'ഇത്രയും തള്ളിയിട്ട് പാപ്പൻ പടം കാണുമ്പോൾ കൊള്ളില്ലെന്ന് തോന്നിയാൽ പേജിൽ കയറി തെറി വിളിച്ചോളൂ'; ​ഗോകുൽ സുരേഷ്

താരങ്ങളുടെ മക്കൾ സിനിമയിലെത്തുന്നത് സ്വഭാവികമായി സംഭവിക്കുന്ന ഒന്നാണ്. മലയാള സിനിമയിലെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ മക്കൾ സിനിമയിലേ​ക്ക് എത്തിയിട്ടുമുണ്ട്. പ്രണവ് മോഹൻലാൽ സിനിമയോടുള്ള താൽപര്യം കൊണ്ട് അഭിനയിക്കുന്നതല്ല.

പ്രണവ് ചെയ്യേണ്ട കഥാപാത്രമാണ് ഇതെന്ന് തോന്നുമ്പോൾ സിനിമാപ്രവർത്തകർ‌ പ്രണവിനെ സമീപിച്ച് കഥ പറഞ്ഞ് അഭിനയിപ്പിക്കുന്നതാണ്. ബാലതാരമായി അഭിനയിച്ച് സംസ്ഥാന പുരസ്കാരം വരെ നേടിയിട്ടുണ്ടെങ്കിലും മുതിർന്നപ്പോൾ അഭിനയത്തിനോട് പ്രണവിന് താൽപര്യ കുറവാണ്.

ഏറ്റവും അവസാനം പ്രണവ് അഭിനയിച്ച് തിയേറ്ററുകളിലെത്തിയത് ഹൃദയം എന്ന സിനിമയാണ്. ‍ഇതുവരെയുള്ള പ്രണവിന്റെ സിനിമാ ജീവിതത്തിൽ ദി ബെസ്റ്റെന്ന് പ്രേക്ഷകർ വിലയിരുത്തുന്നതും ഹൃദയം സിനിമ തന്നെയാണ്. പക്ഷെ ദുൽഖർ അഭിനയത്തിലേക്ക് തുനിഞ്ഞിറിങ്ങിയിരിക്കുന്ന വ്യക്തിയാണ്.

നല്ല സിനിമകളുടെ ഭാ​ഗമാകാൻ എന്നും ഇഷ്ടപ്പെടുന്ന ദുൽഖറിന് ബോളിവുഡിൽ വരെ ആരാധകരുണ്ട്. ഇവരുടെ നിരയിലേക്ക് ആക്ഷൻ കിങും തൊണ്ണൂറുകളിൽ യുവത്വത്തിന്റെ ആവേശവുമായിരുന്ന സുരേഷ് ​ഗോപിയുടെ മൂത്തമകൻ ​ഗോകുൽ സുരേഷ് ​ഗോപിയും വന്നിരിക്കുകയാണ്.

അച്ഛന് പിന്നാലെ സിനിമയിലെത്തിയ ​ഗോകുൽ

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് സുരേഷ് ഗോപി ഇടയ്ക്ക് ചുവട് മാറ്റിയപ്പോഴാണ് മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തിയത്. സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള സ്നേഹം മകൻ ഗോകുലിനോടുമുണ്ട്.

ഒറ്റ നോട്ടത്തിൽ സുരേഷ് ഗോപിയെ ഓർമപ്പെടുത്തുന്ന വിധമാണ് സിനിമയിൽ ഗോകുലിന്റെ പ്രകടനങ്ങൾ. അച്ഛന്റെ ശൈലിയുടെ നിഴലുകളില്ലാതെ സ്വന്താമയൊരു ഇടം കണ്ടെത്താനും ​ഗോകുൽ ശ്രമിക്കുന്നുണ്ട്.

എന്നാൽ ഇത് അച്ഛന്റെ മകൻ തന്നെയെന്നാണ് ​ഗോകുലിനെ കാണുന്നവരെല്ലാം പറയുന്നത്.

പാപ്പനിൽ ഒന്നിക്കുമ്പോൾ

സുരേഷ് ഗോപിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെന്ന് വിളിക്കാവുന്ന വിധത്തിലുള്ള സാമ്യമാണ് ഗോകുലിനുള്ളത്. 2016ൽ പുറത്തിറങ്ങിയ മുത്തു​ഗൗ എന്ന ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടായിരുന്നു ​ഗോകുലിന്റെ തുടക്കം. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർത്തന ബിനുവായിരുന്നു നായിക.

പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ഇളയരാജ, ഉൾട്ട തുടങ്ങിയ സിനിമകളിലും ​ഗോകുൽ അഭിനയിച്ചു. ഇപ്പോൾ അച്ഛൻ സുരേഷ് ​ഗോപിക്കൊപ്പം പാപ്പനിലും ​ഗോകുൽ ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്.

അച്ഛൻ-മകൻ കോമ്പോ

പാപ്പൻ 29ന് റിലീസ് ചെയ്യാനിരിക്കെ അച്ഛനും മോനും സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ്. കോഴിക്കോട് സിനിമാപ്രമോഷനെത്തിയപ്പോൾ ​ഗോകുൽ കാഴ്ചക്കാരോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ഇത്രയും തള്ളിയിട്ട് പാപ്പൻ പടം കാണുമ്പോൾ കൊള്ളില്ലെന്ന് തോന്നിയാൽ പേജിൽ കയറി തെറി വിളിച്ചോ എന്നാണ് ​ഗോകുൽ സുരേഷ് കാഴ്ചക്കാരോട് പറയുന്നത്.

പാപ്പൻ സിനിമ തിയേറ്ററിൽ പോയി കാണുന്നത് ഒരിക്കലും ഒരു നഷ്ടമായിരിക്കില്ലെന്നും ​ഗോകുൽ പറഞ്ഞു. സിനിമയിലെത്തി കുറച്ച് വർഷങ്ങളായെങ്കിലും ​ഗോകുൽ ആദ്യമായാണ് അച്ഛൻ സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കുന്നത്.

Recommended Video

Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam
പേജിൽ കയറി തെറിവിളിക്കാം

അച്ഛൻ-മകൻ കെമിസ്ട്രി ജീവിതത്തിൽ ഉള്ളതിനേക്കാൾ നന്നായി സിനിമയിൽ ചെയ്യാൻ സാധിച്ചുവെന്നാണ് സുരേഷ് ​ഗോപി മകനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

ഒരു മര്‍ഡര്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാകും പാപ്പന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.

പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പാപ്പൻ. നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X