For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ക് ഡൗണിന് മുൻപ് ഹാൻസം മാൻ, ഇപ്പോൾ നരച്ച താടിയും മുടിയും, ഇതെന്ത് പറ്റിയെന്ന് ആരാധകർ

  |

  ലോക്ക് ഡൗൺ കാലം വെറുതെ ഇരുന്ന് സമയം കളയാതെ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് താരങ്ങൾ. പാചകവും വൃത്തിയാക്കലുമായി തിരക്കിലാണ് പല താരങ്ങളും. ഷൂട്ടിങ്ങും മറ്റ് ജോലി തിരക്കുമില്ലെങ്കിലും താരങ്ങൾക്ക് തിരക്കുകൾക്ക് ഒരു കുറവുമില്ല ജോലി തിരക്കുകൾക്കിടയിലു സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരങ്ങൾ. ലോക്ക് ഡൗൺ കാല അപ്ഡേഷനുകളുമായി തരങ്ങൾ കൃത്യമായി എത്താറുണ്ട്.

  anoop menon

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനൂപ് മേനോന്റെ ഒരു രസകരമായ ചിത്രമാണ്. കൂൾ ലുക്കിലുള്ള അനൂപ് മേനോനെയാണ് ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുൻപ് കണ്ടത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മുടിയും താടിയും നരച്ച് ചുക്കി ചുളിഞ്ഞ ശരീരവുമായുള്ള താരത്തിന്റെ ചിത്രമാണ്. മേക്കപ്പിനൊക്കെയൊരു പരിധിയില്ലേടേയ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അനൂപ് മേനോന്റെ ലോക്ക് ഡൗൺ സ്പെഷ്യൽ ചിത്രം വൈറലായിരിക്കുകയാണ്. രസകരമായ കമന്റികളാണ് അനൂപ് മേനോന്റെ ചിത്രത്തിന് ലഭിക്കുന്നത്. ഹാൻസം ഓൾഡ് മാൻ, അപ്പോൾ ഇതാണല്ലേ ഒർജിനൽ രൂപം അപ്പോൾ മറ്റേതൊക്കെ മേക്കപ്പ് ആണല്ലേ ഇതുപോലുള്ള രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

  അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നത് അതുകൊണ്ടാണ് ... ഭർത്താവിനെ കുറിച്ച് തുറന്നെഴുതി താരപത്നി

  സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണച്ചും താരം രംഗത്തെത്താറുണ്ട്. കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ രാഷ്ട്രീയ പേരാട്ടാങ്ങളെ രൂക്ഷമായി വിമർശിച്ച അനൂപ് മേനോൻ രംഗത്തെത്തിയിരുന്നു. സ്പ്രിഗ്ളർ വിവാദവും കെഎം ഷാജിക്കെതിരായ കേസുമൊക്കെ ഈ അവസരത്തിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിവലായിരുന്നു താരത്തിന്റെ പ്രതികരണം..കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ എന്നാണ് അനൂപ് മേനോൻ ചോദിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം...

  ഫേസ്ബുക്ക് പേജിന്റെ പൂർണ്ണ രൂപം
  '' രാഷ്ട്രീയം ആദ്യമേ ഇതിൽ നിന്ന് മാറ്റി വെക്കട്ടെ. ലോകം നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ അതീവ ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മഹാമാരികളെ നേരിടാനായി അവലംബിക്കുന്ന ഇവിടുത്തെ പൊതു ആരോഗ്യ സംരക്ഷണ രീതികൾ, മെഡിക്കൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, അച്ചടക്കം തുടങ്ങിയവയെല്ലാം ലോകത്തിന് അദ്‌ഭുതമാണ്. അതിനോടൊപ്പമോ അതിലേറെയോ അദ്‌ഭുതമാണ് നമ്മുടെ ഡോക്ടർമാരും, നഴ്‌സ്‌മാരും, മറ്റ് ആരോഗ്യപ്രവർത്തകരും പോലീസും അടങ്ങുന്ന ഇവിടത്തെ മുന്നണിപ്പോരാളികളുടെ ശ്രദ്ധയും പ്രതിബദ്ധതയും.

  മ്മുടെ സംസ്ഥാനത്തിനും രാജ്യത്തിന് പൊതുവെയും, ടൂറിസം, വ്യവസായം അടക്കമുള്ള എല്ലാ മേഖലകളിലും നിക്ഷേപ സാധ്യതകൾ തുറന്നിടാൻ ഇതൊരു അമൂല്യ അവസരമാണ്. ചൈനക്ക് മുകളിൽ സംശയത്തിന്റെ നിഴൽ പതിക്കുകയും, കൊറോണ വൈറസ് ആക്രമണത്തിൽ യൂറോപ്പ് ദുർബലമാവുകയും ചെയ്ത ഈ അവസരത്തിൽ എല്ലാ കണ്ണുകളും ഇന്ത്യയിലേക്കാവും. പ്രത്യേകിച്ചും കേരളത്തിലെ അനന്തമായ ടൂറിസം, മെഡിക്കൽ ടൂറിസം സാധ്യതകളിലേക്ക്. അഭ്യസ്തവിദ്യരും വിദഗ്ധരുമായ ചെറുപ്പക്കാരും, ലോകോത്തരമായ തൊഴിലാളി ശക്തിയും ഉള്ള നമ്മുടെ നാടിന്‌ ഇതൊരു അവസരമാണ്. നമ്മൾ സ്വപ്നം കണ്ട ആ പരമോന്നതിയിലേക്ക് എത്താനായി. കേവലമായ കക്ഷി രാഷ്ട്രീയം കളിച്ച് നമ്മൾ ആ അവസരം നഷ്ടപ്പെടുത്തരുത്. കോവിഡ് 19നെ കൈകാര്യം ചെയ്തതിലെ പൊരുത്തക്കേടുകളും ആക്ഷേപങ്ങളും ചെളി വാരി എറിയലുകളുമെല്ലാം ഇത് കഴിഞ്ഞും ആവാമല്ലോ? കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? ഇതൊരു ഔദാര്യമൊന്നും അല്ലല്ലൊ...നമ്മുടെ ഉത്തരവാദിത്തമല്ലേ?.അനൂപ് മേനോന്ഡ കുറിച്ചു.

  അനൂപ് മേനോൻ ഫേസ്ബുക്ക് പോസറ്റ്

  Read more about: anoop menon
  English summary
  Actor Anoop Menon Lock Down Special pic|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X