'അവാർഡ് നിശക്കിടെ അവതാരകയെ പലതവണ ചുംബിച്ച് അല്ലു അർജുൻ, നാണക്കേടുകൊണ്ട് മുഖം താഴ്ത്തി രാം ചരൺ!
പ്രഭാസും രാം ചരണുമെല്ലാം മലയാള സിനിമാപ്രേമികളുടെ മനസിൽ കുടികൊള്ളുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു ഫാൻ ബേസ് ഉണ്ടാക്കിയെടുത്ത തെലുങ്ക് നടനാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ സിനിമകളെല്ലാം മൊഴി മാറ്റിയാണ് കേരളത്തിൽ പ്രദർശിപ്പിച്ചിരുന്നത്.
അവയിൽ ചിലതിനൊന്നും തെലുങ്കിൽ സ്വീകരണം ലഭിച്ചില്ലെങ്കിലും കേരളത്തിൽ അല്ലു അർജുൻ സിനിമകളും താരത്തിന്റെ ഡാൻസും വലിയ ഹിറ്റായിരുന്നു. പെൺകുട്ടികളുടെ ഹൃദയം കീഴടക്കിയ നടൻ കൂടിയായിരുന്നു അല്ലു അർജുൻ.
പ്രണയ സിനിമകളിലൂടെ തിളങ്ങിയിരുന്ന അല്ലു അർജുൻ പുഷ്പയിലൂടെയാണ് പാൻ ഇന്ത്യൻ താരമായി മാറിയത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അല്ലു അർജുൻ പുഷ്പയിൽ അവതരിപ്പിച്ചത് ചോക്ലേറ്റ് ബോയ് ലുക്കെല്ലാം വിട്ട് പക്ക വില്ലനെപ്പോലെയായിരുന്നു പുഷ്പയിൽ അല്ലു അർജുൻ പ്രത്യക്ഷപ്പെട്ടത്.
രശ്മിക മന്ദാന നായികയായ സിനിമയുടെ ഒരു ഭാഗം മാത്രമാണ് റിലീസ് ചെയ്തത്. ആദ്യത്തെ ഭാഗം തന്നെ റെക്കോർഡ് കലക്ഷൻ നേടിയിരുന്നു.

അതേസമയം മാസങ്ങൾ ഏറെയായിട്ടും രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്ഡേഷനുകൾ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിടാത്തത് ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. പുഷ്പ 2വിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അല്ലു അർജുന്റെ പഴയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ആരാധകരെല്ലാം ഫാമിലി ബോയ് എന്ന് വിശേഷിപ്പിക്കുന്ന അല്ലു അർജുൻ വർഷങ്ങൾക്ക് മുമ്പ് ഒരു പ്ലേ ബോയ് ആയിരുന്നുവെന്നാണ് അല്ലുവിന്റെ പുതിയ വീഡിയോ കണ്ട് ആരാധകർ കുറിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിൽ നടന്നൊരു അവാർഡ് നിശയിൽ അല്ലു അർജുനും പങ്കെടുത്തിരുന്നു. അല്ലു അർജുൻ സിനിമയിൽ ക്ലച്ച് പിടിച്ച് വരുന്ന കാലമായിരുന്നു അത്.
പുരബ് കോഹ്ലിയും ബോളിവുഡ് നടി കൃതി ഖർബന്ദയും ആയിരുന്നു അവാർഡ് നിശയുടെ അവതാരകർ സദസുമായി സംവദിക്കുന്നതിനിടെ അല്ലു അർജുന് അടുത്തേക്ക് പുരബ് കോഹ്ലിയും കൃതിയും വിശേഷങ്ങൾ ചോദിച്ച് എത്തി. ചാര നിറത്തിലുള്ള സ്യൂട്ടും സ്ട്രെയ്റ്റ് ചെയ്ത മുടിയുമായി വളരെ വ്യത്യസ്തമായ ലുക്കിലാണ് അല്ലു ചടങ്ങിൽ എത്തിയത്.

മൈക്കിൾ ജാക്സണുമായി അല്ലുവിനെ ഉപമിച്ചുകൊണ്ടാണ് അവതാരകർ താരത്തോട് സംസാരിച്ച് തുടങ്ങിയത്. ഞാനൊരു പ്ലേബോയ് ആണെന്നാണ് എല്ലാവരും കരുതുന്നതെന്നും എന്നാൽ സത്യമതല്ലെന്നും അല്ലു അർജുൻ പറയുന്നുണ്ട്.
ബണ്ണിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണിക്കാമോയെന്ന് ചോദിച്ചപ്പോഴാണ് ബണ്ണി കിസ് കാണിക്കാമെന്ന് പറഞ്ഞ് അല്ലു അർജുൻ അവതാരക കൃതിയെ പിടിച്ച് ചുംബിച്ചത്. ഒരു തവണ ചുംബിച്ച ശേഷം വീണ്ടും അല്ലു അർജുൻ ഇത് ആവർത്തിച്ചു.

സദസിൽ ഇരുന്ന താരങ്ങളായ കാജൾ അഗർവാൾ, രാം ചരൺ തുടങ്ങിയവരെല്ലാം അല്ലുവിന്റെ പ്രവൃത്തി കണ്ട് അമ്പരന്നു. അല്ലുവിന്റെ പ്രവൃത്തികണ്ട് നാണക്കേടുകൊണ്ട് നടൻ രാം ചരൺ തലതാഴ്ത്തിയിരിക്കുന്നതും വീഡിയോയിൽ കാണാം. പഴയ വീഡിയോ വീണ്ടും വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
'ഫാമിലി മാൻ ആകും മുമ്പ് അല്ലു അർജുൻ ഇത്ര വലിയ പ്ലേ ബോയ് ആയിരുന്നുവോ?, പഴയ പ്ലേ ബോയ് അല്ലുവിനെ മിസ് ചെയ്യുന്നു' എന്നുള്ള തരത്തിൽ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.

പതിനൊന്ന് വർഷം മുമ്പാണ് അല്ലു അർജുൻ സ്നേഹ റെഡ്ഡിയെ വിവാഹം ചെയതത്. തെന്നിന്ത്യയൊട്ടാകെ ആഘോഷമാക്കിയ വിവാഹമായിരുന്നു അല്ലു അർജുന്റേത്. ഇപ്പോൾ താര ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ഫാമിലിയുമായി കഴിയാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നടനാണ് അല്ലു അർജുൻ. എല്ലാ യാത്രകളിലും താരത്തിനൊപ്പം എപ്പോഴും കുടുംബവുമുണ്ടാകും.


Click it and Unblock the Notifications