'നമ്മൾ തമിഴ് സംസാരിച്ചാൽ എങ്ങനെ ഉണ്ടാവും? ബാല എന്നെ വിളിച്ചിരുന്നു'; ട്രോളുകളെക്കുറിച്ച് അനൂപ് മേനോൻ

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ​ട്രോൾ ആണ് നാന് പൃഥിരാജ് അനൂപ് മേനോൻ എന്ന ഡയലോ​ഗ്. നടൻ ബാലയുടെ പേരിൽ വൻ തോതിൽ ഈ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. ബാലയുടെ അഭിമുഖങ്ങൾക്ക് താഴെ നിരവധി പേർ ഈ ഡയലോ​ഗ് കമന്റും ചെയ്യുന്നുണ്ട്.

ടിനി ടോമും രമേഷ് പിഷാരടിയും ഒരു ടെലിവിഷൻ പരിപാടിക്കിടെ ബാലയെക്കുറിച്ച് സംസാരിച്ചതാണ് ഈ ട്രോളുകൾക്ക് വഴിവെച്ചത്. ബാലയുടെ ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ ടിനി ടോമിനെ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു. അനൂപ് മേനോൻ, പൃഥിരാജ്, ബാല എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണെന്ന് പറഞ്ഞാണ് ടിനി ടോമിനെ ബാല വിളിക്കുന്നത്.

തമിഴ് കലർന്ന മലയാളത്തിലുള്ള ബാലയുടെ സംസാരത്തെ ടിനി ടോം അനുകരിക്കുകയും ചെയ്തു

പ്രതിഫലത്തിന്റെ കാര്യം പറയുമ്പോഴൊക്കെ ബാല ഇക്കാര്യം എടുത്തിടുമെന്നാണ് ടിനി ടോം പറഞ്ഞത്. തമിഴ് കലർന്ന മലയാളത്തിലുള്ള ബാലയുടെ സംസാരത്തെ ടിനി ടോം അനുകരിക്കുകയും ചെയ്തു. നാന്, പൃഥിരാജ്, അനൂപ് മേനോൻ എന്ന ട്രോൾ അങ്ങനെയാണുണ്ടാവുന്നത്. സോഷ്യൽ മീഡിയയിലെ ട്രോളുകൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വൈറലായിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ ബാലയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടൻ അനൂപ് മേനോൻ.

 ബാല തന്നെ വിളിച്ചിരുന്നെന്നും അനൂപ് മേനോൻ

ബാല വളരെ നിഷ്കളങ്കനായ വ്യക്തിയാണെന്നും അദ്ദേഹത്തത്തെ വേദനിപ്പിക്കുന്ന തരത്തിൽ ട്രോളുകൾ ഉണ്ടാവരുതെന്നും നടൻ അഭിപ്രായപ്പെട്ടു. പുതിയ ചിത്രം വരാലിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ. ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് ബാല തന്നെ വിളിച്ചിരുന്നെന്നും അനൂപ് മേനോൻ പറഞ്ഞു.

ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത്

'ബാല കള്ളം പറഞ്ഞതല്ല, ബാല എന്നെ ആ സിനിമയ്ക്ക് വിളിച്ചതാണ്. ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ വന്നിട്ടുണ്ട് ബാല. അന്ന് ചെയ്യാൻ പറ്റിയില്ല. ട്രോളുകൾ തമാശ ആയി എടുക്കുമ്പോൾ കുഴപ്പമില്ല. . ബാല വളരെ പാവം മനുഷ്യനാണ്'

'വളരെ ഇന്നസെന്റ് ആയ ആളാണ്. പ്രത്യേകിച്ചും അദ്ദേഹം തമിഴ്നാട്ടുകാരനായ ഒരാളാണ്. നമ്മൾ പോയി തമിഴ് സംസാരിക്കുമ്പോൾ അവർ നമ്മളെ കോമഡി ആക്കിയാൽ എങ്ങനെ ഉണ്ടാവും. അത് ചെയ്യരുത്. ടിനി അത് തമാശ രൂപേണ പറഞ്ഞതാണ്. അത് സാ​ഹചര്യത്തിൽ‌ നിന്നും എടുത്ത് മാറ്റി,' അനൂപ് മേനോൻ പറഞ്ഞു.

ട്രോളുകളോട് പരസ്യമായ വിമർശനം ബാല നടത്തിയിട്ടില്ല

നേരത്തെ നടൻ പൃഥിരാജും ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് ബാല തന്നെ വിളിച്ചിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. ആ സമയത്ത് ചിക്കൻ പോക്സ് പിടിപെട്ടത് മൂലമാണ് സിനിമ ചെയ്യാൻ പറ്റാഞ്ഞതെന്നും പൃഥിരാജ് പറഞ്ഞു. ട്രോളുകളോട് പരസ്യമായ വിമർശനം ബാല നടത്തിയിട്ടില്ല. അതേസമയം ഷോയിൽ കോമഡിക്ക് വേണ്ടി കുറച്ച് കൂട്ടിപ്പറഞ്ഞതാണ്, യഥാർത്ഥത്തിൽ അങ്ങനെയാെക്കെ ആരെങ്കിലും പറയുമോ എന്ന് ബാല ചോദിച്ചിരുന്നു. എന്നാൽ നേരത്തെ വന്ന പല ട്രോളുകൾക്കെതിരെയും ബാല ശക്തമായി രം​ഗത്ത് വന്നിരുന്നു.

തമിഴ്നാട്ടുകാരനായ ബാല കളഭം, പുതിയ മുഖം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. നായക വേഷത്തിൽ അധികം സിനിമകളിൽ മലയാളത്തിൽ നടനെ കണ്ടിട്ടില്ലെങ്കിലും വില്ലൻ വേഷങ്ങളിലും സ​ഹനടൻ വേഷങ്ങളിലും ബാല നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: bala anoop menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X