ആ നടിയുടെ സിനിമകൾ മാത്രം; മലയാള സിനിമയെ തുണച്ചത് ദിലീപ്; ബഹുമാനിക്കുന്നതിന് കാരണം എന്തെന്ന് അരിസ്റ്റോ സുരേഷ്

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് അരിസ്റ്റോ സുരേഷ്. ഒറ്റ സിനിമയും സിനിമയിലെ 'മുത്തേ പൊന്നേ' എന്ന ​ഗാനവും അരിസ്റ്റോ സുരേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആക്ഷൻ ഹീറോ ബിജു കണ്ട ആരും നടനെ മറക്കില്ല. കരിയറിൽ പിന്നീട് ഇതുപോലെ ശ്രദ്ധിക്കപ്പെട്ടൊരു വേഷം അരിസ്റ്റോ സുരേഷിന് ലഭിച്ചിട്ടില്ല. ബി​ഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിൽ അരിസ്റ്റോ സുരേഷ് മത്സരാർത്ഥിയായി വന്നിട്ടുണ്ട്. നടൻ ദിലീപിനെക്കുറിച്ച് അരിസ്റ്റോ സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ദിലീപിനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ ന‌ടൻ താരത്തോ‌ട് ബഹുമാനം തോന്നാനുള്ള കാരണം എന്തെന്നും വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരിസ്റ്റോ സുരേഷ്. തിയറ്ററിൽ ആളെ കിട്ടാനില്ലാത്ത കാലമായിരുന്നു അത്. ഒരു നടിയുടെ പൈങ്കിളി സിനിമകൾക്കാണ് പ്രേക്ഷകർ വന്നത്.

Aristo Suresh, Dileep

ഒരു കൊച്ചു പയ്യൻ ത‌ട്ടുക‌‌ടയിൽ ഇരുന്ന് പാത്രം കഴുകുമ്പോൾ പാട്ട് പാടുന്നുണ്ട്. ഏത് പടത്തിലെ പാട്ടാണെന്ന് ചോദിച്ചപ്പോൾ ഷക്കീല പട‌ത്തിലെ പാട്ടാണെന്ന് പറഞ്ഞു. കൊച്ചു ചെറുക്കനാണ് ആ പാട്ട് പാ‌ടുന്നത്. അത്തരം സിനിമകളിൽ നിന്ന് മാറി പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ട് വന്ന സിനിമയാണ് തെങ്കാശിപട്ടണം. ഏറെക്കാലത്തിന് ശേഷം വന്ന 100 ദിവസം ഓടിയ സിനിമ.

തെങ്കാശിപ്പട്ടണത്തിന്റെ വിജയത്തിന് കാരണം ദിലീപ് എന്ന ന‌ടനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആരെയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല. ഇത് എവിടെ വേണമെങ്കിലും പറയും. അങ്ങനെയാെരാളോട് ബഹുമാനവും സ്നേഹവും ഉണ്ട്. അദ്ദേഹം നിർമ്മിച്ച സിനിമയിലൂടെയാണ് നിവിൻ പോളി വരുന്നത്. അതുകൊണ്ടൊക്കെയുള്ള സ്നേഹവും ദിലീപിനോട് ഉണ്ടെന്ന് അരിസ്റ്റോ സുരേഷ് വ്യക്തമാക്കി.

Aristo Suresh, Dileep

സിനിമയിൽ നിന്നും തനിക്കിതുവരെ മാറ്റി നിർത്തപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അരിസ്റ്റോ സുരേഷ് വ്യക്തമാക്കി. എല്ലാവരും സ്നേഹത്തോ‌ടെയാണ് പെരുമാറിയത്. പ്രതിഫലത്തിന്റെ കാര്യത്തിലാണ് തിക്താനുഭവങ്ങൾ ഉണ്ടായത്. അഭിനയിച്ച ശേഷം പണം ലഭിക്കാത്ത സാഹ​ചര്യം ഉണ്ടായിട്ടുണ്ടെന്നും നടൻ തുറന്ന് പറഞ്ഞു. ആക്ഷൻ ഹീറോ ബിജു കണ്ട ശേഷം നടൻ ജയസൂര്യ വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും അരിസ്റ്റോ സുരേഷ് ഓർത്തു. 2016 ലാണ് ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്യുന്നത്.

അരിസ്റ്റോ സുരേഷിനെ പോലെ ആക്ഷൻ ഹീറോ ബിജുവിലൂടെ പ്രേക്ഷകരുടെ മനം കവർന്നവരാണ് മേരിയും ബേബിയും. ജൂനിയർ ആർട്ടിസ്റ്റുകളായി നിരവധി സിനിമകൾ ചെയ്തവരാണ് ബേബിയും മേരിയും. ഇവർക്ക് ആദ്യമായി ലഭിച്ച ക്യാരക്ടർ റോളായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. ഒറ്റ സീനിൽ അഭിനയിച്ച ഇരുവരും റിലീസിന് ശേഷം ഏറെ ജനശ്രദ്ധ പി‌ടിച്ചു പറ്റി.

എന്നാൽ പിന്നീട് മികച്ച അവസരങ്ങൾ രണ്ട് പേർക്കും ലഭിച്ചില്ല. ആക്ഷൻ ഹീറോ ബിജുവിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അടുത്തി‌ടെ ബേബിയും മേരിയും സംസാരിച്ചി‌ട്ടുണ്ട്. സിനിമ ഹിറ്റായെങ്കിലും തുടർന്നും ക്യാരക്ടർ റോളുകൾ ലഭിക്കാതായത് ബുദ്ധിമുട്ടായെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞു. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്.

More from Filmibeat

Read more about: aristo suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X