'എനിക്ക് വേണ്ടി എന്തും ചെയ്യും..., അവന്റെ അമ്മയുടെ നേര്‍ക്ക് എന്തെങ്കിലും തെറ്റായത് സംഭവിച്ചാല്‍ വിടില്ല'

ഒരു കാലത്ത് മലയാളത്തിൽ തരം​ഗമായിരുന്നു അല്ലു അർജുനെന്ന പേര്. ആര്യയും ബണ്ണിയും ഹാപ്പിയുമെല്ലാം ആവർത്തിച്ച് കണ്ടിരുന്നവരാണ് മലയാളികൾ. തെലുങ്കിൽ തഴയപ്പെട്ട സമയത്താണ് അല്ലുവിന് കേരളത്തിൽ സ്വീകാര്യത ലഭിക്കുന്നത്. അല്ലു അർജുന്റെ സിനിമകളെല്ലാം ഒരു കാലത്ത് കേരളത്തിൽ വലിയ രീതിയിൽ ഹിറ്റായിരുന്നു. അല്ലു അർജുനെന്നല്ല മല്ലു അർജുനെന്നാണ് നടന് സോഷ്യൽമീഡിയ പോലും നൽകുന്ന വിശേഷണം.

തിരിച്ചും മലയാളി പ്രേക്ഷകരോട് അളവില്ലാത്ത സ്നേഹം അല്ലുവും കാണിക്കാറുണ്ട്. കേരള ജനതയ്ക്ക് ആപത്ത് സംഭവിച്ചാൽ ആദ്യം സഹായവുമായി ഓടി എത്തുന്നതും അല്ലു തന്നെ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ കേരളത്തിൽ വലിയ ആരാധക വൃന്ദ സൃഷ്ടിച്ച അല്ലുവിന്റെ പുഷ്പ 2 റിലീസിനെത്തുന്നതിനായി കാത്തിരിപ്പിലാണ് ആരാധകർ.

Allu Arjun Son Ayaan

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് വരുന്നതെങ്കിലും തന്റെ കരിയറിന്റെ തുടക്കത്തിൽ വലിയ തിരിച്ചടികൾ നടന് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്നാണ് തെലുങ്കിലെ നമ്പർ വൺ താ​രമായി നടൻ മാറിയത്. പുഷ്പ 2വിന്റെ റിലീസിന് മുന്നോടിയായി പ്രമോഷൻ ജോലികളുമായി തിരക്കിലാണ് താരം.

ഇപ്പോഴിതാ നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോ അണ്‍സ്‌റ്റോപ്പബിള്‍ വിത്ത് എന്‍ബികെയില്‍ പങ്കെടുക്കവെ മക്കളെ കുറിച്ച് അല്ലു അർജുൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അല്ലുവിനൊപ്പം മക്കളായ അല്ലു അയാനും അല്ലു അർഹയും അതിഥികളായി എത്തിയിരുന്നു. അല്ലുവിന്റെയും ഭാര്യ സ്നേഹ റെഡ്ഡിയുടേയും സോഷ്യൽമീഡിയ പേജിലൂടെ പ്രേക്ഷകർക്ക് അയാനും അർഹയും സുപരിചിതരാണ്.

അർഹ ഇതിനോടകം അച്ഛന്റെ വഴിയെ സിനിമയിൽ അരങ്ങേറി കഴിഞ്ഞു. ശാകുന്തളമെന്ന സാമന്ത ചിത്രത്തിലാണ് അർഹ അഭിനയിച്ചത്. ആൺമക്കൾക്കെപ്പോഴും അവരുടെ സൂപ്പർ ഹീറോ അച്ഛനായിരിക്കും. അർഹാന്റെ കാര്യത്തിലും അങ്ങനെ തന്നെ മാറ്റമില്ല. അച്ഛനുവേണ്ടി എന്തും ചെയ്യുന്ന മകനാണ് അർഹാനെന്നാണ് അല്ലു അർജുൻ പറഞ്ഞത്. ആനിമൽ സിനിമയിലെ രൺബീർ കപൂറിന്റെ കഥാപാത്രവുമായിട്ടാണ് മകനെ അല്ലു അർജുൻ ഉപമിച്ചത്.

പിതാവിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും കൊല്ലാനും ചാവാനും തുനിഞ്ഞ് നിൽക്കുന്ന മകനാണ് ആനിമലിലെ രൺബീറിന്റെ കഥാപാത്രം. അച്ഛനെയാണ് സിനിമയിൽ രൺബീറിന്റെ കഥാപാത്രം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്. ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവാണ് അദ്ദേഹം. രണ്‍ബീറിനെ വളരെ അധികം ഇഷ്ടമാണ്.

Allu Arjun Son Ayaan

അനിമല്‍ എന്ന ചിത്രത്തിലെ രണ്‍ബീറിന്റെ കഥാപാത്രത്തെ പോലെയാണ് മകന്‍ അയാൻ. എനിക്കു വേണ്ടി എന്തും ചെയ്യും. എന്നാല്‍ അവന്റെ അമ്മയുടെ നേര്‍ക്ക് എന്തെങ്കിലും തെറ്റായത് സംഭവിച്ചാല്‍ അവന്‍ എന്നെ വെറുതെ വിടില്ല എന്നാണ് അല്ലു അർജുൻ പറഞ്ഞത്. മക്കളായ അയാനും അർഹയും ജനിച്ചതോടെ വലിയ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നയാളാണ് അല്ലു അർജുൻ.

ദേഷ്യം പൂർണമായി മാറിയതിനൊപ്പം നടനിൽ ക്ഷമയും വന്നു. സംസാര രീതിയടക്കം മാറി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിവരം അനുസരിച്ച് വിവാഹത്തിനും കുട്ടികൾക്കും ശേഷം അല്ലു അർജുൻ തന്റെ ജീവിതശൈലി പൂർണ്ണമായും മാറ്റിയത്രെ. പത്ത് വയസാണ് അയാന്റെ പ്രായം. മകൾ അർഹ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X