For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനെ ചവിട്ടി,'സഹദേവൻ നേരെ താഴേക്ക്',ലാലേട്ടൻ തിരിച്ച് തല്ലാത്ത ഒരു വില്ലനെ ഉള്ളൂ, അത് സഹദേവനാണ്: ഷാജോൺ

  |

  മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും തിളങ്ങിയ താരമാണ് കലാഭവൻ ഷാജോൺ. മിമിക്രി കലാകാരനായാണ് തൻ്റെ കലാജീവിതം തുടങ്ങുന്നത്. ആദ്യമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തുകയും ഹാസ്യ വേഷങ്ങൾ ചെയ്ത് പ്രേകഷകരുടെ കൈയ്യടി നേടിയ താരം കൂടിയാണ്. ദിലീപിൻ്റെയൊപ്പമുള്ള 'മൈ ബോസ്' എന്ന ചിത്രത്തിലാണ് മുഴുനീള ഹാസ്യ വേഷം ചെയ്തത്. അതിന് ശേഷം ചെയ്ത 'ദൃശ്യം' എന്ന സിനിമയിലെ സഹദേവനായി എത്തിയതോടെയാണ് ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.

  കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ടിവിയിലെ താരദമ്പതികളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ നടനും സംവിധായകനുമായ ഷാജോൺ എത്തിയിരുന്നു. വേദിയിൽ രസകരമായ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം 'ദൃശ്യ'ത്തിലെ ഷൂട്ടിംഗ് അനുഭവവും പറഞ്ഞു. 'ദൃശ്യം' സിനിമയിലെ ഏറ്റവും മികച്ച സീനുകളിലൊന്നാണ് ക്ലൈമാക്സ് രംഗം. സീനിൽ ഷാജോൺ അവതരിപ്പിക്കുന്ന സഹദേവൻ ജോർജ്ജ് കുട്ടിയെ ചവിട്ടുന്ന രംഗം ദൃശ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സീനുകളിൽ ഒന്നായിരുന്നു. ഈ രംഗത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളും ലാലേട്ടനെ ചവിട്ടുന്നതും വേദിയിൽ അവതരിപ്പിച്ചു.

  'ഈ രംഗം അഭിനയിക്കാൻ ആദ്യം പേടിയായിരുന്നു. കാരണം അപ്പുറത്തെ വശത്ത് ലാലേട്ടനാണ് ഉള്ളത്. പിന്നീട് ലാലേട്ടൻ കുറേ നേരം സംസാരിച്ച് കുഴപ്പമില്ലെന്നൊക്കെ പറഞ്ഞ് ധൈര്യം തന്നപ്പോഴാണ് ആ സീൻ അഭിനയിക്കാൻ ഒരുങ്ങിയത്. ശേഷം ചവിട്ടുന്നതിന്റെ ഒരു റിഹേഴ്‌സലും എടുത്തു. ആ രംഗത്തിന്റെ ഫൈറ്റ് കൊറിയോഗ്രാഫി ചെയ്തത് മോഹൻലാൽ ആണ് അതിന് ശേഷം രംഗം ഷൂട്ട് ചെയ്യാൻ തുടങ്ങി', ഷാജോൺ പറഞ്ഞു.

  Also Read: 'എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ...'; ഫ്രണ്ട്ഷിപ്പ് ഡെയിൽ അണ്ണനും തമ്പിയും ഒന്നിച്ചു, വീഡിയോ വൈറൽ!

  'ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ ലാലേട്ടനെ ചവിട്ടി. പക്ഷെ ചവിട്ട് കൊടുത്തതിന് ശേഷം ഞാൻ തന്നെ താഴേക്ക് വീഴുകയായിരുന്നു. റിഹേഴ്‌സലിന്റെ സമയം അധികം ബലം കൊടുക്കാതെ നിന്ന ലാലേട്ടൻ ഷൂട്ടിങ്ങിൻ്റെ സമയത്ത് കഥാപാത്രം ചെയ്യുന്നത് പോലെ ബലം തോളിൽ കൊടുത്താണ് നിന്നത്. ഇത് അറിയാതെ ചവിട്ടിയപ്പോഴാണ് ഞാൻ താഴെ വീണത്', ഷാജോൺ വിശദീകരിച്ചു.

  Also Read: കല്യാണക്കാര്യം പറഞ്ഞ് ഇനി ആരും ഇങ്ങോട്ട് വരണ്ട, അക്കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് സനുഷ

  'ദൃശ്യം' സിനിമയിലെ ക്ലൈമാക്സ് രംഗം മോഹൻലാൽ ആരാധകരെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിരുന്നു. സഹദേവൻ്റെ പ്രകടനം അത്രമാത്രം ഗംഭീരമാണ് സിനിമയിൽ. ലാലേട്ടൻ്റെ സിനിമകളിൽ വില്ലനെ തിരിച്ച് തല്ലാത്ത സിനിമ ഉണ്ടെങ്കിൽ ആത് ദൃശ്യം ആണ്.

  ദൃശ്യത്തിൽ സഹദേവനെ തിരിച്ച് തല്ലാൻ കഴിഞ്ഞില്ലെങ്കിലും ''ഒപ്പം' എന്ന സിനിമയിൽ ഷാജോൺ ചെയ്ത കഥാപാത്രത്തെ കാര്യമായി തന്നെ പരിഗണിച്ചിരുന്നു. 'ഒപ്പം' സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ ഷാജോണിന് ലാലേട്ടൻ്റെ കയ്യിൽ നിന്ന് തല്ലുകൊള്ളുന്ന രംഗം മികച്ച കയ്യടി നൽകിയാണ് ലാലേട്ടന്റെ ആരാധകർ സ്വീകരിച്ചത്.

  Also Read: എന്ത് കണ്ടിട്ടാണ് നീ സ്നേഹിച്ചത്, 'മര്യാദയ്ക്ക് പൊക്കോ', മഷൂറയെ പെണ്ണ് ചോദിച്ച് ചെന്നപ്പോൾ ബഷീർ നേരിട്ടത്

  മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ജീത്തു ജോസഫിന്റെ 'ദൃശ്യം'. 50 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ സിനിമ ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പതിവ് കോമഡി വേഷങ്ങളിൽ നിന്ന് ഗൗരവക്കാരനായ നെഗറ്റീവ് ക്യാരക്ടർ വേഷമായ ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന് 2013-ലെ കേരള സംസ്ഥാന ഫിലിം അവാർഡിലെ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.

  2019-ൽ പൃഥ്വിരാജിനെ നായകനാക്കി 'ബ്രദേഴ്സ് ഡേ' എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമ സംവിധായക രംഗത്തും ഷാജോണും ശ്രദ്ധേയനായി.

  Read more about: kalabhavan shajon
  English summary
  Actor And director Kalabhavan Shajon Shared His experience with mohanlal for Drishyam movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X