'ആശുപത്രിവാസം കഴിഞ്ഞു... വീണ്ടും സിനിമാ സെറ്റിലേക്ക്... പ്രാർഥിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി'; കോട്ടയം നസീർ

കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാ​ർത്ത വന്നപ്പോൾ മുതൽ എല്ലാവരും കാത്തിരുന്നത് സുഖം പ്രാപിച്ചുവെന്ന് അദ്ദേഹം തന്നെ തങ്ങളോട് വന്ന് പറയുന്ന നിമിഷത്തിനായാണ്

സോഷ്യൽമീഡിയകളും ടെലിവിഷൻ ചാനലുകളും തിങ്ങി നിറയും മുമ്പ് തന്നെ സ്റ്റേജ് ഷോകൾ വഴിയും മിമിക്രി കാസറ്റുകൾ വഴിയും സിനിമകൾ വഴിയും പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് കോട്ടയം നസീറിന്റേത്. തൊണ്ണൂറുകളിൽ ഒട്ടുമിക്ക സിനിമകളും ചെറിയ കഥാപാത്രങ്ങളെങ്കിലും ചെയ്ത് കോട്ടയം നസീറും ഉണ്ടാകും.

ഇപ്പോൾ വെറുതെ വന്ന് കോമഡി ചെയ്ത് പോകുന്ന കഥാപാത്രം എന്നതിലുപരി നിരവധി അഭിനയ സാധ്യതകളും പ്രാധാന്യവുമുളള കഥാപാത്രങ്ങൾ കോട്ടയം നസീർ ചെയ്യുന്നുണ്ട്. മമ്മൂട്ടി ചിത്രം റോഷാക്കിലെ കോട്ടയം നസീറിന്റെ പ്രകടനമൊക്കെ അതിന് ഉദാഹരങ്ങളാണ്.

Kottayam Nazeer, Kottayam Nazeer health, Kottayam Nazeer news, Kottayam Nazeer age, Kottayam Nazeer family, കോട്ടയം നസീർ, കോട്ടയം നസീർ ആരോഗ്യം, കോട്ടയം നസീർ വാർത്തകൾ, കോട്ടയം നസീർ വയസ്, കോട്ടയം നസീർ കുടുംബം

നടൻ, മിമിക്രി കലാകാരൻ എന്നതിലുപരിയായി കോട്ടയം നസീർ ചിത്രകലയിൽ പ്രാവീണ്യമുള്ള വ്യക്തി കൂടിയാണ്. കഴിഞ്ഞ ദിവസം കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു.

അന്ന് സിനിമയേയും കലയേയും സ്നേഹിക്കുന്നവരെല്ലാം പ്രാർഥിച്ചത് കോട്ടയം നസീർ എത്രയും വേ​ഗം ജീവിതത്തിലേക്ക് തിരിച്ച് വരണമേയെന്നായിരുന്നു. ആരോ​ഗ്യവാനായ താരം പെട്ടന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്ന് കേട്ടപ്പോൾ ആരാധകരും അമ്പരന്നു. ആൻജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആൻജിയോപ്ലാസ്റ്റിയും ചെയ്‍തു.

കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാ​ർത്ത വന്നപ്പോൾ മുതൽ എല്ലാവരും കാത്തിരുന്നത് സുഖം പ്രാപിച്ചുവെന്ന് അദ്ദേഹം തന്നെ തങ്ങളോട് വന്ന് പറയുന്ന നിമിഷത്തിനായാണ്. ഇപ്പോഴിത എല്ലാവരുടേയും സ്നേഹത്തിന്റേയും പ്രാർഥനയുടേയും ഫലമായി കോട്ടയം നസീർ ആശുപത്രിയിൽ നിന്നും സുഖം പ്രാപിച്ച് വീട്ടിലെത്തിയിരിക്കുകയാണ്.

മാത്രമല്ല കമ്മിറ്റ് ചെയ്ത സിനിമകളിൽ അഭിനയിക്കാൻ സിനിമാ സെറ്റിലേക്കും നസീർ എത്തി കഴിഞ്ഞു. താരം തന്നെയാണ് ഇക്കാര്യങ്ങളെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.

'ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു... എന്നെ ചികിത്സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും... പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ച് അന്ന്വേഷിക്കുകയും..... വന്ന് കാണുകയും..... എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി' എന്നാണ് കോട്ടയം നസീർ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

താരത്തിന്റെ നന്ദി അറിയിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ‌ആരാധകരും സഹപ്രവർത്തകരും സന്തോഷം പങ്കിട്ടെത്തി.

Kottayam Nazeer, Kottayam Nazeer health, Kottayam Nazeer news, Kottayam Nazeer age, Kottayam Nazeer family, കോട്ടയം നസീർ, കോട്ടയം നസീർ ആരോഗ്യം, കോട്ടയം നസീർ വാർത്തകൾ, കോട്ടയം നസീർ വയസ്, കോട്ടയം നസീർ കുടുംബം

ഇനിയും ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണുവാൻ ജഗദീശ്വര൯ അനുഗ്രഹം ചൊരിയട്ടെ... അന്നു൦ ഇന്നും എന്നും ഒത്തിരി ഇഷ്ടവും സ്നേഹവും, ആൾ ദി ബെസ്റ്റ് ഇക്ക എന്നിങ്ങനെയെല്ലാമാണ് നസീറിന്റെ സോഷ്യൽമീഡിയ പോസ്റ്റിന് വന്ന കമന്റുകൾ.

മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീല്‍ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം റോഷാക്കില്‍ ഗൗരവ സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കോട്ടയം നസീർ കയ്യടി നേടിയിരുന്നു. നിരവധി ഹിറ്റ് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കോട്ടയം നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മിമിക്രി വിഭാഗത്തില്‍ ലഭിച്ചത് കോട്ടയം നസീറിന് മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. മിമിക്സ് പരേഡിൽ മോർഫിങ് എന്ന ഒരു ഇനം ആദ്യം അവതരിപ്പിച്ച കലാകാരൻ കൂടിയാണ് കോട്ടയം നസീർ. കോട്ടയം നസീർ അവതരിപ്പിച്ച് കൈയ്യടി നേടിയ ഐറ്റങ്ങളാണ് പിന്നീട് വന്ന പല മിമിക്രി കലാകാരന്മാരും അനുകരിച്ചിട്ടുള്ളത്. ‌

ലോക്ക് ഡൗണ്‍ കാലത്ത് ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. അനന്തഭദ്രത്തിലെ ദിഗംബരനെ നസീർ ക്യാൻവാസിലാക്കിയത് ശ്രദ്ധനേടിയിരുന്നു. ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയിലെ ജയസൂര്യയുടെ ചിത്രം കോട്ടയം നസീർ വരച്ചതും ഒരു സമയത്ത് വൈറലായിരുന്നു. കോട്ടയം നസീർ മനോഹരമായി ചിത്രം വരയ്ക്കുമെന്ന് പലരും തിരിച്ചറിഞ്ഞത് ലോക്ക് ഡൗൺ കാലത്താണ്.

More from Filmibeat

Read more about: kottayam nazeer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X