ബി​ഗ് ബോസിലെത്തി മണിക്കൂറുകൾക്കുള്ളിൽ ക്യാമറ മറക്കും; എനിക്ക് നല്ല പ്രതിഫലം തന്നു; അനൂപ്

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ് അനൂപ്. ബി​ഗ് ബോസ് സീസൺ 3 ൽ മത്സരാർത്ഥിയായെത്തിയ ശേഷമാണ് അനൂപ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ബി​ഗ് ബോസിന് ശേഷം ടെലിവിഷൻ ഷോ അവതാരകനായും അനൂപിനെ പ്രേക്ഷകർ‌ കണ്ടു.

ഇപ്പോഴിതാ ബി​ഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനൂപ്. ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അനൂപിന്റെ ഭാര്യ ഐശ്വര്യയും അഭിമുഖത്തിൽ പങ്കെടുത്തു.

'ബി​ഗ് ബോസ് എന്നെ സംബന്ധിച്ചിടത്തോളം വളരെ ​ഗുണമായിരുന്നു. കാരണം സീരിയൽ കാണാത്തവരും ബി​ഗ് ബോസ് കാണും. ബി​ഗ് ബോസിന് വലിയൊരു മാസ് ഓഡിയൻ‌സുണ്ട്. രണ്ടാമതായി ഇത് നമ്മൾ ടിവിയിൽ മാത്രം കണ്ട കാര്യമാണ്'

Anoop

'അത് എക്സ്പീരിയൻസ് ചെയ്യാനുള്ള അവസരമാണത്. എന്തിന് ഞാനത് മിസ് ചെയ്യണം. എനിക്ക് നല്ല പ്രതിഫലവും തരുന്നു. അത് മിസ് ചെയ്യേണ്ട ആവശ്യമില്ല. അവിടെ ഞാൻ ശ്രമിച്ചത് പല ടാസ്കുകളിലും എന്റേതായ ഒരു ഇൻപുട്ട് ഇടാനാണ്'

'മണിക്കുട്ടനുമായുള്ളത് അവിടന്നുള്ള സൗഹൃദമാണ്. എനിക്ക് ബി​ഗ് ബോസിലേക്ക് പോവുമ്പോൾ സന്ധ്യ ചേച്ചിയെ അറിയാം. നോബി ചേട്ടനും ഞാനും ബാലചന്ദ്രമേനോന്റെ സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. പാത്തുവിന്റെ അമ്മ എന്റെ സീരിയൽ‌ കണ്ടിട്ട് ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു'

'മജ്സിയ എന്നാണവളുടെ പേര്. പാത്തു എന്ന് ഞാനിട്ടതാണ്. പിന്നെ ലാലേട്ടനൊക്കെ പാത്തു എന്ന് വിളിക്കാൻ തുടങ്ങി. ബി​ഗ് ബോസിൽ നമ്മൾ നമ്മളല്ലാതായി മാറുകയല്ല ചെയ്യുന്നത് നമ്മളായി മാറുകയാണ് ചെയ്യുന്നത്. അവിടെ ചെന്ന് ഒരു മണിക്കൂറിനുള്ളിൽ ക്യാമറയുള്ള കാര്യം നമ്മൾ മറക്കും'

‌‌സൗഹൃദങ്ങൾ നില നിർത്തുന്നതിനെക്കുറിച്ചും അനൂപ് സംസാരിച്ചു. 'ഒരാളെ ഇംപ്രസ് ചെയ്യാൻ എന്തെങ്കിലും ചെയ്യാതിരിക്കുക. അതിന് രണ്ട് വശങ്ങളുണ്ടാവും, ചിലപ്പോൾ ചെയ്ത പ്രവൃത്തി അവർക്കിഷ്ടപ്പെടാതിരിക്കാം. ഒരാൾ അങ്ങനെയാണെന്ന് ആക്സ്പറ്റ് ചെയ്യാൻ ശ്രമിച്ചാൽ മതി. എന്റെ സുഹൃത്തുക്കളോട് ഞാൻ കണക്ട് ചെയ്യുന്നത് അങ്ങനെയാണ്'

മണിക്കുട്ടനുമായി ബി​ഗ് ബോസിന് മുമ്പ് പരിചയം മാത്രമേയുള്ളൂ. ബി​ഗ് ബോസിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു. എപ്പിസോഡിൽ എയർ ചെയ്യാത്ത ഒരുപാട് കാര്യങ്ങളുണ്ടാവും. ആവശ്യത്തിന് വേണ്ടി സൗഹൃദങ്ങളുണ്ടാക്കുന്നയാളല്ല താനെന്നും അനൂപ് പറഞ്ഞു.

Anoop

വിവാഹ ജീവിതത്തെക്കുറിച്ചും അനൂപും ഐശ്വര്യയും സംസാരിച്ചു. വിവാഹം കഴിച്ചതിന് ശേഷം അനൂപിന് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും പൊട്ടിത്തെറിക്കും. നമ്മൾ നമ്മളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഐശ്വര്യ പറയുന്നു.

'അടിയുണ്ടാവുന്ന സമയത്ത് ഐസ് ബ്രേക്കിം​ഗ് ആവുന്നതിന് തൊട്ട് മുമ്പുള്ള സമയക്ക് വെറുതെ ഒരു ഡ്രെെവ് പോയി നോക്കൂ ചായ കുടിക്കാൻ. പ്രശ്നം സോൾവാകും. സിനിമാറ്റിക്ക് ആയി പറയുന്നതല്ല. ഞങ്ങളങ്ങനെ ചെയ്യുന്നതാണ്,' അനൂപ് പറഞ്ഞു.

ഏട്ടനും ഏടത്തിയും പറയും മക്കളെ നിങ്ങളീ നേരത്തൊക്കെ ഡ്രെെവ് പോവേണ്ട വല്ല ആവശ്യവും ഉണ്ടോയെന്ന്. രാത്രി ഒരിക്കൽ അടിയുണ്ടായപ്പോൾ ഞങ്ങൾ‌ വീട്ടിൽ നിന്നിറങ്ങി തൃശൂർ‌ വരെ ഡ്രെെവ് ചെയ്ത് പോയി. ഇതാണ് അവസാനം എന്ന് കരുതുന്നിടത്ത് നിന്ന് ഇതാണ് തുടക്കം എന്ന് വിശ്വസിക്കുന്നത് നല്ലതാണെന്നും അനൂപ് പറഞ്ഞു. മണിക്കുട്ടനായിരുന്നു ബി​ഗ് ബോസ് മൂന്നാം സീസണിൽ വിജയിയായത് മാസങ്ങൾക്ക് മുന്നെയാണ് ബി​ഗ് ബോസിന്റെ നാലാം സീസൺ അവസാനിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X