ട്യൂമറുണ്ടായിരുന്നു, ഇനിയൊരു ജീവിതമുണ്ടെങ്കിൽ നടനാവണമെന്ന് കരുതി; രാജുവേട്ടന്റെ കല്യാണത്തിനെത്തിയപ്പോൾ
മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയനാണ് നടൻ അൻസൺ പോൾ. എബ്രഹാമിന്റെ സന്തതികൾ, സു സു സുധി വാൽമീകം തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അൻസൺ. മൈൽസ്റ്റോൺ മേക്കർസിനോടാണ് പ്രതികരണം.

'ഞാൻ പഠിച്ചത് എഞ്ചിനീയറിംഗാണ്. സിനിമകൾ കണ്ട് മാത്രം പഠിച്ചയാളാണ്. എന്റെ സുഹൃത്തുക്കൾ സിനിമയെ പറ്റി സംസാരിക്കുന്നവരായിരുന്നില്ല. എനിക്ക് സിനിമയെ പറ്റി സംസാരിക്കുന്ന ഫ്രണ്ട്സ് വേണമായിരുന്നു. സിനിമയിലോട്ട് വരാൻ എനിക്കാരെയും അറിയില്ലായിരുന്നു'
'2011 ൽ എനിക്കൊരു സർജറിയുണ്ടായിരുന്നു. മെനിജോമ എന്ന ട്യൂമറുണ്ടായിരുന്നു. അത് ചിലപ്പോൾ കാൻസറാവും ആവാതിരിക്കാം. അത് അറിയാതിരിക്കുന്ന സമയത്ത് ഇനിയൊരു ലൈഫുണ്ടെങ്കിൽ ഒരു സിനിമാ നടനാവണമെന്നുണ്ടായിരുന്നു'

'എല്ലാ സിനിമാ നടൻമാരെയും കാണാൻ രാജുവേട്ടന്റെ കല്യാണ റിസപ്ഷന് ഞാൻ വന്നിട്ടുണ്ട്. ചോദിച്ച് വാങ്ങിപ്പോയതാണ്. മെയ് ആദ്യ വാരമായിരുന്നു റിസപ്ഷൻ. അദ്ദേഹത്തിന്റെ ബന്ധു ലക്ഷ്മൺ എന്റെ അടുത്ത സുഹൃത്താണ്'
'മല്ലികാന്റിയുടെ സഹോദരൻ പിള്ളയങ്കിൾ ഡോക്ടറാണ്. എനിക്ക് ട്യൂമറുള്ള കാര്യം പറഞ്ഞു, സർജറിക്ക് മുമ്പ് അവന്റെ വലിയ ആഗ്രഹം രാജുവേട്ടന്റെ കല്യാണത്തിന് ക്ഷണമാണെന്ന് പറഞ്ഞു. അങ്ങനെ ചോദിച്ചിട്ട് ക്ഷണം വന്നു. റിസപ്ഷന് വന്ന് എല്ലാവരെയും കണ്ടു. സംസാരിച്ചില്ലെങ്കിലും ദൂരത്ത് നിന്ന് കണ്ടു'

'രാജുവേട്ടന്റെയടുത്ത് പോയി ഞാനീ കാര്യങ്ങൾ സംസാരിച്ചു, സ്റ്റേജിൽ പോയി ഫോട്ടോയെടുത്തു. മെയ് 4 ന് എന്റെ അമ്മയുടെ ബർത്ത് ഡേ ആയിരുന്നു. അത് കഴിഞ്ഞ് മെയ് 9 ന് എന്റെ സർജറിയും'
'അത് കഴിഞ്ഞ് ജീവിക്കുകയാണെങ്കിൽ സിനിമയിൽ വരണമെന്നായിരുന്നു ആഗ്രഹം. കുറച്ച് ക്രൂഷ്യലായിരുന്നു. പിന്നീട് പൃഥിയോടൊപ്പം ഊഴം എന്ന സിനിമ ചെയ്തിട്ടുണ്ട്'
പൃഥിയെ ഫോട്ടോ കാണിച്ചപ്പോൾ ഓർത്തെന്നും ആൻസൺ പോൾ പറഞ്ഞു. 'സർജറിയുടെ പാടുണ്ട്, അതവിടെ കിടക്കെട്ടെയെന്ന് കരുതി. ഒരു സെക്കന്റ് ലൈഫ് കിട്ടിയതല്ലേ. അത് എല്ലാ ദിവസവും കാണുമ്പോൾ രണ്ടാമൂഴമാണ് മോനേ ഇനി അധികമില്ലെന്ന് അറിയാലോ'

തന്നെക്കുറിച്ച് വന്ന ഗോസിപ്പിനെക്കുറിച്ചും അൻസൺ സംസാരിച്ചു. താനും നടിയും മോഡലുമായ പാർവതി ഓമനക്കുട്ടനും പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നിരുന്നു. മിസ് വേൾഡ് റണ്ണറപ്പുമായി ചേർത്ത് വന്ന ഈ ഗോസിപ്പിൽ സന്തോഷം തോന്നിയെന്നും നടൻ തമാശയോടെ പറഞ്ഞു.
'സെലിബ്രറ്റി ക്രഷ് ശോഭനയാണ്, ഒപ്പം നടി കാർത്തികയും. മമ്മൂക്കച്ചായൻ എന്നാണ് മമ്മൂക്കയെ വിളിക്കാറ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. എബ്രഹാമിന്റെ സന്തതികൾ കണ്ട് തിയറ്ററിൽ നിന്ന് ഞാൻ നേരെ പോവുന്നത് മമ്മൂക്കയെ കാണാനാണ്. മമ്മൂക്ക വെെഎസ്ആറിന്റ യാത്ര എന്ന സിനിമയുടെ തെലുങ്ക് ഡയലോഗ് മലയാളത്തിൽ എഴുതി പഠിച്ച് കൊണ്ടിരിക്കുകയാണ്'
മലയാളത്തിൽ നിന്ന് വന്ന ഇടവേളയെക്കുറിച്ചും ആൻസൺ സംസാരിച്ചു. കൊവിഡ് മൂലം രണ്ട് മൂന്ന് വർഷം പോയി. തമിഴ് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. തമിഴ് സിനിമകൾ കുറച്ച് കാലമെടുക്കും ഷൂട്ട് ചെയ്ത് റിലീസ് ചെയ്യാൻ. ഇക്കാരണങ്ങളാലാണ് മലയാള സിനിമ ചെയ്യാൻ കഴിയാഞ്ഞതെന്നും അൻസൺ വ്യക്തമാക്കി.


Click it and Unblock the Notifications











