്നു.'

'അതുകൊണ്ട് തന്നെ ചെരുപ്പ് കള്ളൻ എന്നൊരു പേര് ഉണ്ടെനിക്ക്. ഒരിക്കൽ ചെരുപ്പ് മോഷ്ടിച്ചതിന്റെ പേരിൽ പള്ളിയിലെ തെങ്ങിൽ എന്നെ പിടിച്ച് കെട്ടിയിട്ടിട്ടുണ്ട്. അതിനുശേഷവും അവിടെ നിന്ന് ചെരുപ്പ് മോഷ്ടിച്ചു. എല്ലാം സിനിമ കാണാൻ വേണ്ടി മാത്രമായിരുന്നുവെന്നും', പഴയകാലം ഓർത്തെടുത്ത് താരം പറഞ്ഞു. വിവാഹിതനാകാത്ത സുരേഷിന് മക്കളുണ്ടെന്ന് കേട്ടല്ലോ എന്നാണ് പിന്നീട് അവതാരക ചോദിച്ചത്.
ആവശ്യമില്ലാത്തത് പറയരുതെന്നായിരുന്നു കുസൃതി നിറച്ച് താരത്തിന്റെ മറുപടി. 'ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. ഒരു കാമുകിയെ ഞാൻ ഒപ്പിച്ചുകൊണ്ട് വരികയാണ്. എനിക്ക് മക്കളൊന്നും ഇല്ല. പക്ഷെ ഞാൻ വളർത്തുന്ന പൂച്ചകുട്ടികളും നായക്കുട്ടികളും എന്റെ മക്കളെപോലെയാണെന്നും', സുരേഷ് വിശദീകരിച്ചു.
പ്രണയമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും ഒന്നും വര്‍ക്കൗട്ടായില്ലെന്നും അതുകൊണ്ടാണ് ഇതുവരെയും വിവാഹിതനാകാതെ ഒറ്റയ്ക്ക് കഴിയുന്നതെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞിട്ടുണ്ട്. താൻ കുടിയനാണെന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാൽ താൻ ജീവിതത്തിൽ രണ്ട് പ്രാവശ്യമെ കുടിച്ചിട്ടുള്ളൂവെന്നും ഒന്ന് ആദ്യമായിട്ടും മറ്റൊന്ന് അവസാനമായിട്ട് കുടിച്ചതാണെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.


Click it and Unblock the Notifications











