'അജിത്ത് സാറിനെ ആരാധകർക്ക് കാണാൻ കിട്ടാത്തതിന്റെ ഒരു കാരണം ഈ പ്രവൃത്തിയാണ്, ആ കുട്ടിയെ വെറുതെ വിടൂ'
അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാ ലോകത്ത് നിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാർ. പിന്നീട് രണ്ട് മക്കളുടെ അമ്മയായി കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമാ തിരക്കുകളിൽ നിന്നൊക്കെ മാറി നിന്നു. മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമർ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല.
വളരെ കുറച്ച് മാസങ്ങളെ ആയിട്ടുള്ളു ശാലിനി സോഷ്യസൽമീഡിയയിൽ ആക്ടീവായി തുടങ്ങിയിട്ട്. ഇൻസ്റ്റഗ്രാം, എക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുറന്നശേഷം അജിത്തിന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളുമെല്ലാം ശാലിനി പങ്കിടാറുണ്ട്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയാണ് അജിത്തിന്‍റെ പുതിയ പ്രോജക്ട്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, തൃഷ, റെജിന കസാന്‍ഡ്ര, ആരവ് തുടങ്ങിയവരും അഭിനയിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ അല്ലിരാജ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിരവ് ഷായാണ്. സംഗീതം അനിരുദ്ധ്. അടുത്തിടെ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അജിത്തിന് വാഹനാപകടം സംഭവിക്കുന്ന വീഡിയോകൾ വൈറലായിരുന്നു.
നടൻ എന്ന രീതിയിൽ കിട്ടുന്ന സ്റ്റാർഡം ആസ്വദിക്കാൻ ഒട്ടും താൽപര്യമില്ലാത്ത കൂട്ടത്തിലാണ് അജിത്ത്. ഫാൻസ് ഗ്രൂപ്പുകൾ പോലും പിരിച്ചുവിട്ട താരത്തെ ഇപ്പോഴും യൂത്ത് അടക്കം നെഞ്ചിലേറ്റി കൊണ്ടുനടക്കുന്നുണ്ട്. സിനിമയുടെ പ്രമോഷനോ ഓഡിയോ ലോഞ്ചിനോ അജിത്ത് വരാറില്ല. സിനിമകൾ ചെയ്ത് കഴിയുമ്പോൾ ബൈക്കിൽ ലോകം ചുറ്റുകയെന്നതാണ് താരത്തിന്റെ രീതി.
അജിത്തിനും ശാലിനിക്കും ലഭിക്കുന്ന അതേ സ്നേഹമാണ് മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ആരാധകർ നൽകുന്നത്. അനൗഷ്കയുടെ സിനിമാപ്രവേശനം ആരാധകരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇടയ്ക്ക് അമ്മയ്ക്കൊപ്പം അനൗഷ്കയും പ്രിവ്യു ഷോകൾക്ക് വരാറുണ്ട്. ഇപ്പോഴിതാ അനൗഷ്കയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഷോപ്പിങ് മാളിൽ സുഹൃത്തായ പെൺകുട്ടിക്കൊപ്പം നിന്ന് വസ്ത്രം സെലക്ട് ചെയ്യുകയാണ് അനൗഷ്ക. അവിടെയുണ്ടായിരുന്നവരിൽ ആരോവാണ് താരപുത്രിയുടെ വീഡിയോ പകർത്തിയത്. ക്യാമറ ശ്രദ്ധിയിൽപ്പെട്ടതോടെ കൂട്ടുകാരിക്കൊപ്പം അനൗഷ്ക അവിടെ നിന്നും പോയി. വെളുത്ത നിറത്തിലുള്ള സ്ലീവ് ലെസ് പ്രിന്റഡ് ഗൗണാണ് താരപുത്രി ധരിച്ചിരുന്നത്.

വീഡിയോ വൈറലായതോടെ സിംപിൾ ലുക്കിലും അനൗഷ്ക സുന്ദരിയാണെന്നാണ് കമന്റുകൾ. അതേസമയം ചെറിയ കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറി വീഡിയോ പകർത്തിയവരെയും സോഷ്യൽമീഡിയ വിമർശിച്ചു. അജിത്ത് സാറിനെ ആരാധകർക്ക് കാണാൻ കിട്ടാത്തതിന്റെ ഒരു കാരണം ഇത്തരം പ്രവൃത്തികളാണെന്നും ആ കുട്ടിയെ വെറുതെ വിടൂവെന്നെല്ലാം കമന്റുകളുണ്ട്. പതിനാറ് വയസാണ് അനൗഷ്കയുടെ പ്രായം.
ഇക്കഴിഞ്ഞ ജനുവരിയിൽ അനൗഷ്കയുടെ പിറന്നാള്‍ കുടുംബസമേതം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ശാലിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മകള്‍ക്കും ഇളയ മകന്‍ ആദ്വികിനും അജിത്ത് കുമാറിനുമൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രം വൈറലായിരുന്നു.


Click it and Unblock the Notifications