For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇത് തന്നെയാണ് നയൻതാര മാഡവും പറഞ്ഞത്, നിങ്ങൾക്ക് അറിയാത്തകൊണ്ടാണെന്ന് ഞാനും മനസിൽ പറയും'; അജു വർ‌​ഗീസ്!

  |

  മലർവാടി ആർട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ മലയാള സിനിമയിൽ കാലുറപ്പിച്ച് തുടങ്ങിയ താരങ്ങളായിരുന്നു അജു വർ​ഗീസ്, നിവിൻ പോളി തുടങ്ങിയവർ. ഇന്നവർ മലയാള സിനിമയിലെ യുവതാരനിരയിൽ പ്രധാനികളാണ്.

  നടന്മാർ എന്നതിലുപരി നിർമാതാക്കളായി വരെ ഇരുവരും മാറി. വളരെ നാളുകൾക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ്.

  Also Read: നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  സാറ്റർഡെ നൈറ്റെന്ന സിനിമ പ്രേക്ഷകർക്കും വളരെ പ്രതീക്ഷയുള്ള സിനിമയാണ്. നിവിൻ പോളി, അജു വർ​ഗീസ് എന്നിവർക്ക് പുറമെ സിജു വിൽസൺ, സൈജു കുറുപ്പ്, ​ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  സാറ്റർഡേ നൈറ്റിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു.

  പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും‌ സാറ്റർഡേ നൈറ്റ്‌ എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറിൽ നിന്നും ലഭിക്കുന്നത്.

  കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്‌. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ്‌ നിവിൻ പോളി എത്തുന്നത്‌. നവീൻ ഭാസ്കറാണ് സാറ്റർഡെ നൈറ്റിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് സാറ്റർഡെ നൈറ്റ് അണിയറപ്രവർത്തകർ.

  അതേസമയം സിനിമയുടെ പ്രമോഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ ധ്യാൻ ശ്രീനിവാസനെ കുറിച്ച് ചോദിച്ചപ്പോൾ അജു വർ​ഗീസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ധ്യാനിനെ ഒന്ന് ലൈവായി ഫോൺ വിളിച്ച് സാറ്റർഡെ നൈറ്റിനെ കുറിച്ച് പറഞ്ഞാലോയെന്ന് ചോദിക്കുമ്പോഴാണ് അജുവിന്റെ രസകരമായ മറുപടി വന്നത്.

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  നിങ്ങൾ ധ്യാനിനെ വിളിച്ച് സംസാരിക്കാൻ പോവുകയാണെങ്കിൽ‌ ഞാൻ ഇവിടെയുണ്ടെന്ന് പറയേണ്ടെന്നാണ് അജു വർ​ഗീസ് പറയുന്നത്. കാരണം എന്താണെന്ന് ചോദിച്ചപ്പോൾ 'അവനോട് അത് പറഞ്ഞാൽ അവന് ചിലപ്പോൾ എന്റെ ഒരു കഥ പറയാൻ തോന്നും അത് വേണ്ടെന്ന് വിചാരിച്ചിട്ടാണ്.'

  'അവൻ അഭിമുഖങ്ങളിൽ പറയുന്ന കഥകളിൽ പകുതിയും അവന്റെ ഇമാജിനേഷൻസാണ്. അത് കള്ളമാണെന്ന് ആരും വിശ്വസിക്കില്ല. നയൻ‌താര മാഡവും ഇത് തന്നെയാണ് പറഞ്ഞത്. ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനിടെ ഒരു സംഭവമുണ്ടായി.'

  'പ്രൊഡ്യൂസർ എന്ന നിലയിൽ എന്റെ കൈയ്യിൽ നിന്നോ മറ്റുള്ള നിർമാതാക്കളായ ആളുകളിൽ നിന്നോ എന്തേലും അലമ്പുണ്ടായാലോ പ്രശ്നമായാലോ നയൻ​താര മാഡം എന്നെ കൊന്നുകൊണ്ടിരിക്കുകയായിരിക്കും.'

  'അതിനിടയിൽ നയൻതാര മാഡം എന്നോട് പറയും ആ ധ്യാനിനെ കണ്ട് പഠിക്കൂ... എന്ത് നല്ല കുട്ടിയാണ് അവനെന്ന്. അത് കേട്ടിട്ട് മനസിൽ ഞാൻ ഇങ്ങനെ പറയും. നിങ്ങൾക്ക് അവനെ അറിയാത്തതുകൊണ്ടാണെന്ന്' അജു വർ​ഗീസ് പറഞ്ഞു.

  'ലവ് ആക്ഷൻ ഡ്രാമയിലെ ലൊക്കേഷൻ കഥകൾ ധ്യാൻ പറയുന്നത് കേട്ട് ഛായാ​ഗ്രഹകൻ ജോമോൻ പറഞ്ഞത് ഇങ്ങനെയായിരുന്നു... തൃപ്തിയായി... ഇതുകൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നാണ്' നിവിൻ പോളി പറഞ്ഞു. 'നിവിന്റേയും നയൻതാരയുടേയും ഡേറ്റ് മേടിക്കാൻ വേണ്ടി ധ്യാൻ പറഞ്ഞ കഥയായിരുന്നില്ല ഇപ്പോൾ നിങ്ങൾ കാണുന്ന ലവ് ആക്ഷൻ ഡ്രാമയിലുള്ളത്.'

  'അന്ന് കഥ പറഞ്ഞപ്പോഴുണ്ടായിരുന്ന പല സീനുകളും പിന്നീട് സിനിമ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല. ധ്യാനിന്റെ സ്പൊണ്ടേനിറ്റിയാണ് ആ കഥ പറച്ചിലിലൂടെ ആളുകൾ വീഴാൻ കാരണം' അജു വർ​ഗീസ് കൂട്ടിച്ചേർത്തു.

  Read more about: aju varghese
  English summary
  Actor Aju Varghese Open Up About Nayanthara And Dhyan Sreenivasan, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X