'അനൂപ് മേനോൻ അറിവും വിവരവുമുള്ള ആളാണ്, ഒറ്റ പ്രശ്നമേയുള്ളു പുള്ളിക്ക് എപ്പോഴും സുഖം വേണം'; ടിനി ടോം പറഞ്ഞത്!

മലയാളികളുടെ പ്രിയ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം കണ്ടെത്താൻ ടിനിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ പല കോമഡി ഷോകളിലും ടിനി വിധികർത്താവായി എത്താറുണ്ട്.

പലപ്പോഴും ടിനി പങ്കുവെയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും കഥകളും അനുഭവങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. തനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സഹതാരങ്ങളുടെ വിശേഷങ്ങൾ നർമ്മം കലർത്തി ടിനി പങ്കുവെച്ചപ്പോഴെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അടുത്തിടെ അത്തരത്തിൽ ടിനി പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ഹിറ്റായ കഥ നടൻ ബാലയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവമായിരുന്നു. ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമെല്ലാമായ അനൂപ് മേനോനെ കുറിച്ച് ടിനി ടോം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

അനൂപ് മേനോൻ അറിവും വിവരവുമുള്ള ആളാണെന്നും പക്ഷെ ഒറ്റ പ്രശ്നമേയുള്ളു പുള്ളിക്ക് എപ്പോഴും സുഖം വേണമെന്നുമാണ് ചില അനുഭവങ്ങൾ കൂടി വിവരിച്ചുകൊണ്ട് ടിനി ടോം പറഞ്ഞത്.

tini tom, anoop menon

'ഈ അനൂപ് മേനോൻ നല്ല അറിവും വിവരവുമുള്ള ആളാണ്. എൽഎൽബി ഫസ്റ്റ് റാങ്കാണ് എന്നതിനേക്കാൾ ഗോൾഡ് മെഡലിസ്റ്റാണ്. ഒറ്റ പ്രശ്നമേയുള്ളു പുള്ളിക്ക്... സുഖം വേണം പുള്ളിക്ക് എപ്പോഴും. ഞങ്ങൾ ഒരുമിച്ചു ചെയ്ത ഷീ ടാക്സി എന്ന സിനിമയുടെ പേര് ശരിക്കും ഗുരുവായൂർ ടു കുന്നംകുളം എന്നായിരുന്നു.'

'പുള്ളി അത് മാറ്റിയിട്ട് കൂർഗ് ടു മറ്റെന്തോ ആക്കിമാറ്റി. കാരണം പള്ളിക്ക് തണുപ്പുള്ള സ്ഥലത്ത് ഷൂട്ടിങ് നടത്തണമായിരുന്നു. പുള്ളിക്ക് എപ്പോഴും തണുപ്പുള്ള സ്ഥലവും ഫൈവ് സ്റ്റാർ ഹോട്ടലുമൊക്കെ വേണം. അതൊക്കെ ഒരുപാടിഷ്ടമുള്ള ആളാണ്. പുള്ളി ആപ്പിൾ പോലെയാണ്. എപ്പോഴും ഫ്രിഡ്ജിൽ ഇങ്ങിനെ സുഖമായി വെച്ചോണ്ടിരിക്കണം.'

'പുള്ളിയ്ക്ക് ഈ ലക്ഷ്വറി ലൈഫൊക്കെ ഇഷ്ടമാണ്. പുള്ളി കഥയെഴുതുമ്പോൾ നോക്കിയാൽ മതി. ഇപ്പോൾ പുള്ളി പിടിച്ചേക്കുന്നത് ഷില്ലോങാണ്. എപ്പോഴും തണുപ്പൊക്കെ വേണം ചൂട് പറ്റില്ലെന്നും', ടിനി ടോം പറയുന്നു. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. അനൂപ് മേനേനെ കുറിച്ച് കഥകൾ പറഞ്ഞ് അദ്ദേഹത്തെ കൂടി ട്രോളണോ എന്നുള്ള തരത്തിലായിരുന്നു കമന്റുകൾ ഏറെയും.

ചിലർ അനൂപ് മേനോന്റെ വിദ്യാഭ്യാസ യോ​ഗ്യതയെ കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലും പങ്കുവെച്ചിട്ടുണ്ട്. 'എന്റെ പൊന്നു ടിനി... ബാല നിങ്ങളെ പഞ്ഞിക്കിടാത്തത് നിങ്ങളുടെ മുജന്മ ഭാഗ്യം. ഇനി അനൂപ് മേനോന്റെ നെഞ്ചത്താണോ?. പൃഥ്വിരാജും ഉണ്ണി മുകുന്ദനും സൂക്ഷിച്ചോളൂ.. അടുത്ത കഥ നിങ്ങളെ പറ്റിയാരിക്കും. അനൂപ് മേനോൻ ഒരു നല്ല സിനിമാക്കാരനാണ്... എന്നാൽ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു എന്നത് അറിയില്ലായിരുന്നു', എന്നെല്ലാമാണ് കമന്റുകൾ വന്നത്.

tini tom, anoop menon

നാൽപത്തിയാറുകാരനായ അനൂപ് മേനോന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ കൂമൻ, വരാൽ എന്നിവയാണ്. ബി​ഗ് ബോസ് മലയാളം സീസൺ ഫോർ‌ വിജയി ദിൽഷ പ്രസന്നനെ നായികയാക്കി ഒരു സിനിമ കൂടി അനൂപിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിൽ ഓ സിൻഡ്രല്ല എന്നാണ് പേരിട്ടിരിക്കുന്നത്.

ദിൽഷയുടെ ആദ്യ ചിത്രം കൂടിയാണിത്. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Read more about: tini tom anoop menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X