twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലയെ വേദനിപ്പിക്കുന്നതാവരുത് ട്രോളുകൾ; നാന് പൃഥിരാജ് ട്രോളിനെക്കുറിച്ച് അനൂപ് മേനോന്റെ പ്രതികരണം

    |

    കേരളത്തിലെ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ട്രോൾ ആളാണ് ടിനി ടോമും രമേഷ് പിഷാരടയും കൂടി തുടക്കമിട്ട നാന് പൃഥിരാജ് അനൂപ് മേനോൻ ‍ഡയലോ​ഗ്. നടൻ ബാലയുടെ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെച്ചതായിരുന്നു ടിനി ടോം. ഹിറ്റ്ലിസ്റ്റ് എന്ന ബാലയുടെ സിനിമയിൽ ഒരു വേഷം ചെയ്യാൻ ടിനി ടോമിനെയും വിളിച്ചിരുന്നു.

    ഞാൻ, പൃഥിരാജ്, അനൂപ് മേനോൻ എന്നിവർ ഒരുമിച്ചെത്തുന്ന സിനിമ ആണെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിഫലം തരാതിരിക്കാൻ ശ്രമിച്ചെന്നാണ് ടിനി ടോം പറഞ്ഞത്. ബാലയുടെ തമിഴ് കലർന്ന മലയാളത്തിൽ ഇക്കാര്യങ്ങൾ ടിനി ടോമും രമേഷ് പിഷാരടിയും അനുകരിച്ചപ്പോൾ വൻ തോതിൽ ഇത് വൈറലായി. ഇന്ന് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കേൾക്കുന്ന ഡയലോ​ഗ് ആയി മാറിയിരിക്കുകയാണ് നാന്, പൃഥിരാജ്, അനൂപ് മേനോൻ എന്ന ഡയലോ​ഗ്.

    ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത് ട്രോളുകൾ

    പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സംഭവം വൈറലായതോടെ ടിനി ടോമും ബാലയുമെല്ലാം ഇതേപറ്റി പിന്നീട് സംസാരിച്ചിരുന്നു. ട്രോളുകളെ രൂക്ഷമായി ബാല വിമർശിച്ചില്ലെങ്കിലും ഇതിൽ തന്റെ അതൃപ്തി ബാലയും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ അനൂപ് മേനോനും പ്രതികരിച്ചിരിക്കുകയാണ്. ട്രോൾ കണ്ടിരുന്നെന്നും അതൊരു തമാശയാണെന്നും എന്നാൽ ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത് ട്രോളുകൾ എന്നും ആനൂപ് മേനോൻ വ്യക്തമാക്കി.

    പുതിയ ചിത്രം വരാലിന്റെ പ്രൊമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു നടൻ. പൃഥിരാജ്, ബാല, ടിനി ടോം എന്നിവരോടൊപ്പം സിനിമ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിനും അനൂപ് മേനോൻ മറുപടി നൽകി.

    Also Read: കഷ്ടപ്പാടിലായിരുന്നു ജ​ഗതിയും മല്ലികയും, അന്ന് കണ്ട കാഴ്ച ഏറെ വിഷമിപ്പിച്ചു; ഓർമ്മകൾ പങ്കുവെച്ച് ജയകുമാർAlso Read: കഷ്ടപ്പാടിലായിരുന്നു ജ​ഗതിയും മല്ലികയും, അന്ന് കണ്ട കാഴ്ച ഏറെ വിഷമിപ്പിച്ചു; ഓർമ്മകൾ പങ്കുവെച്ച് ജയകുമാർ

    അയാളുടെ ഇന്നസെന്റ്സിൽ പറയുന്നതാണ്

    'ആ നാല് പേർ സമ്മതിക്കുമെങ്കിൽ ഉറപ്പായും ഉണ്ടാവും. ഈ ട്രോളുകളെ പറ്റി അറിയാത്ത മലയാളികൾ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. ട്രോളാണ് ആദ്യം കണ്ടത്. അതിനാൽ എന്താണ് സംഭവമെന്ന് മനസ്സിലായില്ല. ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത് എന്നുള്ളതേ ഉള്ളൂ. അയാൾ അയാളുടെ ഇന്നസെന്റ്സിൽ പറയുന്നതാണ്,' അനൂപ് മേനോൻ പറഞ്ഞു.

    നേരത്തെ വിഷയത്തിൽ പൃഥിരാജും പ്രതികരിച്ചിരുന്നു. ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ ബാല വിളിച്ചിരുന്നെന്നും എന്നാൽ ചിക്കൻ പോക്സ് വന്നത് മൂലം സിനിമ ചെയ്യാൻ പറ്റിയില്ലെന്നായിരുന്നു പൃഥി പറഞ്ഞത്. ട്രോളുകൾ താൻ കണ്ടിരുന്നെന്നും പൃഥി പറഞ്ഞു.

    കോമഡി പറയുമ്പോൾ കുറച്ച് മസാല കൂട്ടും

    ട്രോളുകൾ ആദ്യം കണ്ടപ്പോൾ തനിക്ക് ദേഷ്യം തോന്നിയെന്നും എന്നാൽ എല്ലാത്തിനെയും പോസിറ്റീവ് ആയാണ് കാണുന്നതെന്നും ബാല നേരത്തെ വ്യക്തമാക്കിയിരുന്നു. കോമഡി പറയുമ്പോൾ കുറച്ച് മസാല കൂട്ടും. രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു. എന്നോട് നാല് കോമഡി സിനിമ ചെയ്താൽ ഹിറ്റാവുമെന്ന് മമ്മൂട്ടി പിഷാരടിയോട് പറഞ്ഞെന്നും ബാല നേരത്തെ തുറന്ന് പറഞ്ഞു.

    Also Read: അച്ഛനുണ്ടായിരുന്നെങ്കിൽ കടം വാങ്ങിയെങ്കിലും തന്നേനെ; അന്നത്തെ വാർത്ത എന്നെ തുണച്ചു; സുരഭി ലക്ഷ്മിAlso Read: അച്ഛനുണ്ടായിരുന്നെങ്കിൽ കടം വാങ്ങിയെങ്കിലും തന്നേനെ; അന്നത്തെ വാർത്ത എന്നെ തുണച്ചു; സുരഭി ലക്ഷ്മി

    കളഭം, പുതിയമുഖം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയ വേഷമായിരുന്നു ചെയ്തത്

    നേരത്തെയും ബാലയുടെ അഭിമുഖങ്ങൾ വലിയ തോതിൽ ട്രോളുകൾ ആയിട്ടുണ്ട്. മോൻസൻ മാവുങ്കലിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ബാലയുടെ പേരും വന്നതോടെയാണ് ഇത്തരം ട്രോളുകൾ വന്ന് തുടങ്ങിയത്. തമിഴ്നാട്ടുകാരനായ ബാല കളഭം, പുതിയമുഖം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയ വേഷമായിരുന്നു ചെയ്തത്.

    Read more about: anoop menon
    English summary
    Actor Anoop Menon Reacts To Viral Troll About Bala; Says Trolls Should Not Hurt Bala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X