'മറ്റുള്ളവർ ഉപേക്ഷിച്ച വസ്ത്രം വാങ്ങി ധരിക്കും, ആഢംബരമില്ല'; ലാളിത്യത്തിൽ പ്രണവിന് കോമ്പറ്റിഷനായി താരപുത്രൻ!
മലയാളികൾക്ക് എന്നും അത്ഭുതമാണ് മഹാനടൻ മോഹൻലാലിന്റെ മൂത്തപുത്രനും നടനുമായ പ്രണവ് മോഹൻലാൽ. താര ജാഡകളോ സെലിബ്രിറ്റി സ്റ്റാറ്റസോ ഒന്നുമില്ലാതെ സിംപിൾ ലൈഫ് നയിക്കുന്ന വ്യക്തിയാണ് പ്രണവ്. അച്ഛൻ ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളും വാച്ചും ഷൂസുമെല്ലാം ധരിക്കുമ്പോൾ പ്രണവിന്റെ വാർഡ്രോബിൽ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമെയുള്ളു. ബ്രാന്റോ വിലയോ നോക്കി ജീവിക്കാൻ പ്രണവിന് താൽപര്യമില്ലെന്നത് തന്നെയാണ് കാരണം. എപ്പോഴും സിംപിൾ ഡ്രസ്സിങും ലൈഫ്സ്റ്റൈലുമാണ് പ്രണവിന്റേത്.
താരപുത്രനാണ് താരമാണ് സമ്പന്നതയുടെ നടുവിൽ വളർന്നതാണ് എന്നിട്ടും വളരെ സിമ്പിളായിട്ടാണ് പ്രണവ് മോഹൻലാൽ ജീവിക്കുന്നതെന്നും അത്യാഢംബരം കാണിച്ച് ജീവിക്കുന്ന മറ്റ് താരപുത്രന്മാർക്കും പുത്രിമാർക്കും പ്രണവ് മാതൃകയാണെന്നും ആരാധകർ പറയാറുണ്ട്. യാത്രകളും സംഗീതവുമാണ് പ്രണവിന്റെ ജീവിതം.

അതിനിടയിൽ വല്ലപ്പോഴും സുഹൃത്തുക്കളും മറ്റും നിർബന്ധിക്കുമ്പോൾ സമയം കണ്ടെത്തി സിനിമകൾ ചെയ്യുന്നുവെന്ന് മാത്രം. യാത്രകൾക്കിടയിൽ വഴിയിൽ പായ വിരിച്ച് കിടക്കുന്നതും തിരക്കേറിയ റോഡിൽ നടക്കുന്നതുമായ പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി വൈറലായിട്ടുണ്ട്. പ്രണവിന്റെ സിംപ്ലിസിറ്റി ചൂണ്ടിക്കാട്ടി ആരാധകർ ഏറെയും ട്രോളാറുള്ളത് ബോളിവുഡ് സ്റ്റാർ കിഡ്സിനെയാണ്.
എന്നാൽ അവിടെയും ആഢംബരവും സെലിബ്രിറ്റി സ്റ്റാറ്റസും ഉപയോഗിക്കാതെ സിംപിൾ ജീവിതം നയിക്കുന്ന ഒരു താരുപുത്രനുണ്ട്. അത് മറ്റാരുമല്ല നടൻ അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മകൻ ആരവാണ്. ആഢംബരത്തിന്റെ പരകോടിയിൽ ജീവിക്കുന്നവരാണ് അക്ഷയും ട്വിങ്കിളും. എന്നാൽ പ്രായപൂർത്തിയാകും മുമ്പ് തന്നെ അത്തരം ജീവിതത്തോട് നോ പറഞ്ഞയാളാണ് ആരവ്.
ഒരു സൂപ്പർതാരത്തിന്റെ മകൻ വിലകുറഞ്ഞതും മറ്റുള്ളവർ ഉപയോഗിച്ച് ഉപേക്ഷിച്ചതുമായ വസ്ത്രം ധരിക്കുന്നതും ചെലവ് കുറഞ്ഞ ജീവിതം നയിക്കുന്നതുമെല്ലാം സങ്കൽപ്പിക്കാനാവുമോ?. എന്നാൽ ആരവിന്റെ ലൈഫ് സ്റ്റൈൽ ഇത്തരത്തിലാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോൾ വീട് വിട്ട് ഉപരിപഠനത്തിനായി വിദേശത്തേക്ക് വിമാനം കയറിയത് ആളാണ് ആരവ്. വസ്ത്രങ്ങളുടെ കാര്യത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ആരവിന്.
കഴിക്കുന്ന ഭക്ഷണം സ്വന്തമായി തയാറാക്കി കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയാണ് ആരവ്. ത്രിഫ്റ്റ് സ്റ്റോർ എന്ന് വിളിക്കുന്ന മറ്റാരെങ്കിലും ധരിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ വിൽക്കുന്ന ഇടങ്ങളിൽ പോയേ ആരവ് ഷോപ്പിങ് നടത്താറുള്ളു. വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി അത് പാഴാക്കി കളയുന്നതിൽ താൽപ്പര്യമില്ല എന്നാണ് ആരവിന്റെ നിലപാട്.

വസ്ത്രം കഴുകാനും ആരുടേയും സഹായം ആരവ് സ്വീകരിക്കാറില്ല. വീട്ടിൽ സഹായിക്കാൻ ഒരു സഹായിയെ നിർത്തുന്നതിൽ പോലും ആരവിന് താൽപ്പര്യമില്ലത്രെ. ലളിത ജീവിതം നയിക്കുന്നതിലാണ് ആരവിന് പ്രിയമെന്ന് അക്ഷയ് കുമാർ തന്നെയാണ് മുമ്പൊരു അഭിമുഖത്തിൽ മകനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
താരപുത്രനിപ്പോൾ 21 വയസ് പ്രായമുണ്ട്. ആരവിനെ കൂടാതെ ഒരു മകൾ കൂടി അക്ഷയ് കുമാറിനുണ്ട്. എന്നാൽ ആരവിന്റെ സ്വഭാവത്തിന്റെ നേരെ വിപരീത സ്വഭാവമാണത്രെ മകൾ നിതാരയ്ക്ക്.
വളരെ നല്ല വസ്ത്രങ്ങൾ നോക്കി മാത്രമെ മകൾ വാങ്ങുകയും ധരിക്കുകയും ചെയ്യൂവെന്നും അക്ഷയ് കുമാർ പറഞ്ഞു. ആരവിനെ കുറിച്ചുള്ള അക്ഷയുടെ വാക്കുകൾ വൈറലായതോടെ പ്രണവിന് ആരവ് ഒരു കോമ്പറ്റീഷനാകുമോയെന്നാണ് തമാശയായി ആരാധകർ ചോദിക്കുന്നത്.


Click it and Unblock the Notifications