twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമലിന്റെ വാക്കുകേട്ട് താടിയും മുടിയും വളർത്തിയതാണ്, ശ്രദ്ധക്കപ്പെടുമെന്ന് കരുതിയില്ല'; അബു സലീം പറയുന്നു!

    |

    അബു സലീം എന്ന പേര് പറയുമ്പോൾ തന്നെ പലരുടേയും മുഖം ചുളിയും. ഇടിക്കെടാ അവനെ എന്ന് കാർന്നോന്മാരു വരെ ഉച്ചത്തിൽ പറയും. നേരിട്ട് കാണുന്ന ചിലരൊക്കെ ഒന്നുകൂടി തിരിഞ്ഞു നോക്കി ഇങ്ങേരെ ഉരുക്ക് കൊണ്ടുണ്ടാക്കിയതാണോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ച് പോകും. മലയാളത്തിന്റെ സ്വന്തം വില്ലൻ അബു സലിം വെളളിത്തിരയിലെത്തിയിട്ട് നാൽപ്പത് വർഷത്തിൽ അധികമായി. പ്രായം അറുപത് പിന്നിട്ടിട്ടും ഇരുപതുകാരന്റെ ഫിറ്റ്നസ് അദ്ദേഹം നിലനിർത്തുന്നത് കഠിനമായ വ്യായാമത്തിലൂടെയാണ്. 1979 ലാണ് അബു സലീം പൊലീസിൽ ചേരുന്നത്. അതിന് മുമ്പേ സിനിമയിലെത്തി. രാജൻ പറഞ്ഞ കഥയാണ് ആദ്യത്തെ സിനിമ. സുകുമാരൻ ആദ്യമായി ഹീറോ ആയ ചിത്രം.

    'കുടുംബത്തിലെ ആദ്യത്തെ കൺമണിയുടെ മാമോദീസ കഴിഞ്ഞു'; ശ്രീലയയുടെ കുഞ്ഞിന്റെ ചിത്രങ്ങളുമായി ശ്രുതി ലക്ഷ്മി!'കുടുംബത്തിലെ ആദ്യത്തെ കൺമണിയുടെ മാമോദീസ കഴിഞ്ഞു'; ശ്രീലയയുടെ കുഞ്ഞിന്റെ ചിത്രങ്ങളുമായി ശ്രുതി ലക്ഷ്മി!

    കവിയൂർ പൊന്നമ്മയുടെ ഭർത്താവായിരുന്നു സംവിധായകൻ. വയനാട്ടിൽ നടന്ന ഷൂട്ട് കാണാൻ ചെന്നപ്പോൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് സംവിധായകൻ ചോദിച്ചു. രാജനെ ഒറ്റുന്ന പൊലീസ് വേഷമായിരുന്നു അന്ന് അബു സലീം ചെയ്തത്. അതിന് ശേഷം അങ്ങാടി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ അഭിനയിക്കാൻ കഴിയാതെ പോയി. ശേഷം പൊലീസിൽ ചേർന്നു. പൊലീസിൽ ചേർന്ന ശേഷമാണ് ബോഡി ബിൽഡിങ് കൂടുതൽ കാര്യമായി കണ്ട് തുടങ്ങിയത്. ചെറുപ്പക്കാരുടെ സ്വപ്നമായ മിസ്റ്റർ ഇന്ത്യ എന്ന ടൈറ്റിൽ വരെ സ്വന്തമാക്കിയ കലകാരനാണ് അബു സലീം.

    'വിശന്നിരിക്കാൻ ആരേയും അനുവദിക്കില്ല, അവൻ എന്റെ കൈകളിൽ കിടന്നാണ് വളർന്നത്'; അനുജനെ കുറിച്ച് കൈതപ്രം'വിശന്നിരിക്കാൻ ആരേയും അനുവദിക്കില്ല, അവൻ എന്റെ കൈകളിൽ കിടന്നാണ് വളർന്നത്'; അനുജനെ കുറിച്ച് കൈതപ്രം

    അമൽ നീരദ് സിനിമ സ്വപ്നമായിരുന്നു

    ഭീഷ്മ പർവമാണ് അബു സലീം വീണ്ടും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകാൻ കാരണം. മമ്മൂട്ടി-അമൽനീരദ് കൂട്ടുകെട്ടിൽ പിറന്ന ഭീഷ്മപർവം സിനിമ മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിക്കൊപ്പം വില്ലനായും സഹനടനായും നിരവധി ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള അബു സലീം ഭീഷ്മപർവത്തിലേക്ക് എത്തിയതിനെ കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള സിനിമാ അനുഭവത്തെ കുറിച്ചും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. 'അമൽ നീരദിന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം വളരെ കാലമായി ഉണ്ടായിരുന്നു. നല്ലൊരു വേഷം വെച്ചിട്ടുണ്ട് എന്ന് എന്നോട് ആദ്യമെ പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് അമൽ വിളിച്ച് താടിയും മുടിയും വളർത്താൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ രണ്ടുമാസക്കാലം താടിയും മുടിയുമൊക്കെ വളർത്തി.'

    ശിവൻകുട്ടിക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ

    'പക്ഷേ തീരുമാനിച്ച സമയത്ത് ഷൂട്ടിങ് തുടങ്ങാൻ കഴിഞ്ഞില്ല. കോവിഡ് കാരണം പ്രതീക്ഷിച്ചതിലും ഒന്നുരണ്ടു മാസം കഴിഞ്ഞാണ് ഷൂട്ടിങ് തുടങ്ങിയത്. ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ശിവൻകുട്ടി എന്ന കഥാപാത്രം തന്നെയാണ് ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന്. എന്റെ കഥാപാത്രത്തിന് ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ് തീരാറായപ്പോഴാണ് ഏകദേശരൂപം കിട്ടിയത്. എന്റെ കരിയറിലെ ഏറ്റവും നല്ല വേഷമായിരുന്നു ഭീഷ്മപർവത്തിലേത്. മമ്മൂക്കയോടൊപ്പം 1992 മുതൽ ഒരുമിച്ചഭിനയിക്കുന്നതാണ്. സിനിമയിലേക്കാൾ അപ്പുറത്തുള്ള ഒരു വ്യക്തിബന്ധം മമ്മൂക്കയുമായിട്ടുണ്ട്. സിനിമ ഇല്ലെങ്കിലും വിളിക്കുകയും സ്നേഹം പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. പ്രജാപതിയിലെ കാട്ടി പോലെ ഉള്ള ഒരു കഥാപാത്രമാണ് ഇതും. പക്ഷേ ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ആക്‌ഷൻ സീനുകളിൽ ഒന്നും പങ്കെടുക്കാതെ മമ്മൂക്കയുടെ ആജ്ഞാനുവർത്തിയായി ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് എന്നതാണ്.'

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
    മമ്മൂട്ടിയുമായുള്ള ആത്മബന്ധം

    'അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എന്റെ കഥാപാത്രം അതിഭാവുകത്വമില്ലാതെ തന്മയത്തത്തോടെ ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. മമ്മൂക്കയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും എന്റെ കഥാപാത്രത്തെ മെച്ചപ്പെടുത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഭീഷ്മ ഇറങ്ങിയപ്പോൾ കിട്ടിയത്. നടന്മാരും സംവിധായകരും സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിളിച്ച് എന്റെ കഥാപാത്രത്തെപ്പറ്റിയുള്ള അഭിപ്രായം പറയുന്നുണ്ട്. അൽഫോൻസ് പുത്രന്റെ ഗോൾഡ്, ജോജു ജോർജ് നായകനാകുന്ന പുലിമട, കടുവ തുടങ്ങിയ ചിത്രങ്ങൾ വരുന്നുണ്ട്. കടുവയാണ് ഇപ്പോൾ പൂർത്തിയാക്കിയത്. കോവിഡ് കാരണം റിലീസ് താമസിച്ച ചിത്രങ്ങളുണ്ട്' അബു സലീം കൂട്ടിച്ചേർത്തു.

    Read more about: abu salim
    English summary
    Actor Abu Salim open up about bheeshma parvam movie experience and friendship with mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X