എന്റെ ചിലവിൽ മക്കൾ അങ്ങനെ ഫേമസാകണ്ട... അതാണ് പബ്ലിക്കിൽ കൊണ്ടുവരാത്തത്, കഷ്ടപ്പെട്ട് ഫേമസാകട്ടെ; അജു

വിനീത് ശ്രീനിവാസനും ദിലീപും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ച പ്രതിഭകളിൽ ഒരാളാണ് അജു വർ​ഗീസ്. പത്ത് വർഷത്തിൽ ഏറെയായി മലയാള സിനിമയുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന അജു വർ​ഗീസ് ഇന്ന് നടൻ മാത്രമല്ല സംവിധായകൻ കൂടിയാണ്. മലർവാടി ആർട്സ് ക്ലബ്ബിലെ കുട്ടുവാണ് അന്നും ഇന്നും മലയാളികൾക്ക് അജു വർ​ഗീസ്. താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. രണ്ട് പ്രസവത്തിലൂടെയായി നാല് മക്കളാണ് അജുവിനും ഭാര്യ അ​ഗസ്റ്റീനയ്ക്കുമുള്ളത്.

വളരെ വിരളമായി മാത്രമാണ് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം അജു വർ​ഗീസ് പൊതു വേദികളിൽ എത്താറുള്ളത്. അവസാനമായി അജു കുടുംബസമേതം ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത് സുഹൃത്തും ‌നിർമാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ കല്യാണത്തിനാണ്. ലവ് ആക്ഷൻ ഡ്രാമ അടക്കമുള്ള സിനിമകൾ ഇരുവരും ഒരുമിച്ചാണ് നിർമ്മിച്ചത്.

Aju Varghese family

എട്ടും പത്തും വയസാണ് അജുവിന്റെ മക്കൾക്ക്. ഇവാൻ ജുവാനാ, ജേക്ക്, ലൂക്ക് എന്നിങ്ങനെയാണ് അജുവിന്റെ മക്കളുടെ പേരുകൾ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മക്കളെ പൊതുവേദികളിൽ കൊണ്ടുവരാത്തതിന്റെ കാരണം നടൻ വെളിപ്പെടുത്തി. മക്കൾ തന്റെ ചിലവിൽ ഫേമസാകേണ്ടെന്ന തീരുമാനമാണ് തനിക്കെന്ന് അജു പറയുന്നു. മക്കൾ‌ക്ക് പത്തും എട്ടുമാണ് വയസ്. അവരെ ഞാൻ പൊതുവേദികളിൽ അധികം കൊണ്ടുവരാറില്ല.

പബ്ലിക്കിൽ കാണിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടല്ല... എന്റെ ചിലവിൽ മക്കൾ അങ്ങനെ ഫേമസാകണ്ട. വേണമെങ്കിൽ അവർ തന്നെ കഷ്ടപ്പെട്ട് ഫേമസാകട്ടെ. ശ്രീനിവാസൻ സാർ ഇതേ സമീപനമാണ് മക്കളോട് സ്വീകരിച്ചത് എന്നതുകൊണ്ടല്ല. അവർ തന്നെ കഷ്ടപ്പെട്ട് ഫേമസായി വരുന്നതിനോടാണ് എനിക്ക് താൽപര്യം.

പറ്റുന്ന രീതിയിൽ അവർ കേറി വരാൻ നോക്കിയാലും ഞാൻ ഒഴിവാക്കും എന്നുമാണ് അജു വർ​ഗീസ് പറഞ്ഞത്. മറ്റുള്ള നടന്മാരെ അപേക്ഷിച്ച് അജു വർ​ഗീസിന്റെ പാരന്റിങ് വളരെ വ്യത്യസ്തമാണ്. മക്കൾ ഒരു വയസ് മാത്രം പ്രായമുള്ളപ്പോൾ താൻ പറഞ്ഞത് കേൾക്കാത്തതുകൊണ്ട് തനിക്ക് ഈ​ഗോ തോന്നിയിട്ടുണ്ടെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ അജു പറഞ്ഞിരുന്നു.

അജുവിന്റെ വാക്കുകൾ വൈറലായതോടെ ഭൂരിഭാ​ഗം ആളുകളും അജുവിന്റേത് ശരിയായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട് എത്തി. മക്കളുടെ മുന്നില്‍ സ്ഫടികത്തിലെ ചാക്കോ മാഷിനെപ്പോലെയായിരുന്നു ഒരു കാലത്ത് പെരുമാറിയിരുന്നതെന്നും അജു തുറന്ന് പറഞ്ഞിട്ടുണ്ട്. അത് തെറ്റാണെന്ന് മനസിലാക്കിയശേഷം മക്കളോടുള്ള സമീപനം മാറ്റിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. ഒരു സമയം വരെ മക്കൾക്ക് മുമ്പിൽ ഞാൻ ചാക്കോ മാഷായിരുന്നു.

Aju Varghese family

ഓരോ ദിവസവും നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകയാണല്ലോ. രൺജി സാർ അടക്കം പലരുമായും സംസാരിച്ചശേഷം ഞാൻ ആ രീതി തെറ്റാണെന്ന് മനസിലാക്കി മാറി. മുമ്പ് നമുക്ക് മക്കളെ വടിയോ മറ്റോ കാണിച്ച് പേടിപ്പിച്ച് നിർത്തി അനുസരിപ്പിക്കാം. പക്ഷെ ഇന്നത്തെ തലമുറയോട് ഈ രീതിയൊന്നും പറ്റില്ല. ​കാരണം അവർ ചോദ്യങ്ങൾ‌ ചോദിക്കുമെന്നാണ് അജു വർ​ഗീസ് പറഞ്ഞത്.

2014 ലാണ് ഇരട്ടകളായ ഇവാനും ജുവാനയും അജുവിന് ജനിക്കുന്നത്. ഇവാനും ജുവാനയും ജേക്കബിന്റെ സ്വർഗരാജ്യമെന്ന നിവിൻ പോളി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് രണ്ട് വർഷം കഴിഞ്ഞപ്പോൾ 2016ൽ അടുത്ത ഇരട്ടക്കുട്ടികളായ ജെയ്ക്കും ലൂക്കും അജുവിനും അ​ഗസ്റ്റീനയ്ക്കും പിറന്നു. അജു സിനിമയിലാണെങ്കിൽ അ​ഗസ്റ്റീന സംരംഭക എന്ന രീതിയിൽ തിരക്കിലാണ്.

More from Filmibeat

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X