'രണ്ടാമത്തെ ടേക്കായപ്പോഴേക്കും മമ്മൂക്കയുടെ മുഖം മാറി, എന്റെ ആത്മവിശ്വാസമെല്ലാം അതോടെ പോയി'; നടൻ അബ്ബാസ്!

ഒരുപാട് സിനിമകളുടെ ആവശ്യമില്ല കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ പോലെ ഒന്നോ രണ്ടോ സിനിമ മതി എക്കാലവും പ്രേക്ഷകർ താരങ്ങളെ ഓർത്തിരിക്കാൻ. സുജാതയുടെ കഥക്ക് രാജീവ് മേനോൻ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത് മമ്മൂട്ടി, ഐശ്വര്യ റായ്, അജിത്ത്, തബു, അബ്ബാസ് തുടങ്ങി വലിയ താരനിരയിൽ 2000ത്തിലാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തിയേറ്ററുകളിലെത്തിയത്.

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ അഭിനയിച്ചശേഷം കരിയർ കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ച നടനാണ് അബ്ബാസ്. 2015ന് ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഒരുകാലത്ത് പെൺകുട്ടികളുടെ ഹാർട്ട് ത്രോബായിരുന്ന നടൻ അബ്ബാസ്. കുടുംബത്തോടൊപ്പം ന്യൂസിലൻഡിലാണ് അബ്ബാസ് ഇപ്പോൾ. സിനിമയിലേക്ക് തിരിച്ചുവരാന്‍ ആരാധകര്‍ പറയുന്നുണ്ടെങ്കിലും താരം സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് താരം.

Actor Abbas

അപൂർവമായി മാത്രമാണ് അബ്ബാസ് അഭിമുഖം നൽകാറുള്ളത്. ഇപ്പോഴിതാ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ നടൻ മമ്മൂട്ടിയെ കുറിച്ച് അബ്ബാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ആനന്ദം തുടങ്ങിയ സിനിമകളിൽ അബ്ബാസ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു.

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ‌ ഒരു സീന്‍ രണ്ട് ടേക്ക് പോയപ്പോള്‍ മമ്മൂട്ടിയുടെ മുഖം മാറിയെന്നും അപ്പോള്‍ തന്റെ ആത്മവിശ്വാസമെല്ലാം ഇല്ലാതായെന്നുമാണ് അബ്ബാസ് പറയുന്നത്. 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയില്‍ ഒരു സീനുണ്ട്. ഞാന്‍ റോഡ് സൈഡില്‍ നില്‍ക്കുകയാണ്.'

'മമ്മൂട്ടി സാർ വണ്ടിയില്‍ ഇരിക്കുകയാണ്. ഭാരതി എഴുതിയ കവിത ഞാന്‍ ആ രംഗത്തില്‍ പറയണം. ഒരു ടേക്കായി... രണ്ട് ടോക്കായി... ഞാൻ തിരിഞ്ഞ് നോക്കിയപ്പോള്‍ മമ്മൂക്കയുടെ മുഖം മാറി. അപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം മുഴുവന്‍ പോയി.'

'പിന്നെ ധൈര്യം മുഴുവന്‍ സംഭരിച്ചാണ് ആ ടേക്ക് ഓക്കെയാക്കിയത്. അതിനുശേഷം ആനന്ദം എന്ന സിനിമ വന്നു. മമ്മൂട്ടി സാര്‍ എന്റെ ചേട്ടനായാണ് ആ സിനിമയില്‍. ഒരുപാട് കോമ്പിനേഷനുണ്ട്. എനിക്കാണെങ്കില്‍ പഴയ ഓര്‍മയൊക്കെ കേറി വന്നു. ആ സിനിമയുടെ സെറ്റിൽ വെച്ചാണ് മമ്മൂട്ടി സാറുമായി കൂടുതൽ അടുത്തതെന്നും', അബ്ബാസ് പറയുന്നു.

Abbas

മമ്മൂട്ടിയുടെ കരിയർ സംഭവിച്ചിട്ടുള്ള ഏറ്റവും മനോഹരമായ പ്രണയ ചിത്രങ്ങളിൽ ഒന്നായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിലെ റിട്ടേർഡ് പട്ടാള ഉദ്യോ​ഗസ്ഥനായ ബാല. മമ്മൂട്ടിക്ക് റൊമാൻസ് വഴങ്ങില്ലെന്ന് പറഞ്ഞവർ പോലും ബാല എന്ന കാമുകനെ കണ്ട് അമ്പരക്കുകയാണ് ചെയ്തത്. ഇപ്പോഴും സിനിമയിലെ പാട്ടുകളും ചില സീനുകളും ഹിറ്റാണ്.

അബ്ബാസ് മോഡലിങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 1996ൽ ഇറങ്ങിയ കാതൽ ദേശമാണ് ആ​ദ്യ സിനിമ. പടം വലിയ രീതിയിൽ വിജയിച്ചു. അതോടെ താരത്തിന്റെ കരിയറും തെളിഞ്ഞു. അതുപോലെ തന്നെ കാതല്ക്ക് മര്യാദൈ, ജീൻസ് എന്നീ പടങ്ങളിലേക്കുള്ള ആദ്യം കാസ്റ്റിങ് അബ്ബാസ് ആയിരുന്നു. തിരക്ക് കാരണം താരത്തിന് അഭിനയിക്കാൻ പറ്റാതെ പോയി.

അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ ആത്മഹത്യ ചിന്തകൾ തന്നെ അലട്ടിയതിനെ കുറിച്ചും സിനിമയിൽ നിന്ന് അകന്നുനിൽക്കാൻ തീരുമാനിച്ചതിന്റെ കാരണവും താരം തുറന്നുപറഞ്ഞിരുന്നു. 'തുടക്കത്തിലെ നേട്ടങ്ങൾക്ക് പിന്നാലെ എന്‍റെ ഏതാനും സിനിമകൾ പരാജയപ്പെട്ടു.'

'ഇത് എന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും വീട്ടുവാടക ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റനായി ഏറെ പ്രയാസപ്പെടുകയും ചെയ്തു. നാല് തവണ ജപ്തി ഭീഷണി നേരിട്ടു. ഒടുവിൽ കുടുംബത്തിന്‍റെ ഉപജീവനത്തിനായി ഒരു ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തു. ന്യൂസിലൻഡിൽ ടാക്സി ഓടിക്കുകയും ചെയ്തിട്ടുണ്ടെന്നും', നടൻ തുറന്ന് പറഞ്ഞിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X