'അവളെ സംബന്ധിച്ചിടത്തോളം ലാലേട്ടൻ പ്രായമായ തടിയുള്ള ഒരു ആക്ടർ, അവൾ വലിയ വിലയൊന്നും കൊടുത്തില്ല'; അമിത്!
തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ പ്രാവ് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ പശ്ചാത്തലമാക്കി നവാസ് അലിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
പത്മരാജന്റെ കഥയെ ആസപ്ദമാക്കി രചിച്ച സിനിമ അടുത്തകാലത്ത് സത്രീ ആക്രമങ്ങള്‍ വരച്ചുകാട്ടിയതില്‍ മികവ് പുലര്‍ത്തുന്ന പട്ടികയില്‍ മുന്‍പന്തിയിലാണ്. അരവിന്ദ്, മനോഹരന്‍, കമലാസന്നന്‍, ഹരികുമാര്‍ എന്ന ഉറ്റ ചങ്ങാതിമാരായ നാലുപേരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തിൽ നായകൻ.
മലയാള സിനിമയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അമിത്. മുപ്പത്തിയെട്ടുകാരനായ അമിത് എബിസിഡി, ഹണി ബീ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
ഒരു തരത്തിലുള്ള സിനിമാ പശ്ചാത്തലവും ഇല്ലാതെ എത്തിയാണ് നായക വേഷങ്ങൾ അമിത് ചെയ്ത് തുടങ്ങിയത്. അഭിനയം കൊണ്ട് അമിത്തിനെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ മോഹൻലാലാണെന്ന് പറയുകയാണ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ അമിത്.

മോഹൻലാലിനൊപ്പം കായംകുളം കൊച്ചുണ്ണിയിൽ അമിത്തും അഭിനയിച്ചിരുന്നു. നിവിൻ പോളി ടൈറ്റൽ റോൾ ചെയ്ത സിനിമയിൽ ഗസ്റ്റ് റോളിലാണ് മോഹൻലാൽ എത്തിയത്. ഇത്തിക്കര പക്കിയായി സ്റ്റണ്ടും മാസ് ഡയലോഗും പറയുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ ഉണ്ടായ ഒരു രസകരമായ സംഭവവും അമിത് വെളിപ്പെടുത്തി. തന്നെ പുച്ഛിച്ച സ്ത്രീയെ വരെ അഭിനയം കൊണ്ട് ലാലേട്ടൻ ആരാധികയാക്കി മാറ്റി എന്നാണ് അമിത് പറയുന്നത്. 'കായംകുളം കൊച്ചുണ്ണിയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടൻ അന്ന് അഭിനയിക്കാൻ വരുന്നത് വരെ റോഷൻ ചേട്ടൻ ഇത്തിരി ചൂടാവുന്ന ആളായിരുന്നു.'
'ലാലേട്ടൻ അഭിനയിക്കാൻ വന്ന ഫസ്റ്റ് ഡെ അദ്ദേഹത്തിന്റെ രണ്ട് ഷോട്ട് കഴിഞ്ഞപ്പോഴേക്കും റോഷൻ ചേട്ടൻ അവിടുന്ന് യെസ് എന്നൊക്കെ പറഞ്ഞ് പുള്ളി ആഗ്രഹിച്ച സാധനം കിട്ടിയ എക്സൈറ്റ്മെന്റിലായിരുന്നു. അപ്പോൾ നമ്മൾ വിചാരിക്കും നമ്മളോടൊക്കെ ഇത്രയും ദിവസം കുരച്ചു നടന്നയാളാണ് ഇന്ന് പൂച്ചക്കുഞ്ഞിനെ പോലെ ഏയ് എന്നൊക്കെ പറഞ്ഞ് വരുന്നതെന്ന്.'
'കായംകുളം കൊച്ചുണ്ണിക്ക് തൊട്ട് മുമ്പ് ലാലേട്ടനെ വെച്ച് പുള്ളി തന്നെ എത്ര പടം ചെയ്തിട്ടുണ്ടെന്ന് ആലോചിക്കണം. നാല് പടം കഴിഞ്ഞ് അഞ്ചാമത്തെ പടമാണിത്. അപ്പോഴും ഓരോ സീനിലും റോഷനെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ലാലേട്ടൻ. നമ്മൾ ഒരു പടത്തിനകത്ത് ഒരു ഡയലോഗ് ഒക്കെ പറഞ്ഞിട്ട് പുള്ളിയുടെ വായിൽ നിന്ന് എടാ കലക്കി ട്ടോ എന്ന് കേൾക്കാൻ തപസ് ഇരിക്കണം.'

'സെറ്റിൽ പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യുന്ന ഒരു നോർത്ത് ഇന്ത്യക്കാരിയുണ്ടായിരുന്നു. ഭയങ്കര പൈസ കൊടുത്തിട്ടാണ് ഈ സ്ത്രീയെ കൊണ്ടുവന്നിരിക്കുന്നത്. നല്ല സുന്ദരിയായിട്ടുള്ള നോർത്ത് ഇന്ത്യൻ ലേഡിയാണ്. ഭയങ്കര ആറ്റിറ്റ്യൂടിൽ നിൽക്കുകയാണ്. അവരുടെയൊക്കെ ഒരു നോട്ടം കിട്ടിയിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് കരുതി നമ്മളൊക്കെ അവരെ നോക്കുന്നുണ്ട്.'
'ലാലേട്ടൻ അന്ന് അഭിനയിക്കാൻ വരുമ്പോൾ ഈ സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രായമായ തടിയുള്ള ഒരു ആക്ടർ വരുന്നുവെന്ന മനോഭാവമായിരുന്നു. അവൾ പുള്ളിക്ക് വലിയ വിലയൊന്നും കൊടുത്തിട്ടില്ല എന്ന് നമുക്ക് കാണുമ്പോൾ തന്നെ മനസിലാവും.'
'എന്നാൽ ലാലേട്ടൻ വന്ന് പെർഫോം ചെയ്ത് തുടങ്ങിയപ്പോഴേക്കും കൂളിംഗ് ഗ്ലാസൊക്കെ അഴിച്ച് വെച്ച് ആ സ്ത്രീ ലാലേട്ടന്റെ പ്രകടനം നോക്കി നിൽക്കുകയാണ്. ലാലേട്ടൻ ആ സെറ്റിൽ ഉണ്ടായിരുന്ന ആളെ തന്നെ ഒരു ഫാൻ ആക്കി മാറ്റുകയാണ്.'
'അദ്ദേഹത്തിന്റെ രണ്ട് പടമൊക്കെ കണ്ട് കഴിഞ്ഞാൽ നമ്മളും ആ വലയത്തിൽ വീണുപോകും. അത് അവരുടെ ഒരു മാജിക്കാണ്', എന്നാണ് മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് വിവരിച്ച് അമിത് ചക്കാലയ്ക്കൽ പറഞ്ഞത്. സന്തോഷമാണ് പ്രാവിന് മുമ്പ് അമിത് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications