For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് ഏറ്റവും കൂടുതൽ ആകുലതയുള്ള സമയം'; ശസ്ത്രക്രിയയ്ക്ക് വിധേയനായി തെന്നിന്ത്യൻ താരം അബ്ബാസ്!

  |

  കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയിലെ മൂസക്കുട്ടിയെയാണ് അബ്ബാസിന്റെ പേര് കേൾക്കുമ്പോൾ മലയാളിക്ക് ആദ്യം ഓർമ വരിക. തൊണ്ണൂറുകളിൽ പ്രണയനായകനായി സിനിമകളിൽ വിലസിയ അബ്ബാസ് അക്കാലത്തെ പെൺകുട്ടികളുടെ സങ്കൽപ പുരുഷനായിരുന്നു.

  സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. നാൽപത്തിയേഴുകാരനായ അബ്ബാസ് ഇപ്പോൾ സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ്. പക്ഷെ സോഷ്യൽമീഡിയ വഴി അബ്ബാസ് തന്റെ ആരാധകരുമായി സംവ​ദിക്കാറുണ്ട്.

  Also Read: 'മകൾ ജനിക്കും മുമ്പ് ആൺകുട്ടിയെ ദത്തെടുത്തു, നീ എന്റെ അമ്മയല്ലെന്ന് അവൻ മുഖത്ത് നോക്കി പറഞ്ഞു'; മിഥുന്റെ ഭാര്യ

  പ്രായം അമ്പതിനോട് അടുത്തിട്ടും അബ്ബാസിന്റെ സൗന്ദര്യത്തിന് കുറവ് വന്നിട്ടില്ല. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പലപ്പോഴും അബ്ബാസിനോട് സോഷ്യൽമീഡിയ വഴി ആരാധകർ ആവശ്യപ്പെടാറുമുണ്ട്.

  ഇപ്പോഴിത താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതിന്റെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അബ്ബാസ് തന്നെയാണ് തന്റെ സോഷ്യൽമീഡിയ പേജുവഴി താൻ കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിയെന്ന് അറിയിച്ചത്.

  'ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്റെ ഉത്കണ്ഠകൾ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താൻ ഞാൻ എന്നെത്തന്നെ സഹായിച്ചു.'

  'ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഉടൻ വീട്ടിലെത്തണം. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി...' എന്നാണ് അബ്ബാസ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

  അബ്ബാസിന്റെ കുറിപ്പും ഫോട്ടോയും പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ രോ​ഗത്തെ കുറിച്ചും ശസ്ത്രക്രിയയെ കുറിച്ചും തിരക്കാൻ തുടങ്ങി. 'ഏത് തരത്തിലുള്ള സർജറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അത് ആശങ്കയ്ക്ക് കാരണമാകുന്നു.'

  'അത് അവസാനിച്ചതിൽ സന്തോഷമുണ്ട്... വേഗം സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥനകൾ‌ നേരുന്നു' എന്നാണ് ആരാധകരിൽ ഏറെപ്പേരും അബ്ബാസിന് ആശ്വാസ വാക്കുകൾ നേർ‌ന്ന് കുറിച്ചത്. അബ്ബാസിന്റെ കാലിനാണ് സർജറി നടന്നതെന്നും റിപ്പോർട്ടുകളുണ്ട്‌.

  Also Read: '​ഗർഭിണിയാണെന്ന് തോന്നിയപ്പോൾ ബോയ്ഫ്രണ്ടുണ്ടോയെന്ന് ചോദിച്ചു, ഇനി ഒരു കുട്ടി വേണ്ടെന്നാണ് മകൾക്ക്'; സയനോര!

  മിർ‌സ അബ്ബാസ് അലി എന്നാണ് അബ്ബാസിന്റെ യഥാർഥ പേര്. വെസ്റ്റ് ബം​ഗാളിൽ ജനിച്ച താരം നടൻ, മോഡൽ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലും പ്രശസ്തനാണ്. വളരെ ചെറുപ്പം മുതൽ ഹിന്ദി സിനിമകളുടെ ആരാധകനായിരുന്നു അബ്ബാസ്.

  ബം​ഗാളി നടൻ ഫാറൂഖ് മിർസ, നടൻ ഫിറോസ് ഖാൻ എന്നിവർ അബ്ബാസിന്റെ ബന്ധുക്കളാണ്. ബാംഗ്ലൂരിൽ നടന്ന ഫേസ് ഓഫ് 94 വിജയിയായിരുന്നു അബ്ബാസ് കോളേജ് കാലം മുതൽ മോഡലിങ് ചെയ്യുന്നുണ്ട്. അതിനിടയിലാണ് തമിഴ് സിനിമയുടെ ഓഡീഷനിൽ പങ്കെടുത്തത്.

  സംവിധായകൻ കതിർ തന്റെ ഏറ്റവും പുതിയ സിനിമയായ കാതലർ ദേശത്തിലേക്ക് താരങ്ങളെ തേടുന്നുവെന്ന കേട്ട് സുഹ‍ൃത്തുക്കളാണ് അബ്ബാസിനെ നിർബന്ധിച്ച് ഓഡീഷന് അയച്ചത്. അബ്ബാസിന്റെ പ്രകടനത്തിൽ ഇംപ്രസ്ഡായാണ് കതിർ തന്റെ കാതലർ ദിനത്തിലെ ഒരു നായകനായി അബ്ബാസിനെ തെരഞ്ഞെടുത്തത്.

  തബുവായിരുന്നു ചിത്രത്തിൽ നായിക. മലയാള നടൻ വിനീതാണ് മറ്റൊരു നായക വേഷം സിനിമയിൽ ചെയ്തത്. തമിഴ് തീരെ വശമില്ലാതിരുന്ന അബ്ബാസ് ഡയലോ​ഗുകൾ മനപാഠമാക്കിയാണ് അഭിനയിച്ചത്.

  ഇന്നും കാതലർ ദേശത്തിന് പ്രത്യേകം ഫാൻ ബേസുണ്ട്. തമിഴിൽ‌ നിരവധി സിനിമകൾ ചെയ്തശേഷമാണ് അബ്ബാസ് കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന മലയാള സിനിമയിൽ അഭിനയിക്കാനെത്തിയത്. ചിത്രത്തിൽ മഞ്ജു വാര്യരുടെ നായകനായിരുന്നു അബ്ബാസ്.

  ശേഷം കല്യാണ കുറിമാനം, മൗര്യൻ തുടങ്ങിയ മലയാള സിനിമകളിലും അബ്ബാസ് അഭിനയിച്ചു. 2014 അബ്ബാസ് അഭിനയിച്ച് രാമാനുജൻ എന്നൊരു തമിഴ് സിനിമ പുറത്തിറങ്ങി. ശേഷം താരം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു.

  സിനിമയ്ക്ക് പുറമെ രണ്ട് ടെലിവിഷൻ ഷോകളിലും അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. നിലവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ന്യൂസിലാൻഡിലെ ഓക്ക്‌ലൻഡിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അബ്ബാസ്.

  Read more about: actor
  English summary
  Actor Abbas Latest Photo From Hospital Goes Viral After The Surgery-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X