'ദുൽഖറിനെ ഔട്ട് ഓഫ് ഷേപ്പിൽ കാണാൻ പറ്റില്ല, മമ്മൂട്ടിയുടെ മകനാണെങ്കിലും ഇക്കാര്യം ദുൽഖറിനുണ്ട്'; അമിത്

കൊച്ചിയിലെ തെരുവുകളിൽ വർഷങ്ങൾക്ക്‌ മുമ്പ്‌ ഷൂട്ടിങ്‌ കാണാൻ പോയി നിൽക്കുമ്പോൾ അമിത്‌ ചക്കാലക്കൽ എന്ന താടിക്കാരന്‌ സിനിമ ഒരുപാട്‌ ദൂരെയായിരുന്നു. ഹൈലൈറ്റായി കൊണ്ടുനടന്നിരുന്ന താടി കണ്ടുതന്നെ ഷൂട്ടിങ്‌ സെറ്റിൽനിന്ന്‌ ജൂനിയർ ആർട്ടിസ്‌റ്റിലേക്ക്‌ മാറാൻ അമിത്തിന് സാധിച്ചു.

രജീഷ്‌ മിഥില സംവിധാനം ചെയ്‌ത ലാൽ ബഹദൂർ ശാസ്‌ത്രി എന്ന ചിത്രത്തിലും ചെറിയൊരു റോളിൽ മുഖം കാണിച്ചുനിന്നു. പിന്നീട് അതേ സംവിധായകന്റെ അടുത്ത ചിത്രത്തിൽ നായകനായി.

ഹണീബീ, ആഹാ, ജിബൂട്ടി തുടങ്ങി ഒട്ടനവധി മലയാള സിനിമകൾ ചെയ്തു. സിനിമ ഹൃദയത്തിൽ സൂക്ഷിക്കുന്ന യുവാക്കൾക്ക്‌ പ്രചോദനമാകുന്ന ജീവിതകഥയാണ്‌ അമിത്തിന്റേത്‌. മാർട്ടിൻ പ്രക്കാട്ട്‌ സംവിധാനംചെയ്‌ത ദുൽഖർ-ഗ്രിഗറി ടീമിന്റെ എബിസിഡി എന്ന സിനിമയിയുടെ ഷൂട്ടിങ് കാണാൻ പോയപ്പോൾ.

അതിൽ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായിരുന്നു ഖാലിദ്‌ റഹ്‌മാനെ മുൻപരിചയമുള്ളതുകൊണ്ട് അതിഥി വേഷത്തിൽ അമിത് അഭിനയിച്ചു. അമിത് നായകനായി അഭിനയിച്ചപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയാണ്.

ദുൽഖറിനെ ഔട്ട് ഓഫ് ഷേപ്പിൽ കാണാൻ പറ്റില്ല

ഇപ്പോഴിത അടുത്തിടെ ഒരു അഭിമുഖത്തിൽ ദുൽഖർ സൽ‌മാനെ കുറിച്ച് അമിത് ചക്കാലക്കൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദുൽഖർ സൽമാനെ ഔട്ട് ഓഫ് ഷേപ്പിൽ കാണാത്തത് അദ്ദേഹത്തിലെ ഡെഡിക്കേഷനാണ് കാണിക്കുന്നതെന്നാണ് അമിത് ചക്കാലക്കൽ പറയുന്നത്.

മമ്മൂട്ടിയുടെ മകനാണെന്ന് ഗുണം കിട്ടിയിട്ടുണ്ടെന്ന് ആളുകൾ പറയാറുണ്ടെന്നും എന്നാൽ അതിനപ്പുറം അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെന്നും അമിത് പറഞ്ഞു.

മമ്മൂട്ടിയുടെ മകനാണെങ്കിലും ഇക്കാര്യം ദുൽഖറിനുണ്ട്

'മമ്മൂക്കയുടെ മകനാണ് ദുൽഖർ സൽമാൻ. അങ്ങനെയൊരു ഗുണം കിട്ടിയിട്ടുണ്ടെന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു കാര്യം തിരിച്ച് ചോദിക്കട്ടെ. ഇന്നുവരെ ദുൽഖറിനെ തടിവെച്ച് കണ്ടിട്ടുണ്ടോ. ഔട്ട് ഓഫ് ഷേപ്പിൽ കണ്ടിട്ടുണ്ടോ. അപ്പോൾ അയാൾ എത്രത്തോളം പ്രിപ്പയർ ചെയ്യുന്നുണ്ട്.'

'സെക്കന്റ് ഷോ വന്നിട്ട് എത്രയോ വർഷങ്ങളായി. അന്ന് മുതൽ ഇന്നുവരെ അയാളെ ഓഫ് ഷേപ്പിൽ കണ്ടിട്ടുണ്ടോ...? കണ്ടിട്ടില്ല. കാരണം അദ്ദേഹം തുടർച്ചയായി പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുകയാണ്.'

സ്കിറ്റ് ചെയ്യാൻ എനിക്കൊരു വൺലൈൻ തന്നു

'അത് അയാളുടെ ഉള്ളിലെ ഭ്രാന്താണ്. അത് ചെയ്യാനുള്ള ഡെഡിക്കേഷനാണ്' അമിത് പറഞ്ഞു. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴുള്ള അനുഭവവും മമ്മൂട്ടി നൽകുന്ന സപ്പോർട്ടിനെ കുറിച്ചും അമിത് വാചാലനായി.

'മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ എന്ന പരിപാടിയുടെ ഫൈനൽ റൗണ്ടിന്റെ ഓപ്പണിങ് എത്തിക്കഴിഞ്ഞപ്പോൾ മമ്മൂട്ടിയാണ് ഗസ്റ്റായി വരുന്നത്. അന്ന് വൈകിട്ട് കുറച്ച് നേരം മുമ്പ് സ്കിറ്റ് ചെയ്യാൻ എനിക്കൊരു വൺലൈൻ തന്നു.'

എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല

'ധനികനായ ഒരാളുടെ മകന്റെ വണ്ടി പഞ്ചറാകുന്നു എന്നൊരു വൺലൈനാണ് എനിക്ക് തന്നത്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. അന്ന് ഞാൻ ആ സ്കിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക അവിടിരുന്നു ചിരിച്ചു.'

'അത് ഞാൻ ഒരിക്കലും മറക്കില്ല. അദ്ദേഹം തന്ന ആ ചിരിയിലെ കോൺഫിഡൻസ് നമ്മൾ പെർഫോം ചെയ്യുമ്പോൾ മമ്മൂക്കയെ പോലൊരാൾ ചിരിക്കുന്നത് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല' അമിത് പറഞ്ഞു. സ്കൂളിൽ അമിതിന്റെ സീനിയറായിരുന്നു നിവിൻ പോളി.

അമിത്തിന്റെ വരാനിരിക്കുന്ന സിനിമകൾ

തങ്ങൾക്ക് ഇടയിലുള്ളവർ തന്നെ സിനിമയിലേക്ക് എത്തിയപ്പോൾ ആഗ്രഹവും ആത്മവിശ്വാസവും കൂടിയെന്നാണ് അമിത് മുമ്പൊരിക്കൽ പറഞ്ഞത്. അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം അസ്‍ത്രായാണ്.

ആസാദ് അലവിലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X